01സമര്‍പണം: പിന്‍ബെഞ്ചിലിരുന്ന് ‘ പാഠം പഠിച്ച’ എന്റെ നോണ്‍ ക്രീമിലെയര്‍ കൂട്ടുകാര്‍ക്ക്

ക്ഷമാപണം: മുന്‍ നിരക്കാരായ മിടുക്കന്മരോട്

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം

10 വരെ മുന്‍ബഞ്ചിലിരികുകയും അതിന്റെ മടൂപ്പുകളും മണ്ണാങ്കട്ടകളും അനുഭവിക്കുകയും ചെയ്തു പഠിച്ച ഒരാള്‍ക് പ്രീഡിഗ്രിയോടെ പിന്‍ബഞ്ചിലേക്ക് പ്രൊമോഷന്‍ കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും? മുട്ട വിരിഞ്ഞിറങ്ങിയ കോഴികുഞ്ഞിന്റെതു പോലുള്ള അങ്കലാപ്പ്.പുറത്തെ ലോകം ഇത്ര വലുതായിരുണൊ എന്ന വേവലാതി .

മുന്നിലിരിക്കുന്നവര്‍ക് പിന്‍ബഞ്ചിന്റെ സുഖങ്ങള്‍ അറിയില്ല .ക്‌ളാസ്സില്‍ എന്താണു നടക്കുന്നത് എന്നു തന്നെ അവര്‍ അറിയുന്നില്ല.നോട്ടൂകളുടെയും പുസ്തകങ്ങ!ൂളുടെയും എഴുതി എടുക്കലുകളുടെയും ലോകത്താണവര്‍. കൂട്ടിനു, ഫസ്റ്റാമതായി ഉത്തരം പറയാനുള്ള ഉല്‍സാഹങ്ങളും ആവേശവും.മുന്‍ബെഞ്ചുകാര്‍ക്ക് നഷ്ടപ്പെടുന്നത് എന്തൊക്കെയാണു?…..

ബാക്ക് ബെഞ്ചിലിരിക്കുന്നവരുടെ ഊര്‍ജ സ്രോതസ്സുകള്‍ നാനാവിധമാണുബാക്ക് ബെഞ്ചില്‍ നിന്നു തന്നെ ഒഴുകുന്ന ഫലിതങ്ങള്‍,വിനോദങ്ങള്‍,ബാക്ക് ബെഞ്ചിനെ വെറുക്കുന്ന സാറമ്മാര്‍ കാണാതെ നടത്തുന്ന ജാലവിദ്യകള്‍, വാമൊഴിവഴക്കങ്ങള്‍, ശൈലികള്‍, ശൈലീഭേദങ്ങള്‍, കൈയെഴുത്തായും പ്രിന്റായും പ്രചരിക്കുന്ന പലതരത്തിലുള്ള മാസികകള്‍, വശങ്ങളിലും മുന്നിലുമിരിക്കുന്ന പെങ്കുട്ടികള്‍ ബാക്ക് ബെഞ്ചുകാരനെ കാത്തിരിക്കുന്നത് വറ്റാത്ത ഊര്‍ജനിലയങ്ങള്‍.

ബാക്ക് ബെഞ്ചുകാരന്റെ സാധ്യതകളും അപാരമാണു .ഉറങ്ങാം,പാരഡികള്‍ ഉണ്ടാക്കം,കവിത എഴുതാം,പുറം തിരിഞ്ഞു നില്കുന്ന സാറമ്മാര്‍ കാണാതെ ജനലിലൂടെ പുറത്തിറങ്ങാം. അവര്‍ക്ക് ടെന്‍ഷനുകള്‍ ഇല്ല .സാറമ്മാര്‍ എടുക്കുന്ന പാഠങ്ങള്‍ മനസ്സിലായില്ല എന്ന വേവലാതിയില്ല.പരീക്ഷകള്‍ തല്കാലം അവരെ അലട്ടുന്നില്ല.

ഇവിടെ ആഘോഷങ്ങള്‍ ഒഴിയുന്നില്ല,സമ്മര്‍ദ്ദങ്ങളുമില്ല.നമ്മള്‍ ആരുടെയും പെറ്റ് അല്ല.ആരും നമ്മളെ കാര്യമയി എടുക്കുന്നു തന്നെയില്ല.അറിയാത്ത കുട്ടി പരീക്ഷ അടുക്കുമ്പോള്‍ ചൊറിയും എന്ന ഒരു ചിരി ആരുടെയെങ്കിലും മുഖത്തുണ്ടെങ്കില്‍ നമുക്ക് എന്താണു ചേതം?

ബാക്ക് ബെഞ്ചിനെ കുറിച്ച് പിന്നീട് ഓര്‍മിക്കാന്‍ എപ്പോഴും എന്തെങ്കിലും ഉണ്ടാകും.കൊച്ചു കൊച്ചു പാരകള്‍,പിണക്കങ്ങള്‍ കഥകള്‍, കഥയില്ലയ്മകള്‍, തുണ്ടുകള്‍, തോണ്ടലുകള്‍, polytics antypolytics അവിടെ എപ്പോഴും എന്തെങ്കിലുമൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

‘ ഒരിക്കലെങ്കിലും ഒരു ഫ്‌ലാഷില്‍ കുളീച്ചിട്ടില്ലാത്തവര്‍
ഒരു ആള്‍കൂട്ട ഫോട്ടോയിലെങ്കിലും മുഖം കാണിച്ചിട്ടില്ലത്തവര്‍
അവര്‍ ജനിച്ചിട്ടേ ഇല്ലത്തതിനു തുല്ല്യം
അവരുടെ ജന്മം അരൂപ തിമിര വിസ്താരം’

എന്നു പറഞ്ഞത് കെ ജി എസ് ആണു.

ഒരിക്കലെങ്കിലും ബാക്ക് ബെഞ്ചിലിരുന്നിട്ടില്ലാത്തവരൊ, ഒരു പിന്നാമ്പുറ വിപ്‌ളവത്തിലെങ്കിലും പങ്കെടുത്തിട്ടില്ലാത്തവരൊ? ആ….. ആര്‍ക്കറിയാം?
പക്ഷെ പരീക്ഷക്കാലത്തു തന്നെയാണു ബാക് ബെഞ്ചുകാര്‍ ഉറക്കമുണരുന്നത്.എഴുതിത്തീര്‍ക്കാത്ത അസൈന്മെന്റുകള്‍,വരച്ചുതീര്‍ക്കാത്ത റെകോര്‍ഡുകള്‍,എഴുതി എടുക്കാത്ത ക്ലാസ് നോട്ടുകള്‍, ഫോട്ടോസ്റ്റാറ്റ് പേജില്‍ നിന്നു അന്യ നാട്ടുകാരെപോലെ തുറിച്ചു നോക്കുന്ന ഒരിക്കലും പിടി തരാത്ത അക്ഷരങ്ങള്‍,നനഞ്ഞ ബീഡിക്കുറ്റി പോല്‍ ദിനാന്ത്യങ്ങള്‍,കലങ്ങിയൊഴുകുന്ന പാനീയങ്ങളില്‍ തലതല്ലിയുറങ്ങുന്ന രാത്രികള്‍,സ്വപ്നത്തില്‍ പരസ്പരം കെട്ടുപിണഞ്ഞു പോകുന്ന, വേര്‍പിരിച്ചെടുക്കാന്‍ പറ്റാത്ത സൂത്രഭാഷകള്‍.. .HPVALLIMPP യാണൊ അതൊ HTVALLIMTT യൊ …..ശ്ശേ……..
.പിന്നെ ഉള്ളതു കോഴ്സ് ഡ്രോപ്പ് ചെയ്യാം എന്ന സമാധാനമാണ്.അടുത്ത പരീക്ഷക്ക് പടിക്കാം.ഒന്നുറങ്ങി എണീറ്റിട്ടാവം.ഒരു ച്ചായ കുടിച്ചിട്ടാവാം.ഒറ്റക്ക് കുടിക്കുന്ന ചായയിലൂടെയും പങ്കിട്ട് വലിക്കുന്ന ബീഡീകുറ്റിയിലൂടേയും തുറന്നുവരുന്ന തുല്ല്യ സപ്പ്‌ളിതരുടെ പുതിയ കൂട്ട്‌കെട്ടുകള്‍ .കുറച്ചു കാലത്തെക്കെങ്കിലും പൊളിറ്റിക്സിനും സീനിയര്‍ ജൂനിയര്‍ വ്യത്യാസങ്ങള്‍ക്കും അപ്പുറമുള്ള mix up crossing over കളും.

കൂടെ ഇരുന്ന് പഠിച്ചവന്‍ കൂടുതല്‍ മാര്‍ക്ക് നേടിയാലൊ?അസൂയയും അതിനേക്കാളേറെ സംശയവും. ഒന്നുറപ്പിച്ചു, ഈ ‘ചതിയനു’മായുള്ള കംബൈന്‍ഡ് സ്റ്റഡി നിറുത്തി. അദുത്ത പരീക്ഷക്ക് കൂടുതല്‍ ‘വിശ്വസ്ഥന്‍’ആയ ഒരാളെ നാം കണ്ടെത്തുന്നു.

കോഴ്‌സ് ഡ്രോപ്പ് ചെയ്യുന്നതിന്റെയും രജിസ്റ്റര്‍ ചെയ്യുന്നതിന്റെയും എക്‌സാം കലണ്ടര്‍ ഫിക്‌സ് ചെയ്യിക്കുന്നതിന്റെയും ‘ശാസ്ത്രീയതകള്‍’ വശമുള്ള പുതിയ കൂട്ടം വിദഗ്ധര്‍ ഈ സമയത്താണു ഇവിടെ പ്രവേശനം ചെയ്യുന്നത്. (if we don’t put a date put will put a date എന്നതു ബാക്ക് ബെഞ്ചില്‍ മാത്രം പ്രചാരമുള്ള ഒരു ഫലിതമാകുന്നു).

ബാക് ബെഞ്ചിലേക്ക് പെയ്തിറങ്ങുന്ന ഇത്തരം പരീക്ഷാ ദുരിതങ്ങള്‍ക്ക് ഒരു മഴയുടെ ഛായയുണ്ട്. ആദ്യമൊരു ചാറ്റല്‍ മഴപോലെ (അല്ലെങ്കില്‍ quiz പോലെ). നമ്മള്‍ കാര്യമാക്കുന്നില്ല. അത് പെട്ടെന്ന് തോരും. നമ്മള്‍ മുഖം തുടച്ച് മുടിയൊതുക്കി നടത്തം തുടങ്ങുമ്പോഴേക്കും അതു വീണ്ടും പെയ്തു തുടങ്ങുന്നു. ചന്നം പിന്നം തുടങ്ങി കുറച്ചുനേരം അങ്ങനെ തന്നെ നിന്ന് പെട്ടെന്ന് ഓര്‍ക്കാപ്പുറത്ത് ഒറ്റ പെയ്ത്ത്. midterm ,practical,final പിന്നെ ഇടിമിന്നല്‍ പോലെ viva യും. നമ്മള്‍ നനഞ്ഞു കുളിച്ചു, തോറ്റു തൊപ്പിയിട്ടു .ഇവമ്മാരുടെ വായില്‍ നിന്നും ഒരു ശരിയുത്തരമെങ്കിലും വീണുകിട്ടിയിട്ട് viva അവസാനിപ്പിക്കാം എന്ന് വാശി പിടിക്കുന്ന ചില സാറമ്മാര്‍ ഉണ്ട്കുഴഞ്ഞത് തന്നെ. midterm ഉം quiz ഉം final ഉം attendanceഉം ഇല്ലായിരുന്നെങ്കില്‍ കാമ്പസ് എത്ര മനോഹരമായിരുന്നെനെ ….

ഇടുക്കിയില്‍ പണ്ട് ഒരു നാല്പതാം നമ്പര്‍മഴ പെയ്യാറുണ്ടായിരുന്നുവത്ര.നാല്പതാം നമ്പര്‍ മുണ്ടിന്റെ പാവു പോലെ കനം കുറഞ്ഞ നേര്‍തത നൂലു പോലെ പെയ്തിറങ്ങുന്ന മഴ.അതു തോരാതെ മൂന്നോ നാലോ ദിവസം അങ്ങനെ നിന്നു പെയ്യും. supply യും repeat ഉം എടുത്തവരുടെ സ്ഥിതിയും ഇതു തന്നെ. നിന്ന നില്പില്‍ ദിവസങ്ങളോളം തോരാതെ പെയ്യുന്ന മഴ…………..ശല്ല്യം.

ദുരിതച്ചാലുകള്‍ നീന്തിക്കയറി,പരീക്ഷകളും പരീക്ഷണങ്ങളും അവസാനിച്ച് പുറത്തിറങ്ങിയാലൊ ? അവിടെയും ഒഴിഞ്ഞു കിടപ്പുണ്ടൊ പിന്‍ നിരയില്‍ ചില ബെഞ്ചുകള്‍ ?
‘ ഫോട്ടൊ എടുത്തെടുത്ത് തന്റെ മുഖം തേഞ്ഞുപോയി’ എന്ന് വിഷാദിക്കുന്നത് ആരാണു ?

You May Also Like

പറന്നുകൊണ്ടിരുന്ന വിമാനത്തിൽ 17000 അടി ഉയരെ നടന്ന സംഭവമാണ്, നിസ്സാരമെന്ന് കരുതി നാം അവഗണിക്കുന്ന പലതിനും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയും

Shameer P Hasan 1990 ജൂൺ പത്ത് പ്രാദേശികസമയം 8:30 ന് ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റ്…

ഫേസ്ബുക്കില്‍ നിന്നും വരുന്ന ഇമെയില്‍ ഒഴിവാക്കാം

നമ്മളില്‍ പലരുടെയും ജിമെയില്‍ ഇന്‍ബോക്സ് ഫേസ്ബുക്കില്‍ നിന്നും വരുന്ന നോട്ടിഫിക്കേഷന്‍ കൊണ്ട് നിറഞ്ഞിരിക്കാറുണ്ട്. അത് അവസാനിപ്പിക്കാന്‍ പലര്‍ക്കും എന്ത് ചെയ്യണമെന്നൊന്നും അറിയണമെന്നില്ല. അവരത് ഒന്നുകില്‍ ദിവസും ഡിലീറ്റ് ചെയ്യും അല്ലെങ്കില്‍ അതങ്ങനെ നിറഞ്ഞിരിക്കുകയും ചെയ്യും. എന്നാല്‍ ഈ വീഡിയോ നിങ്ങളെ അതില്‍ നിന്നും രക്ഷിക്കും, തീര്‍ച്ച.

ഇപ്പോൾ കുറേകൂടി സുന്ദരനായി

സുകുമാരനും സോമനും പിന്നെയൊരു പുതിയ നടനും എന്നൊക്കെയാണന്ന് ഞങ്ങൾ കൂട്ടുകാരോടൊക്കെ പറഞ്ഞത് മമ്മൂട്ടിയെ കുറിച്ച്. സ്ഫോടനം, പിജി വിശ്വംഭരൻ ജയനെ നായകനാക്കി

അവള്‍ മരണത്തെ കടം വെക്കുന്നു

മെഡിക്കല്‍ കോളേജിന്റെ ഏറ്റവും അറ്റത്തെ പേവാര്‍ഡിലെ സ്വകാര്യമുറിയിലായിരുന്നു ഞാന്‍….. ഏതൊരു വലിയ പനിക്കാലത്തിലേക്കുമെന്ന പോലെ എനിക്കും കട്ടിലിനുമിടയില്‍ ഇനിയൊരു മൂത്രത്തിന്റെ ദൂരമുണ്ട്. ഒരിളം മഞ്ഞതടാകക്കലക്കം മാത്രം .എനിക്കും ക്ലോസറ്റിനുമിടക്ക് കത്തീറ്ററിന്റെ അകലം സൂക്ഷിക്കുന്ന ഒരു മൂത്രത്തിന്റെ നീറ്റദൂരം….