വഴിയില്‍ കണ്ട സുന്ദരി

283

beautiful girl that i met in the street horror malayalam story

കലവിക്കല എന്ന ഗ്രാമത്തില്‍ നിന്നും മിന്നിയാം പേട്ട എന്ന അടുത്ത ഗ്രാമത്തിലേക്ക് ഏകദേശം പത്തു മണിക്കൂറോളം യാത്ര ചെയ്യണം കലവിക്കലയിലെ മിക്കവാറും എല്ലാവരും ആശ്രയിക്കുന്നത് എന്റെ കടയാണ് മിന്നിയാം പേട്ടയില്‍ നിന്നും സാധനങ്ങള്‍ മൊത്തമായി വാങ്ങി വില്‍കുമ്പോള്‍ തരക്കേടില്ലാത്ത ഒരു വരുമാനം ലഭിക്കും. ആഴ്ച്ചയില്‍ ഒരിക്കല്‍ പോകേണ്ടി വരും അതിനായ് ഒരു പഴയ വണ്ടിയും എനിക്കുണ്ട്

അന്നും പതിവ് പോലെ എന്റെ ചടപടാ വണ്ടിയില്‍ മിന്നിയാം പേട്ടയിലേക്കുള്ള യാത്ര നേരം ഇരുട്ടിയപ്പോള്‍ പുറപെട്ടതാണ് അവിടെയെത്തുമ്പോള്‍ എങ്ങിനെയായാലും നേരം വെളുക്കും ഇരുട്ടിനു ഇന്ന് അല്‍പ്പം ശക്തി കൂടുതലാണെന്ന് തോന്നുന്നു അതുകൊണ്ട് തന്നെ വശങ്ങളിലേക്ക് കാര്യമായൊന്നും കാണുവാന്‍ പറ്റുന്നില്ല വണ്ടിയുടെ മങ്ങിയ വെളിച്ചത്തില്‍ മുന്നോട്ടുള്ള പാത കാണുവാന്‍ സാധിക്കും ഒറ്റക്കുള്ള യാത്രയുടെ വിരസത മാറ്റി ഇടക്ക് വലിഞ്ഞു മുറുകിയാണെങ്കിലും ഒരു പഴയ സിനിമാപാട്ടും മൂളുന്നുണ്ട് വണ്ടിയുടെ ചില്ലുകള്‍ അടച്ചിട്ടിരിക്കുകയാണ് എങ്കിലും തണുപ്പിനു വലിയ കുറവൊന്നും ഇല്ല പിന്നെ സമയം കളഞ്ഞില്ല ഇങ്ങനെയുള്ള യാത്രയില്‍ എന്നോ കൂടെ കൂടിയ ആ ശീലം അതൊരു ദുശീലമാണെന്ന് നമ്മള്‍ പറയുമെങ്കിലും ഇപ്പോള്‍ അങ്ങിനെയൊരു തോന്നലേയില്ല സിഗരറ്റിനു തീ കൊടുത്തു ആഞ്ഞു വലിച്ചപ്പോള്‍ എന്തോ ഒരു ആശ്വാസം തോന്നി .

ആരോ ദൂരെ നിന്നും ഓടി വരുന്നുണ്ടല്ലോ ഒരു സ്ത്രീയാണല്ലോ അതും ഈ അസമയത്ത് വസ്ത്രങ്ങള്‍ കീറിയ നിലയില്‍ അവളുടെ മുഖത്ത് ഭീതിയുടെ നിഴല്‍ ഞാന്‍ കണ്ടു എന്റെ കാലുകള്‍ ബ്രേക്കില്‍ അമര്‍ന്നു ചെറിയ ഒരു ശബ്ദത്തോടെ വണ്ടി നിരങ്ങി നിന്നു ഉടനെ വാതില്‍ തുറന്നു അവള്‍ അകത്തു കയറി എനെ രക്ഷിക്കണം ജോലി കഴിഞ്ഞപ്പോള്‍ കുറച്ചു വൈകിയതിനാല്‍ സാധാരണ പോകുന്ന വണ്ടി കിട്ടിയില്ല പിന്നെ എങ്ങിനെയെങ്കിലും വീട്ടില്‍ എത്തണം എന്ന ചിന്തയായി വീട്ടില്‍ അമ്മ മാത്രമേയുള്ളൂ വഴിയില്‍ കാത്തു നിന്നപ്പോള്‍ വന്ന ഒരു വാഹനത്തിനു കൈ കാണിച്ചു അവര്‍ നിറുത്തുകയും ചെയ്തു എന്നാല്‍ അകത്തു കയറിയപ്പോള്‍ മനസിലായി അവര്‍ മൂന്നു പേരും മദ്യലഹരിയിലാണ് എന്ന് ഇവിടെയെത്തിയപ്പോള്‍ വണ്ടി നിറുത്തി മൂന്നു പേരും കൂടെ എന്നെ ആക്രമിച്ചു എന്റെ ഭാഗ്യത്തിന് ഒരു രക്ഷകനെപോലെ താങ്കള്‍ വന്നത് വേറെ ഏതോ വാഹനം വരുന്നത് കണ്ടപ്പോള്‍ എന്നെ ഉപേക്ഷിച്ചു അവര്‍ കടന്നു കളഞ്ഞു ഇത്രയും ഒറ്റ ശ്വാസത്തില്‍ തന്നെ അവള്‍ പറഞ്ഞു നിറുത്തി അവളുടെ വസ്ത്രങ്ങള്‍ കീറിയ നിലയില്‍ കൈയ്യില്‍ നിന്നും ചെറുതായി ചോര പൊടിയുന്നുണ്ടായിരുന്നു ഞാന്‍ ധരിച്ചിരുന്ന കോട്ട് ഊരി അവള്‍ക്കു കൊടുത്തിട്ട് അവോളോട് ചോദിച്ചു എവിടെയാണ് നിങ്ങളുടെ വീട് ഇവിടെ നിന്നും ഇനി ഏകദേശം അരമണിക്കൂര്‍ യാത്ര കാണുമെന്നും അമ്മ വീട്ടില്‍ പേടിച്ച് ഇരിക്കുകയായിരിക്കുമെന്നും അവള്‍ പറഞ്ഞു.

മാര്‍ഗരറ്റ് എന്നായിരുന്നു അവളുടെ പേര് ഒരു െ്രെപവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു പിന്നെ സമയം പോയത് അറിഞ്ഞില്ല അവള്‍ പറഞ്ഞ വഴിയിലൂടെ യാത്ര ചെയ്തു ചെറിയ ഒരു വീടിന്റെ അടുത്തെത്തി അതായിരുന്നു അവളുടെ വീട് വീട്ടില്‍ കയറിയിട്ട് പോകാമെന്നും പറഞ്ഞു എന്നെ ഒരു പാട് നിര്‍ബന്ധിച്ചു പക്ഷെ ഇനിയും വൈകിയാല്‍ എന്റെ എല്ലാ പദ്ധതികളും തെറ്റും തിരിച്ചു വരുമ്പോള്‍ തീര്‍ച്ചയായും കയരാമെന്നും അപ്പോള്‍ കോട്ട് തിരിച്ചു തന്നാമതിയെന്നും പറഞ്ഞു ഞാന്‍ യാത്ര തുടര്‍ന്നു കുറച്ചു വൈകിയെങ്കിലും നേരം വെളുത്തപ്പോള്‍ മിന്നിയാംപേട്ടയില്‍ എത്തി സാധനങ്ങള്‍ എല്ലാം വാങ്ങി തിരച്ചുള്ള യാത്രയില്‍ എന്റെ മനസ്സില്‍ അവളുടെ സുന്ദരമായ മുഖവും നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും ആയിരുന്നു നമ്മുടെ സമൂഹം ദിവസം ചെല്ലും തോറും അധപധിച്ചുകൊണ്ടിരിക്കുകയാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു അങ്ങനെ വീണ്ടും അവളുടെ വീടെത്തി ഞാന്‍ ചെന്ന് വാതിലില്‍ മുട്ടി അല്‍പസമയം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു മദ്ധ്യവയസ്‌കയായ ഒരു സ്ത്രീ പുറത്ത് വന്നു ആരാ എന്ത് വേണം ഞാന്‍ നടന്ന കാര്യങ്ങള്‍ എല്ലാം വിവരിച്ചു

അവര്‍ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല പിന്നെ എന്നെ അകത്തേക്ക് ക്ഷണിച്ചു വീടിനു അകത്ത് കയറിയപ്പോള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കി അതാ ഞാന്‍ ഇന്നലെ കണ്ട സുന്ദരിയായ അവളുടെ ചിത്രം ഞാന്‍ പെട്ടെന്ന് പറഞ്ഞു ഇതാ ഇവരെയാണ് ഞാന്‍ ഇന്നലെ കണ്ടത് അപ്പോള്‍ ആ പ്രായം ചെന്ന സ്ത്രീ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു ഇത് എന്റെ മകള്‍ തന്നെയാണ് എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ജോലി കഴിഞ്ഞു വരുന്ന വഴി കുറച്ചു പേരുടെ ആക്രമണത്തില്‍ അവള്‍ കൊല്ലപെട്ടു എന്നാല്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വാസമായില്ല അത് മനസിലാക്കിയ അവര്‍ എന്നെയും കൂട്ടി അടുത്തുള്ള ഒരു പള്ളിയില്‍ എത്തി അവിടെ സെമിത്തേരിയില്‍ ഒരു കുഴിമാടം എനിക്ക് കാണിച്ചു തന്നു എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല ഇന്നലെ രാത്രി ഞാന്‍ അവള്‍ക്കു ധരിക്കുവാന്‍ നല്‍കിയ എന്റെ കോട്ട് അതാ ആ കുഴിമാടത്തിനു മുകളില്‍ ഇരിക്കുന്നു .

ശേഷം നാട്ടുകാര്‍ പറഞ്ഞറിഞ്ഞതു ആ സംഭവത്തിനു ശേഷം അയാള്‍ മാനസിക നില തെറ്റി ഒരു ഭ്രാന്തനായി അലഞ്ഞു തിരിഞ്ഞു നടക്കുന്നു

[ഈ കഥയിലുള്ള കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആര്‍ക്കെങ്കിലും സാമ്യമുണ്ടെങ്കില്‍ രാത്രി വന്നു എന്നെ പേടിപ്പിക്കരുത്]