റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കുവൈറ്റിന് പിന്നാലെ, വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റിന് വിലക്ക് ഏർപ്പെടുത്തി ഖത്തർ സർക്കാർ. സിനിമയിലെ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമർശങ്ങളുമാണ് വിലക്കിന് കാരണം. നേരത്തെ ഇതേ കാരണത്താൽ കുവൈറ്റിലും സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുവൈറ്റിന് പിന്നാലെ ഖത്തറിലും വിലക്ക് ഏർപ്പെടുത്തിയത് സിനിമയുടെ ജിസിസി കളക്ഷനെ ബാധിക്കും. ബീസ്റ്റ്’ എന്ന ചിത്രത്തിന് തുടർച്ചയായി വിലക്കുകൾ വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കുവൈറ്റിലെ നിരോധനം സിനിമയുടെ ബോക്‌സ് ഓഫീസിനെ പ്രധാനമായി ബാധിക്കില്ലെങ്കിലും, ഖത്തറിലെ നിരോധനം ഈ മേഖലയിലെ രണ്ടാമത്തെ വലിയ പ്രദേശമായതിനാൽ ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം യുഎഇ , ബഹറിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ സിനിമയ്ക്ക് പിജി 15 സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയിട്ടുണ്ട്. കെഎസ്എയിലെ സെൻസറിങ് ഇന്നാണ് .

സൗത്ത് ഇന്ത്യയിലെ പ്രശസ്തനായ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു
സൗത്ത് ഇന്ത്യയിലെ പ്രശസ്തനായ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു( 2023 മാർച്ച് 22