Fitness
പുരുഷന്മാര്‍ക്കുമാകാം അല്‍പ്പം സൗന്ദര്യ സംരക്ഷണം.!
സ്ത്രീകളുടെ മാത്രം വിഹാര കേന്ദ്രമൊന്നുമല്ല ഈബ്യുട്ടിപാര്ലറും സ്പ്പായുമൊക്കെ…
204 total views

സ്ത്രീകളുടെ മാത്രം വിഹാര കേന്ദ്രമൊന്നുമല്ല ഈബ്യുട്ടിപാര്ലറും സ്പ്പായുമൊക്കെ…അവിടെ പുരുഷന്മാര്ക്കും കയറാം, അല്പ്പംസൗന്ദര്യ സംരക്ഷണവുമാകാം..!!!
ഈ പുരുഷന്മാര്ക്ക് എങ്ങനെ ഒക്കെ സ്വന്തം സൗന്ദര്യം സംരക്ഷിക്കാം ??? ചില ചില്ലറ പരിപാടികള്‍ കൃത്യമായി ചെയ്താല്‍ മാത്രം മതി..ഷേവ് ചെയ്ത് കഴിഞ്ഞാല്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനും, ബാക്ടീരിയകളെ തടയാനും ആല്‍ക്കഹോള്‍ അടങ്ങാത്ത ആഫ്റ്റര്‍ ഷേവ് മാത്രം ഉപയോഗിക്കുക. പിന്നെയാത്ര ചെയ്യുമ്പോള്‍ സൂര്യപ്രകാശമേല്‍ക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ അകറ്റാന്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
ഇനി തലമുടിയുടെ കാര്യം, എണ്ണകള്‍ തലയില്‍ വാരിവലിച്ച് തേക്കാതെ ഒലിവ് ഓയില്‍, ബദാം ഓയില്‍, ആവണക്കെണ്ണ പോലുള്ളവയിലൊന്ന് എല്ലാ ദിവസവും തലയില്‍ തേക്കുന്നത് മുടിക്ക് നല്ല ആരോഗ്യം നല്‍കുന്നതാണ്.മുഖത്തെ വരള്‍ച്ച ആണ് മറ്റൊരു പ്രശ്നം. അതിന് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.കണ്ണിനടിയില്‍ കറുപ്പ് വരുന്നത് പ്രായം തോന്നിക്കും. അതിനാല്‍ പുറത്ത് വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ ഗ്ളാസ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ഇത്രെയും കാര്യങ്ങള്‍ കൃത്യമായി നോക്കിയാല്‍ പുരുഷന്മാര്ക്ക് എന്നും ‘സ്റ്റാര്‍’ ആയി വിലസാം…
205 total views, 1 views today