തമിഴ്‌നാട്ടിൽ അതിവേഗത്തിൽ നൂറുകോടി നേടിയ ചിത്രമാണ് വിജയ് നായകനായ ബീസ്റ്റ് . ചിത്രം കെജിഎഫ് 2 -ന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് വിജയം നേടിയത്. റിലീസിംഗ് ദിനം മുതൽ നെഗറ്റിവ് റിവ്യൂകൾ നേടിയ ചിത്രം വിജയ് എന്ന ഒരാളിന്റെ താരമൂല്യം കൊണ്ടാണ് ഇതുവരെ 240 കോടി നേടി പ്രദർശനം തുടരുന്നത്. തമിഴ്‌നാട്ടിൽ ഇപ്പോഴും ഇരുന്നൂറ്റിയമ്പതിലേറെ സ്‌ക്രീനുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. അതുകൊണ്ടുതന്നെ ബീസ്റ്റ് വിജയുടെ നാലാമത്തെ 250 കോടി ചിത്രമാകും എന്നാണു ആരാധകർ പ്രതീക്ഷിക്കുന്നത്.

 

150 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് . വിജയുടെ അഭിനയജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ബീസ്റ്റ്. സൺ പിക്ചേഴ്‌സാണ്‌ ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ഇപ്പോഴിതാ ബീസ്റ്റ് ഒറ്റിറ്റി റിലീസിന് തയ്യാറെടുക്കുകയാണ്. മേയ് പതിനൊന്നിനാണ് ഈ ചിത്രം ഒറ്റിറ്റി പ്ലാറ്റ്ഫോമിലെത്തുക. നെറ്റ്ഫ്ലിക്‌സ്, സൺ നെക്സ്റ്റ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ഈ ചിത്രം സ്‌ട്രീമിംഗ്‌ നടത്തുക.

Leave a Reply
You May Also Like

‘മൃദുലയുടെ കയ്യൊപ്പ്’ ഫസ്റ്റ് ലുക്ക്

”മൃദുലയുടെ കയ്യൊപ്പ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുമുഖങ്ങളായ നിഷാൻ, രാകേഷ് കാർത്തികേയൻ പവിത്ര വികാസ്…

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍…

രതീഷ് അമ്പാട്ട് – മുരളി ഗോപി-പൃഥ്വിരാജ് ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ്…

മുൻപിൽ ഒരു വെട്ടം കണ്ടാണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്

രാഗീത് ആർ ബാലൻ വീണ : അപ്പൊ താൻ ഇനി എങ്ങോട്ടാ പോകുന്നത് ഗോപാല കൃഷ്ണൻ…