വിജയ് നായകനായ ബീസ്റ്റ് തമിഴ് നാട്ടിൽ ബോക്സോഫീസ് ഹിറ്റ് ആയെങ്കിലും മറ്റിടങ്ങളിൽ നിരാശാജനകമായ പ്രകടനമായിരുന്നു. ചിത്രത്തെ വിമർശിച്ചുകൊണ്ട് വിജയ്‌യുടെ അച്ഛനും രംഗത്തുവന്നിരുന്നു. തിരക്കഥ മോശമെന്നൊക്കെ അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. വിജയ്‌യുടെ താരമൂല്യം നോക്കി മാത്രം സിനിമ എടുക്കുന്നതിനെ അദ്ദേഹം വിമർശിച്ചിരുന്നു.

എന്നാൽ ചിത്രത്തിന്റെ സംവിധായകൻ നെൽസൺ രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാൻ പോകുന്നു എന്ന രീതിയിലുള്ള വാർത്തകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ‘തലൈവർ 159’ എന്ന നിലക്കുള്ള പ്രചാരണങ്ങളും രജനി ഫാൻസ്‌ തുടങ്ങിയിരുന്നു.

ബീസ്റ്റ് നൽകുന്ന മോശമായ അഭിപ്രായങ്ങൾ കാരണം രജനി തന്റെ സംവിധായകനെ മാറ്റിയെന്നൊക്കെ ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിധത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും രജനികാന്ത് ചിത്രത്തിന്റെ തിരക്കഥയുമായി നെൽസൺ മുന്നോട്ടുപോവുകയാണെന്നും രജനിയുമായി അദ്ദേഹം ചർച്ചകൾ നടത്തുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു .

സൺ പിക്ചേഴ്സാണ് രജനിയുടെ സിനിമയും നിർമ്മിക്കുന്നത്. രജനിക്കുവേണ്ടി ബീസ്റ്റിന്റെ പ്രത്യകപ്രദര്ശനം ഒരുക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ബീസ്റ്റിനെ മലർത്തിയടിച്ചാണ് എല്ലായിടത്തും കെജിഎഫ് മുന്നേറ്റം നടത്തുന്നത്.

Leave a Reply
You May Also Like

ലാലിനോട് മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞു: നിന്നേക്കാൾ വില്ലനാണ് ഞാൻ

ലാലിനോട് മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞു: നിന്നേക്കാൾ വില്ലനാണ് ഞാൻ രവിമേനോൻ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി മുല്ലശ്ശേരിയിലെ…

‘പുന്നാര കാട്ടിലെ പൂവനത്തിൽ’, മലൈക്കോട്ടൈ വാലിബൻ വീഡിയോ സോങ് പുറത്തിറങ്ങി

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ വീഡിയോ സോങ് പുറത്തിറങ്ങി . ‘പുന്നാര…

സഹതാപത്തിന് പകരം രോമാഞ്ചം ഉണ്ടാക്കുന്ന രീതിയിൽ എടുത്തിരിക്കുന്ന ആ റേപ്പ് സീൻ തന്നെ ഈ സിനിമയുടെ ഏറ്റവും വലിയ ഡ്രോ ബാക്കുകളിൽ ഒന്നാണ്

വെട്ടുക്കിളി ലാലേട്ടൻ മുത്താണ്, സിനിമ ഹിറ്റ്‌ ആകും, എന്നാൽ വിരുദ്ധ അഭിപ്രായങ്ങൾ പറയാതിരിക്കാൻ ആകില്ലല്ലോ !…

അഹാന കൃഷ്ണയുടെ ഗ്ലാമർ ചിത്രങ്ങൾ

രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നുവന്ന അഭിനേത്രിയാണ്…