ബീസ്റ്റ് മലയാളം പതിപ്പ്
എഴുതിയത് : മനോജ് സുജാത മോഹൻദാസ്
മുംബൈ പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, സ്വസ്ഥത എന്നത് ഇനി കുറേനേരത്തേക്ക് ഉണ്ടാവില്ല എന്ന സൂചന അടിച്ചുറച്ച് കിട്ടിയ ശേഷമാണ് കമ്മീഷണർ സഞ്ജയ് പാണ്ഡേ തന്റെ സുപ്പീരിയർ ഓഫീസർസ് ആയ ഡിജിപി രാജ്നിഷ് സേടിനെ അടക്കം കാണാൻ വന്നത്.ഒരു സംഘം പോലീസുകാർ അവിടെ യോഗം ചേർന്നിരിക്കുന്നുണ്ടായിരുന്നു ആരുടേയും മുഖത്ത് സമാധാനമില്ല, ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു സംഘർഷം അവർ ഓരോരുത്തരുടെയും മുഖത്ത് വ്യക്തം.സഞ്ജയെ കണ്ടതും രാജ്നിഷ് ചോദിച്ചു,
“Is the bloody news is correct?? കേട്ടത് ഫേക്ക് അല്ല എന്നുറപ്പായോ.?”
നിരാശയോടെ സഞ്ജയ് ഉറപ്പിച്ചു
“Yes, the Reserve Bank of India is under attack from the last 17 minutes.”
കാര്യത്തിന്റെ വ്യക്തതയില്ലാതെയിരുന്ന പലർക്കും ഇതുകേട്ടപ്പോൾ ഞെട്ടൽ ഉണ്ടായി.
ഇന്ത്യയിലെ തന്നെ ഏറ്റവും heavily guarded കെട്ടിടം അവിടെ ഒരു അറ്റാക്ക് അല്ലെങ്കിൽ ഹൈജാക് ഉണ്ടാവുക എന്ന് പറഞ്ഞാൽ, it was impossible till now.
“നമുക്ക് എന്താണ് മിസ്സ് ആയത്, ഇത്രയും വലിയ അനാസ്ഥ ഉണ്ടായത് എങ്ങനെ.. I must know.”
രാജ്നിഷ് അരിശംകൊണ്ട് പറഞ്ഞു.
സഞ്ജയ് തന്റെ തൊപ്പി തലയിൽ നിന്ന് മാറ്റി ഇടങ്കയ്യിൽ ഒതുക്കിപിടിച്ചു.
“സർ ഈ നേരത്ത് നമുക്ക് കാരണം നോക്കുന്നതിനും നല്ലത് എങ്ങനെ ഈ അവസ്ഥ മറിക്കടക്കാം എന്നതാണ്. വന്നിരിക്കുന്നവർ ഒരുപക്ഷെ നമ്മൾ നേരിട്ടിട്ടുള്ളതിൽ most dreaded coldblooded criminals ആണ്.”
“What makes you say that, Sanjay?”
കൂട്ടത്തിലെ ഒരു മുതിർന്ന ഓഫീസർ ചോദിച്ചു.
“സർ ഹെവി guarded building ആയ ആർബിഐയിൽ കയറാൻ ശ്രമിച്ച ഗാങ്ങിന്റെ ഡീറ്റെയിൽസ് hidden അല്ല which means അവർ എത്രപേരുണ്ട് എന്ന് നമ്മളറിഞ്ഞിരിക്കണം എന്നവർക്ക് തന്നെ വാശിയുണ്ട്. As per the reports I had from last couple of minutes building കയ്യടക്കാൻ വേണ്ടി മാത്രം മൊത്തം casualities 32 പേര് അതിൽ 2 സിവിലിയൻസ്, 22 guards, 8 militants. അതായത് ഒന്നു കയ്യടക്കാൻ വേണ്ടി മാത്രം അവർ അവരുടെ തന്നെ എട്ടാളുകളെ ബലിയാടാക്കാൻ മടി കാണിച്ചില്ല എന്ന്, just to pull off India’s biggest money heist.”
“Bloody hell. എന്താടോ ഇത്.”
രാജ്നിഷ് അമ്പരന്നു.
“The worst thing is they are going to bargain, അവർക്ക് വേണ്ട മണി, പിന്നെ അച്ച് അതായത് നമ്മുടെ കറൻസിയുടെ അച്ച് അതൊക്കെ എടുത്താൽ സ്മൂത്ത് ആയി ഇറങ്ങിപ്പോവാൻ വേണ്ടി മാത്രം ആ സമയത്ത് ചുറ്റുവട്ടത്ത് ഉണ്ടായിരുന്ന മുപ്പത്തോളം ആളുകളെ ഹോസ്റ്റജസ് ആക്കിയിട്ടുണ്ട് other than staffs of RBI, അരമണിക്കൂറിനുള്ളിൽ അവർ നമ്മളെ വിളിക്കും ശേഷമുള്ള ഓരോ പത്ത് മിനിറ്റിലും പത്ത് പേരെ കൊല്ലുമെന്നാണ് last message. And they even sent the names of hostages, അവർക്ക് നിർബന്ധം പോലെ എല്ലാവരും എല്ലാം അറിയണം എന്ന്.”
അപ്പോഴേക്കും subordinate കൊണ്ടുവന്ന പേരുകളുടെ ലിസ്റ്റ് രാജ്നിഷിനു മുൻപ് സമർപ്പിച്ചു തൽക്കാലം സഞ്ജയ് തന്റെ വാക്കുകൾ നിർത്തി.
“What are they trying to prove?? അമ്പതോളം ആളുകൾ ഉള്ള ഒരു ഗാങ് ഇത്രയും പേരെ ഹോസ്റ്റേജ് ആക്കിയിട്ട്, all of the show are just for money. മനസ്സിലാവുന്നില്ല.”
രാജ്നിഷ് പറഞ്ഞു.
“With due respect Sir, money is the biggest drug in the history.”
സഞ്ജയ് പറഞ്ഞു തീർത്തതും കേന്ദ്രത്തിൽ നിന്ന് ഫോൺ കാൾ രാജ്നിഷിനു എത്തി.
സംസാരശേഷം അയാൾ തുടർന്നു,
“സിഎം ഓഫീസ് ഇപ്പോൾ പി എം.. Damn it, central ministries approved and deploying commandos, പക്ഷേ ഒന്നു കയറാൻ ശ്രമിക്കാം എന്ന് വെച്ചാൽ തന്നെ ഇത്രയും പേരുടെ ജീവൻ വെച്ച് എങ്ങനെ, എവിടെ നിന്ന് തുടങ്ങും.”
അല്പസമയത്തിന് ശേഷം ആർബിഐയുടെ അകത്തും പുറത്തുമായി നടക്കുന്ന കാര്യങ്ങൾ visual outs എല്ലാം നോക്കിക്കാണുകയായിരുന്നു പോലീസ് ചീഫും സഹപ്രവർത്തകരും. ആ സമയത്താണ് മഹാരാഷ്ട്ര സിഎമിന്റെ ചീഫ് സെക്രട്ടറി വിപിൻ മേനോൻ മലയാളിയാണ്. കാര്യങ്ങൾ നേരിട്ടറിയാൻ എത്തുന്നത്. വിപിന്റെ അച്ഛൻ മുൻകേരള പോലീസ് ഡിഐജി ആയിരുന്നു.
“What’s next?”
വന്നതും സ്ക്രീനുകളിൽ നടക്കുന്ന കാര്യങ്ങൾ നോക്കി വിപിൻ ചോദിച്ചു ആ നേരംകൊണ്ട് നടന്ന കാര്യങ്ങൾ പിന്നെ ആ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ എന്നുള്ളത് എത്രമാത്രം റിസ്ക് ആണ് എന്ന് പറയാൻ സാധിക്കില്ല എന്നതടക്കം പറഞ്ഞു.
Hostages list വാങ്ങി വിപിൻ വായിച്ചു തുടങ്ങി അപ്പോഴാണ് അവരെ ഞെട്ടിച്ചു കൊണ്ട് നാലുപേര് കൂടി കൊല്ലപ്പെട്ടു എന്ന വാർത്ത പരന്നത്. എന്നാൽ കൊല്ലപ്പെട്ടത് തടവുകാരല്ല കൊള്ളക്കാർ ആണെന്നും, ഹോസ്റ്റജസ് കുറച്ചു നേരമായിട്ടു അവരുടെ നിയന്ത്രണത്തിലല്ല മറിച്ചു അത്രയും പേരെ വിദഗ്ധമായി ഒളിപ്പിച്ചു മാറ്റി സംരക്ഷിച്ചിരിക്കുന്നു എന്ന് വാർത്ത പുറത്ത് വന്നു.
അതെങ്ങനെ സംഭവിച്ചു എന്ന് കേട്ടു അമ്പരന്ന നിന്നു മൊത്തം പോലീസ് and commando team. അപ്പോഴാണ് സഞ്ജയ് പറഞ്ഞത്,
“Are we getting a help from inside??”
ഉടനെ വിപിൻ ഹോസ്റ്റേജ് ലിസ്റ്റ് വീണ്ടും പരതി നോക്കി അതിലെ ഒരു പേരിൽ കണ്ണുകൾ ഉടക്കി.
ആ സമയം കീഴടക്കിയ സമയത്ത് കൊള്ളക്കാർ പുറത്ത് വിട്ട ഹോസ്റ്റേജിസിന്റെ ചിത്രം മുറിയിലെ വലിയ സ്ക്രീനിൽ തെളിഞ്ഞു.
അതിലൊരാളുടെ മുഖം വായിച്ച പേരിനോട് ചേരുമെന്നും അയാളെ തനിക്ക് അറിയുമെന്ന് വിപിൻ തിരിച്ചറിഞ്ഞു.
ഉടനെ തന്റെ ഫോണെടുത്തു വിപിൻ ഒരു കാൾ ചെയ്തു, പക്ഷേ വിളിച്ചത് കേരളത്തിലേക്ക് ആയിരുന്നു. എന്തൊക്കെയോ കാര്യങ്ങൾ അയാൾ പറയുന്നത് സഞ്ജയ് ശ്രദ്ധിച്ചു. ശേഷം ഫോൺ cut ചെയ്യാറായപ്പോൾ വിപിൻ പറഞ്ഞു,
“Ok mail me the things asap.”
തിരികെ വന്ന വിപിൻ കാര്യങ്ങൾ അവർക്ക് കൂടി മനസ്സിലാവാൻ വേണ്ടി പറഞ്ഞു.
“88ൽ കേരളത്തിൽ ഒരു hijack ഉണ്ടായി. ഇന്നത് ചെറിയ കാര്യമായി തോന്നിയേക്കാം പക്ഷേ അന്നത് one of most dangerous hijack issue ആയിരുന്നു. അന്നത് solve ആക്കി എല്ലാം ഹോസ്റ്റജസിനെ രക്ഷിച്ചത് ഒരു one man army ആയിരുന്നു. കേരള പോലീസ് സർവിസിൽ ഉണ്ടായിട്ട് കുറേ നാല് മാറി നിന്ന ശേഷം തിരിച്ചു വന്ന ഒരു മനുഷ്യൻ. എന്റെ അച്ഛൻ ആയിരുന്നു അന്ന് കേരള ഡിഐജി. That man was impeccable in his area of work, ഇന്ത്യക്കാരുടെ റാമ്പോ എന്നൊ ജോൺ മക്ലൈൻ എന്നൊ പറയാൻ. He is efficient, tough and brutal. ഒരു പത്ത് വർഷം മുൻപ് സർവീസിൽ നിന്നു vrs എടുത്തു പൂർണമായും വിട്ടു നിന്നു, പിന്നെ എവിടേക്ക് പോയി എന്ന് ഒരറിവും ഇല്ല.
Hope my thoughts become real, എന്നാൽ നമുക്ക് ഒരു support കൊടുക്കാൻ പറ്റിയാൽ മാത്രം മതി ബാക്കി അദ്ദേഹം നോക്കിക്കൊള്ളും.”
വിപിൻ പറഞ്ഞു നിർത്തിയതും ഒരു നോട്ടിഫിക്കേഷൻ തന്റെ ഫോണിൽ വന്നു. അയാൾ അത് വായിച്ചതും മുഖത്തു പ്രകാശം വന്നു, ഉടനെ തന്റെ ഫോൺ വലിയ സ്ക്രീനിലേക്ക് ബന്ധപ്പെടുത്തി.
ഒരു മധ്യവയസ്ക്കന്റെ ചിത്രം വന്നു കൂടെ പേരും. വിചാരിച്ച ആളാണ് എന്നുറപ്പായതോടെ വിപിൻ പുഞ്ചിരിയോടെ സ്ക്രീനിനടുത്ത് ചെന്നു ശേഷം തിരിഞ്ഞു സഞ്ജയ് അടക്കമുള്ളവരെ നോക്കി.
“മുപ്പത് പേരെ സാധാരണക്കാരെ പിടിച്ചുകൊണ്ടുപോയത് അവർ ചെയ്ത ആദ്യത്തെ തെറ്റ്, അതിലുള്ളവരുടെ പേരും ഫോട്ടോയും നമുക്ക് നൽകി ഓവർകോൺഫിഡൻസ് കാണിച്ചത് അതിലും വലിയ തെറ്റ് അതിനെല്ലാം പുറമെ ആ കൂട്ടത്തിൽ അവരുടെ തന്നെ അന്തകനെ പിടിച്ചു കയറ്റിയത് അവരുടെ തന്നെ ഏറ്റവും വലിയ വിഡ്ഢിത്തരം.
Gentlemen, meet Mr. Ali… Ali Imran.”
പറഞ്ഞു തീർന്നതും ഹോസ്റ്റേജ്സിന്റെ ഫോട്ടോയിലെ അലി ഇമ്രാനെയും അയാളുടെ തനിച്ചുള്ള മറ്റൊരു ഫോട്ടോയും സ്ക്രീനിൽ തെളിഞ്ഞു.
വിപിൻ ഒന്നു പുഞ്ചിരിച്ചു,
“Nice to have you back, boss.”
അതേസമയം തന്റെ രണ്ട് കയ്യിലെയും പിസ്റ്റലുകൾ ലോഡ് ചെയ്ത്കൊണ്ട് അലി ഇമ്രാൻ വേട്ട തുടർന്നു.