Entertainment
“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

മോഹൻലാൽ എന്ന നടൻ കേരളത്തിൽ ഏറ്റവു വലിയ ഫാൻ ബേസ് ഉള്ള താരമാണ്. അദ്ദേഹത്തിന്റെ സിനിമകൾ പലതും ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ദേഹത്തിനുമാത്രം സാധിക്കുന്ന അനവധി വേഷങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടൻ. മോഹൻലാലിന്റെ കഥാപാത്രങ്ങളെ ചൂണ്ടി ഓരോ മലയാളിക്കും പറയാനുണ്ട് “അത് ഞാൻ തന്നെയാണ് ” എന്ന് . അത്രമാത്രം കഥാപാത്ര വൈവിധ്യമാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ ആ ലാലിന് ഇപ്പോൾ എന്തുപറ്റി ? ഡോക്ടർ Bebeto Thimothy യുടെ സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കാം .
Bebeto Thimothy
ഒരു വലിയ കരിയറിന്റെ അവസാന സമയങ്ങളിൽ ഇതിഹാസങ്ങൾ കാലിടറുന്നത് പതിവാണ്.അത് ഏത് മേഖലയായലും അങ്ങനെയാണ്.അതിനെ അതിജീവിക്കുന്നവർ വളരെ റെയറാണ്. 37 ആം വയസ്സിൽ ആദ്യ ഏകദിന ഡബിൾ സെഞ്ച്വറിയടിക്കുന്ന സച്ചിൻ ടെണ്ടുൾക്കറും ,70 വയസ്സിൽ വളരെ എക്സൈറ്റിങ്ങായ ഒരു ലൈനപ്പ് ഉണ്ടാക്കുന്ന മമ്മുട്ടിയുമെല്ലാം അത്തരം എക്സപ്ഷനുകളാണ്.
പുതിയ കാലത്തിനോട് അഡാപ്റ്റ് ചെയ്യുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. മോഹൻലാലിന് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതും അതാണ്. ആഴത്തിലുള്ള വായന,നിരീക്ഷണ പാടവം,തെറ്റുകളിൽ നിന്ന് പാഠമുൾക്കൊള്ളാനുള്ള എഫർട്ട് ഇതൊക്കെയുണ്ടെങ്കിലേ പിടിച്ച് നിൽക്കാൻ പറ്റുകയുള്ളൂ.
എനിക്കേറ്റവും പ്രിയപ്പെട്ട ലാൽ സിനിമകൾ എന്ന് പറയുന്നത് ദശരഥവും, തന്മാത്രയും, കിരീടവും, സദയവുമൊക്കെയാണ്. കോമഡിയാണെങ്കിൽ തന്നെ കിലുക്കവും,ചന്ദ്രലേഖയും അങ്ങനെ ഒരുപാടുണ്ട്.1989 ഇൽ സരഗസിയെ പറ്റി ഒരു സിനിമ മലയാളത്തിലുണ്ടാകുകയും അതിന്റെ ഭാഗമാകാൻ മാത്രം വിഷനുമുള്ള ഒരു നടനായിരുന്നു മോഹൻലാൽ.തിരഞ്ഞെടുപ്പുകളിലെ ആ കണിശത തന്നെയാണ് അയാളെ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സൂപ്പർ താരമാക്കിയതും.
മാസ് സിനിമകൾ കൊണ്ട് മാത്രമാണ് അയാൾ ഒരു സ്റ്റാർ ആയത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.അയാളിലെ ഗയ് നെക്സ്റ്റ് ഡോർ കഥാപാത്രങ്ങൾ അത്ര് മാത്രം റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു.വൈശാഖ സന്ധ്യേ എന്ന പാട്ടിന്റെ വീഡിയോ ഇപ്പോഴും ഫോണിലുണ്ട്.എന്തൊരു എഫർട്ട് ലെസായാണ് ആ മനുഷ്യൻ പെർഫോം ചെയ്തിട്ടുള്ളത്.
പ്രണയം,ഹ്യൂമർ,ആക്ഷൻ,നിസഹായാവസ്ഥ ഈ വികാരങ്ങളെയൊക്കെ അത്രേം ഉള്ളിൽ തട്ടുന്ന വിധം സ്ക്രീനിൽ എത്തിച്ച എന്റെ പ്രിയപ്പെട്ട നടൻ. അയാളുടെ നിഴലിനെ ഇപ്പോൾ കാണുമ്പോൾ കടുത്ത നിരാശയാണ്. പ്രിയപ്പെട്ട മോഹൻലാൽ,മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടത്തെ മാനിക്കുന്നു.മറിച്ച് നിങ്ങളിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത് അതാണെന്ന തെറ്റിദ്ധാരണയുണ്ടെങ്കിൽ സഹതാപം മാത്രമേയുള്ളൂ.
അറുപതിനും എഴുപതിനുമിടയിൽ തല്ലിപ്പൊളി സിനിമകൾ ഒരുപാട് ചെയ്ത മമ്മുട്ടിയെയല്ല നിങ്ങൾ ഇപ്പോൾ കാണുന്നത്. 70 വയസ്സിന് ശേഷം അയാൾ ഇപ്പോഴും കാണിക്കുന്ന ആ കോമ്പറ്റീറ്റീവ് സ്പിരിറ്റിൽ നിന്ന് നിങ്ങൾക്കും ചിലത് പഠിക്കാനുണ്ട്. നിങ്ങളുടെ ഉപഗ്രഹങ്ങൾക്ക് വെളിയിലോട്ടിറങ്ങി ഒന്ന് കാതോർത്താൽ നിങ്ങൾക്ക് ഇവിടെയുള്ള ആരാധകർ പറയുന്നത് കേൾക്കാൻ സാധിക്കും.അതിന് കാര്യമായ എഫർട്ട് എടുക്കണം.നിങ്ങളുടെ സുഹൃത്തുക്കളായ ബച്ചനും,മമ്മുട്ടിയുമൊക്കെ മുൻപിൽ തന്നെയുണ്ടല്ലോ.നിങ്ങൾ ഒരു കഴിവ് കെട്ട നടനാണെന്ന് ബ്ലൈൻഡായ വെറുപ്പ് മാത്രം ഉള്ളിലുള്ള ചിലരൊഴിച്ച് ആരും പറയുമെന്ന് തോന്നുന്നില്ല.
കഴിവ് എന്ന് പറയുന്ന സാധനം സ്വാഭാവികമായി റിസൾട്ട് തരില്ല.പണിയെടുക്കണം.രാകി മിനുക്കിയെടുക്കണം.ഒരിക്കൽ കൂടെ ഒന്ന് മനസ്സറിഞ്ഞ് കയ്യടിക്കണം എന്നുണ്ട്. അത്രയേറെ നല്ല മുഹൂർത്തങ്ങൾ സ്ക്രീനിൽ തന്ന ഒരാളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാകില്ലല്ലോ…
2,740 total views, 3 views today