മികച്ച തിയേറ്റർ എക്സ്പീരിയൻസോടുകൂടി ഒരു പ്രാവശ്യം കണ്ടുനോക്കാം !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
136 VIEWS

Ashraf Ash

കോലമാവ് കോകിലയും ഡോക്ടറൂം എടുത്ത നെൽസൺ വിജയ് അണ്ണന്റെ ഡേറ്റ് ഒത്തുകിട്ടിയപ്പോൾ പടം ഒന്ന് ‘ഹെവി’ ആക്കികളയാം എന്ന ഉദ്ദേശത്തോടെ എടുത്ത പടമാണ് ബീസ്റ്റ്. ഫാൻസുകാർക്ക് വേണ്ടി പുട്ടിന് പീരയുടന്ന പോലെ വിജയ് നമ്പറുകൾ അടങ്ങിയ കോപ്രായങ്ങൾ പതിവുപോലെ റിലെ ചെയ്തിട്ടുണ്ട് ബീസ്റ്റിലും…ട്രൈലറിൽ കാണിച്ച പോലെ ടെററിസ്റ്റുകൾ ഷോപ്പിംഗ് മാൾ ഹൈജാക് ചെയ്യുന്നത് തന്നെയാണ് സിനിമയുടെ കഥ….പിന്നേ രക്ഷകനായി വിജയ് അണ്ണൻ ആണെന്ന് ഉറപ്പല്ലേ 😄

മുസ്ലിം ടെററിസം….ഈ വിഷയം വിജയ് തിരക്കഥ വായിച്ചു ചെയ്തതാണെങ്കിൽ ജോസഫ് വിജയ് മുൻപത്തെ അനുഭവങ്ങളിൽ (നിലപാട് )നിന്ന് പിന്തിരിയലോ ബാലൻസ് ചെയ്യലോ ഒക്കെ ആണെന്ന് സംശയിക്കുന്നതിൽ തെറ്റുപറയാനാവില്ല! പെർഫോമൻസിൽ വിജയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല…. എന്നാൽ ശ്രദ്ധേയമായ വേഷം ചെയ്ത് ധനുഷിന്റെ ചേട്ടൻ സെൽവരാഘവൻ നന്നായി അഭിനയിച്ചിട്ടുണ്ട്…. മലയാളി സാനിധ്യമായ ഷൈൻ ടോം ചാക്കോക്കും മനോഹരം നായിക അപർണദാസിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല!

ടൈറ്റിലിൽ അനിരുദ്ധ് ഇസൈയിൽ നെൽസൻ ഫിലിം എന്ന് മാത്രമേ തുടക്കത്തിൽ കാണിച്ചിരുന്നുള്ളൂ …. മറ്റു അണിയറക്കാർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല!മനോജ്‌ പരമഹംസയുടെ ഫ്രെയിമുകളിൽ പ്രത്യേകിച്ച് ഒന്നും ഇല്ല!

VFX- CNG സീനുകൾ നിലവാരം കുറഞ്ഞുപോയി…. ബോംബ് ബ്ലാസ്റ്റ് പോലുള്ള സീനുകൾ വിനയന്റെ വാർ ആൻഡ് ലവ് സിനിമയെ ഓർമിപ്പിച്ചു!ഹോസ്റ്റേർസിനെ ബന്ധിയാക്കി വെച്ച സമയത്തും യോഗിബാബുവും കൂട്ടരും ഹ്യൂമർ വെറുപ്പിക്കാതെ ചെയ്തു! സിനിമയുടെ മെയിൻ അട്രാക്ഷൻ അറബിക് കുത്ത് തന്നെ!
നെൽസൺ ചെറുപ്പമാണ്… ടെററിസം അർമി,റോ, ആഭ്യന്തരം, തോക്ക് കുന്തം കൊടചക്രം പോലുള്ള എടുത്താൽ പൊന്താത്ത സബ്ജെക്ട് എടുത്തു തളരരുത്.

നല്ല ക്രീയേറ്റീവിറ്റിയും, ശിവ കാർത്തികേയനെ പോലെയുള്ളവരെ കൺവിയൻസിങ് ചെയ്തു ഒപ്പം സഹകരിപ്പിക്കാനും ഒക്കെ കഴിവുള്ള ആൾ. ഇനി സ്റ്റൈൽ മന്നൻ രജനികാന്ത് അഭിനയിക്കുന്നത്  നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയിലാണ്. ബീസ്റ്റിന്റെ അമ്പത് ശതമാനം ആസ്വാദനം സിനിമ ഇറങ്ങുന്നതിനു മുമ്പേ പുറത്തുവിട്ട സിംഗിൾസിലും മറ്റുമാണ്. എങ്കിലും മികച്ച തിയ്യറ്റർ എക്സ്പീരിയൻസോടുകൂടി ഒരു പ്രാവശ്യം കണ്ടുനോക്കാം!

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത