തൃശൂർ ജില്ലയിലെ ബീച്ചുകൾ

കടൽതീരങ്ങൾ പ്രകൃതിയുടെ ക്യാൻവാസുകളാണ്- വിശാലമായ നീലകാശത്തിനു കീഴിൽ തീരത്തെ പുണരാൻ വെമ്പുന്ന തിരകൾ മനോഹരമായ ദൃശ്യാനുഭവം നൽകുന്നു. കേരളത്തിൽ നിരവധി കടല്തീരങ്ങൾ ഉണ്ടെങ്കിലും ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണ്. അവ നൽകുന്ന അനുഭവങ്ങളും വ്യത്യസ്തമാണ്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് തൃശ്ശൂർ ജില്ലയിലെ ചില പ്രധാനപ്പെട്ട ബീച്ചുകളാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1. സ്നേഹതീരം ബീച്ച്

തൃശ്ശൂരിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറി തളിക്കുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബീച്ചാണ് സ്നേഹതീരം ബീച്ച്. കേരളത്തിലെ മികച്ച ബീച്ചുകളിൽ ഒന്നായി അടയാളപ്പെടുത്താവുന്ന ബീച്ചാണിത്. കേരളം സംസ്ഥാന വിനോദ സഞ്ചാര വികസന കോർപറേഷനാണ് ഇതിന്റെ പരിപാലനം നടത്തി വരുന്നത്. വൃത്തി ഈ ബീച്ചിന്റെ മുഖമുദ്രയാണ്. ബീച്ചിന്റെ സൗന്ദര്യവൽക്കരണതൊടനുബന്ധിച് കല്മണ്ഡപങ്ങളും, ഇരിപ്പിടങ്ങളും, ഓപ്പൺ സ്റ്റേജും, ഓപ്പൺ ജിംനേഷ്യവും, ഉദ്യാനവും, കുട്ടികളുടെ പാർക്കുമെല്ലാം ഒരുക്കിവെച്ചിട്ടുണ്ട്. 1 കിലോമീറ്റർ നീളത്തിലുള്ള ഫിഷ് ടാങ്കാണ് ഇവിടത്തെ മറ്റൊരാകർഷണം. കടലിന്റെയും, സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും ഭംഗി ആസ്വദിക്കുന്നതിനു പുറമെ ഫോട്ടോഷൂട്ട് നടത്താൻ പറ്റിയ ഗംഭീരമായ ബീച്ചാണിത്.

2. കഴിമ്പ്രം ബീച്ച്

തൃശ്ശൂർ ടൗണിൽ നിന്നും 28 കിലോമീറ്റർ അകലെ ഉള്ള ബീച്ചാണ് കഴിമ്പ്രം ബീച്. വളരെ വൃത്തിയോടെ പരിപാലിച്ചു പോരുന്ന ഈ ബീച്ചിൽ തിരക്ക് കുറവായതിനാൽ കടലിനെ സ്വസ്ഥമായി ആസ്വദിക്കാൻ സാധിക്കും. വിനോദസഞ്ചാരികൾക്കായി ചിൽഡ്രൻസ് പാർക്കും, നടപ്പാതകളും ഓപ്പൺ ജിംനേഷ്യവും അവിടെ ഒരുക്കിയിട്ടുണ്ട്.തൃശൂരിലെ തൃപ്രയാറിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുമ്പോൾ എടമട്ടം എന്ന സ്ഥലത്തു വെച്ച് കഴമ്ബ്രത്തേക്ക് തിരിഞ്ഞു ഈ ബീച്ചിലേക്ക്എത്തിച്ചേരാം.

3. തംബാൻകടവ് ബീച്ച്

പ്രകൃതിഭംഗിയാൽ സമ്പുഷ്ടമായ തമ്പാങ്കടവ് ബീച് തൃശ്ശൂരിൽ നിന്നും ഏകദേശം 25കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ വളരെ ശാന്തമായ ഒരു ബീച്ചാണിത്. തമ്പാങ്കടവ് ബീച്ചിനു സമീപത്തുള്ള അറപ്പത്തോട് വളരെ മനോഹരമായ ഒരു പ്രദേശമാണ്. തോടിനു കുറുകെയുള്ള പാലത്തിൽ കയറി തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ സൂര്യോദയവും സൂര്യാസ്തമായവും കാണേണ്ട ഒരു കാഴ്ച്ചയാണ്. ഫോട്ടോഷൂട്ടിനു വളരെ അനുയോജ്യമായ ബീച്ചാണ് തമ്പാങ്കടവ് ബീച്ച്. ഉറപ്പായും നിങ്ങളുടെ മനസ്സിൽ ഇടം നേടുന്ന ബീച്ചുകളിൽ ഒന്നു തന്നെയായിരിക്കും തമ്പാങ്കടവ് ബീച്ച്.

4. മുനക്കൽ ബീച്ച്

അഴീക്കോട് ബീച് എന്നും അറിയപ്പെടുന്ന മുനക്കൽ ബീച് തൃശൂർ ടൗണിൽ നിന്നും ഏകദേശം 46 കിലോമീറ്റർ അകലെയായി അഴീക്കോട് ആണ് സ്ഥിതി ചെയ്യുന്നത്. കൊടുങ്ങല്ലൂരിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരമുണ്ട് മുനക്കൽ ബീച്ചിലേക്ക്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ സുനാമി പുനരധിവാസ പദ്ധതിയിലാണ് മുനക്കൽ ബീച് വികസിപ്പിച്ചത്. മനസു ശാന്തമാക്കാൻ ആഗ്രഹിക്കുന്ന ആർക്കും വരാൻ പറ്റിയ ഒരിടമാണ് മുനക്കൽ ബീച്. ഓപ്പൺ എയർ ഓഡിറ്റോറിയം, നടപ്പാത, ടോയ്‌ലറ്റുകൾ, ഫുഡ് കോർട്ടുകൾ, കുട്ടികൾക്കുള്ള സ്കേറ്റ്ബോർഡിംഗ് ഗ്രിപ്പ്, ഒരു മൊബൈൽ ഷെൽട്ടർ എന്നീ സൗകര്യങ്ങളെല്ലാം ലഭിക്കുന്ന ഈ ബീച്ചിന്റെ പ്രധാനപ്പെട്ട ആകർഷണമാണ്കേരള വനം വകുപ്പ് സ്ഥാപിച്ച കാറ്റാടിവനം.

5. നാട്ടിക ബീച്ച്

ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ വ്യവസായ പ്രമുഖൻ എം.എ. യൂസഫലിയുടെ നാടായ നാട്ടികയിൽ ഉള്ള ബീച് ആണ് നാട്ടിക ബീച്. മലയാളത്തിലെ ക്ലാസ്സിക് സിനിമയായ ചെമ്മീനിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് നടത്തിയത് ഇവിടെ വെച്ചാണ്. നാട്ടിക ജംഗ്ഷനിൽ നിന്നും 2.5 കിലോമീറ്റർ ദൂരത്തിൽ ആണ്നാട്ടിക ബീച് സ്ഥിതി ചെയ്യുന്നത്. വീതി കൂടിയതും ചരിവ് കുറഞ്ഞതുമായ ഈ ബീച് കുട്ടികൾക്ക് കളിക്കാൻ അനുയോജ്യമാണ്. ഇതിനു പുറമെ കായൽ ക്രൂയിസുകളും, നാടൻ ബോട്ട് സവാരികളും, ആന സവാരി, സാംസ്കാരിക പ്രകടനങ്ങൾ തുടങ്ങിയ മറ്റ് ആകർഷണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

6. പെരിയമ്പലം ബീച്ച്

തൃശൂരിൽ നിന്നും 40 കിലോമീറ്റർ മാറി ചാവക്കാട്- പൊന്നാനി ഹൈവേയ്‌ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ബീച്ചാണ് പെരിയമ്പലം ബീച്. തോട്ടങ്ങളാലും കാറ്റാടി വനങ്ങളാലും നിറഞ്ഞ ഈ ബീച് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കൂടാതെ ഔഷധഗുണങ്ങൾക്ക് പേരു കേട്ട രാമച്ചം ഈ കടല്തീരത്ത് സുലഭമായി കാണാവുന്നതാണ്.വളരെ വൃത്തിയോടെ പരിരക്ഷിച്ചു പോരുന്ന ഈ ബീച് ഉദയാസ്തമയം കാണാൻ പറ്റിയ നല്ലൊരിടമാണ്.കമിതാക്കൾക്കോ അല്ലെങ്കിൽ കുടുംബങ്ങൾക്കോ സമയം ചെലവിടാനോ അല്ലെങ്കിൽ ശാന്തമായി വിശ്രമിക്കാനോ ഈ ഇടം തെരഞ്ഞെടുക്കാം.

കടൽത്തീരം ചലനാത്മകവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ മനുഷ്യൻ്റെ അസ്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. തിരമാലകൾ ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളെ പ്രതീകപ്പെടുത്തുന്നു. അതേസമയം മണൽത്തരികൾ ക്ഷണികമായ നിമിഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് മനുഷ്യന് കടലിനെ അത്രയേറെ ആസ്വദിക്കാൻ കഴിയുന്നത്. തൃശ്ശൂരിലെ പ്രധാനപ്പെട്ട ബീച്ചുകൾ പരിചയപ്പെടുത്തുന്ന സീരീസിലെ അവസാനത്തെ ഭാഗം ആണിത്. ഏതൊക്കെയാണ് ബാക്കിയുള്ള 3 ബീച്ചുകൾ എന്നു നോക്കാം.

7. ചാവക്കാട് ബീച്ച്

കേരളത്തിൽ ആദ്യമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് കൊണ്ടുവന്നത് ചാവക്കാടാണ്. ഇതിപ്പോഴും പ്രവർത്തനക്ഷമമാണോയെന്നറിയില്ല. തൃശൂരിൽ നിന്നും 32 കിലോമീറ്റർ അകലെ ഏകദേശം ഗുരുവായൂരിനടുത്തായി ഉള്ള ബീച്ചാണ് ചാവക്കാട് ബീച്. ചേറ്റുവ അഴിമുഖത്തിനു അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികൾക്കായി സ്പീഡ് ബോട്ട്, കുതിര സവാരി, പോളരിസ് റൈഡ് തുടങ്ങിയവ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

8. വലപ്പാട് ബീച്ച്

തൃശ്ശൂരിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് വലപ്പാട് ബീച് ഉള്ളത്. തെങ്ങിന്തോപ്പിനാൽ നിറഞ്ഞ ഈ പ്രദേശം കാണാൻ വളരെ സുന്ദരമാണ്. സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ സമയം ചിലവഴിക്കാൻ പറ്റിയ ഒരു ബീച്ചാണിത്. വളരെ വൃത്തിയോടെ പരിപാലിച്ചു പോരുന്ന ഈ ബീച് ഫോട്ടോഷൂട്ട് നടത്താൻ അനുയോജ്യമായ ഒരിടമാണ്.

9. വാടനപ്പിള്ളി ബീച്ച്.

ഒരുപക്ഷേ തൃശൂരിനോട് അടുത്ത് ഉള്ള ബീച്ചാകും വാടാനപ്പിള്ളി .വാടാനപ്പിള്ളിയോട് ചേർന്നുള്ള കടൽത്തീരമാണ് വാടാനപ്പള്ളി ബീച്. തെങ്ങുകളാൽ നിരഞ്ഞ ഈ പ്രദേശത്തെ കടൽത്തീരവും കായലുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാന്തവും മനോഹരവുമായ ഈ ബീച്ച് നിരവധി വിനോദസഞ്ചാരികളുടെ സ്വപ്നകേന്ദ്രമാണ്. കൊച്ചിക്കും കോഴിക്കോടിനും ഇടയിൽ NH17-ന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ ബീച്ചിലേക്ക് തൃശ്ശൂരിൽ നിന്നുള്ള നിരവധി ബസ് സർവീസുകൾ ഉണ്ട്.

10. മന്ദലാംകുന്ന് ബീച്ച്.

പുന്നയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. തൃശൂർ ജില്ലയിൽ ഒരു ടൂറിസ്റ്റ് സ്ഥലമാണിത്. മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവൽ പങ്കെടുക്കേണ്ട ആഘോഷമാണ്. ബീച്ച് ചാവക്കാട് നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്, തൃശൂർ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയാണ്. 2020 ഇൽ ഉദ്ഘാടനം ചെയ്ത കുട്ടികൾക്കുള്ള പാർക്കും ഇവിടെയുണ്ട്. മന്ദലാംകുന്ന് ബീച്ച് വികസന സമിതി ബീച്ചിനെയും അതിന്റെ സൗകര്യങ്ങളെയും അതിമനോഹരമായി സംരക്ഷിക്കുന്നു. കടൽത്തീരമെപ്പോഴും നമ്മുടെ വികരങ്ങളോടും ഓര്മകളോടും ബന്ധപ്പെട്ടു കിടക്കുന്നു. എത്ര കലങ്ങിയ മനസ്സുമായി ചെന്നാലും നമ്മുടെ മനസ്സിനെ തണുപ്പിച് ശാന്തമാക്കാൻ കടലിനു അസാമാന്യമായ കഴിവുണ്ട്. അതിനാൽ നമ്മുടെ സായാഹ്നം സുന്ദരമാക്കാൻ ബീച്ചുകളിൽ സമയം ചിലവഴിക്കുന്നത് വളരെ നല്ലൊരു കാര്യമാണ്.

You May Also Like

സൗദിയിൽ ഉള്ള ഒരാൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട 10 വിനോദ സഞ്ചാര കേന്ദ്രങ്ങൾ

സൗദി ടൂറിസം വെബ്സൈറ്റ് പ്രകാരം സൗദിയിൽ ഉള്ള ഒരാൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട 10 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണ്?

ഏവിടെയാണ് സഞ്ചാരികളുടെ മനംകുളിപ്പിക്കുന്ന ഊഞ്ഞാപ്പാറ കനാൽ ?

കനത്ത ചൂടില്‍ നിന്നും ആശ്വാസം കിട്ടാൻ സഞ്ചരികൾ വണ്ടി വിടുന്നത് കോതമംഗലം ഊഞ്ഞാപാറ യിലേക്ക് ആണ്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച പടങ്ങളും, വിവരണങ്ങളും ആണ് പുറംദേശങ്ങളിൽ നിന്നുപോലും നിരവധി സഞ്ചാരികളായ കുളി പ്രേമികളെ ഊഞ്ഞാപ്പാറ കനാലിലിൽ മനം നിറയെ കുളിക്കുവാൻ ഇവിടെ എത്തിക്കുന്നത്.

കേര‌ളത്തിലെ പ്രശസ്തമായ ചില കള്ള് ഷാ‌‌‌പ്പുകള്‍

ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായിക മായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണ്‌.

മറുനാട്ടിൽ വാറ്റുന്ന മലയാളികൾ , മുരളി തുമ്മാരുകുടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

മറുനാട്ടിൽ വാറ്റുന്ന മലയാളികൾ , മുരളി തുമ്മാരുകുടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഹൈതിക്കും ഡൊമിനിക്കൻ റിപ്പബ്ലിക്കിനും…