എന്താണ് ‘ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം’ ?

അറിവ് തേടുന്ന പാവം പ്രവാസി

തലച്ചോറിന്‍റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയോ അല്ലെങ്കില്‍ രക്തക്കുഴലുകള്‍ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയിലാണ് സ്ട്രോക്ക് സംഭവിക്കുന്നത്.സ്ട്രോക്ക്, അതിനുള്ള കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി പലവിധത്തിലുമുണ്ട്. ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇതിന് ബ്യൂട്ടി പാര്‍ലറുമായി ബന്ധമുള്ളതായി നമുക്ക് എളുപ്പത്തില്‍ മനസിലാക്കാം. പാര്‍ലറില്‍ മുടി വെട്ടാനോ, സ്പാ ചെയ്യാനോ മറ്റോ എത്തിയാല്‍ നമ്മുടെ മുടി ഷാമ്പൂവും കണ്ടീഷ്ണറുമെല്ലാം ഉപയോഗിച്ച് പാര്‍ലറുകാര്‍ കഴുകി വൃത്തിയാക്കി എടുക്കുന്നത് പതിവാണ്.

ഇതിനായി ബേസിനിലേക്ക് മുടി വച്ച് നമ്മെ കിടത്തുമ്പോള്‍ നമ്മുടെ കഴുത്തിന്‍റെ പിൻഭാഗം ചില സന്ദര്‍ഭങ്ങളില്‍ വല്ലാതെ അമര്‍ന്നു പോകാറുണ്ട്. ചില ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ ഉള്ളവരില്‍ ഇത്തരത്തില്‍ കഴുത്ത് അധികസമയത്തേക്ക് അമര്‍ന്നുപോകുമ്പോള്‍ തലച്ചോറിലേക്ക് രക്തയോട്ടം ( ഓക്സിജൻ എത്താതിരിക്കുന്ന അവസ്ഥ) തടസപ്പെടുകയും രക്തക്കുഴലിന് പ്രശ്നം പറ്റുകയും ചെയ്യാം. ഇതുമൂലം സ്ട്രോക്കും സംഭവിക്കാം. ഇതിനെയാണ് ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം എന്ന് വിളിക്കുന്നത്.

ബ്യൂട്ടി പാര്‍ലറില്‍ പതിവായി പോകുന്നവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ കാര്യമായി ശ്രദ്ധിക്കേണ്ട ഒന്നാണിതെന്നാണ് വിദഗ്ധർ ഓര്‍മ്മിപ്പിക്കു ന്നത്. 1993ല്‍ ഡോ. മൈക്കല്‍ വെയിൻട്രോബ് ആണ് ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം എന്ന പ്രശ്നം ആദ്യമായി കണ്ടെത്തുന്നത്. അഞ്ച് സ്ത്രീകള്‍ സമാനമായ രീതിയില്‍ പക്ഷാഘാതവുമായി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഡോ. മൈക്കല്‍ വെയിൻട്രോബ് ഈ സാധ്യത കണ്ടെത്തിയത്.

You May Also Like

‘യാഹൂ’ എങ്ങനെ അതിന് ആ പേര് കിട്ടി ?

Yahoo! എന്നത് Yet Another Hierarchical Officious Oracle എന്നതിന്റെ ചുരുക്കപ്പേരാണ്.

സ്ത്രീകളുടെസ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്, യോനി എങ്ങനെ കഴുകി വൃത്തിയാക്കണം, വീഡിയോ

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള…

നന്നായി ഉറങ്ങാന്‍ ചില പൊടിക്കൈകള്‍…

വ്യായാമം ചെയ്യുന്നത് സ്ഥിരമാക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഉത്തമമാണ്. എയ്‌റോബിക് പോലുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്.

അമ്മയെ ചുരണ്ടിത്തിന്നുന്ന കുഞ്ഞുങ്ങൾ

വിജയകുമാർ ബ്ലാത്തൂർ അമ്മയെ ചുരണ്ടിത്തിന്നുന്ന കുഞ്ഞുങ്ങൾ പാമ്പുമായി ഒരു ബന്ധവും ഇല്ലാത്ത , കാലില്ലാത്തവളകൾ എന്നു…