വാളയാർ വിഷയത്തിൽ മുതലക്കണ്ണീർ പൊഴിച്ചവരാണ് ബിന്ദു അമ്മിണിക്കെതിരെയുള്ള വയലൻസ് ആഘോഷിക്കുന്നത്

0
240

Bebeto Thimothy

“മുളക്‌ അടിക്കേണ്ടിയിരുന്നത്‌ അവളുടെ മുഖത്തല്ല പൂ***ലാണ്‌”

“ആസിഡ്‌ ആയിരുന്നു വേണ്ടിയിരുന്നത്‌.ഇത്‌ കുറഞ്ഞ്‌ പോയി”

“ഞങ്ങൾ ഓരോരുത്തരും ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യം.വെൽ ഡൺ”

ദാ ഇതാണ്‌ പൊതുബോധം.വയലൻസിനെ ആഘോഷിക്കുന്ന , പ്രോത്സാഹിപ്പിക്കുന്ന പൊതു ബോധം.രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ ഈ പറഞ്ഞ കാര്യങ്ങൾ ചർദ്ദിച്ചവരെല്ലാം വാളയാർ ഉൾപ്പെടെയുള്ള അനീതികളിൽ കണ്ണീർ പൊഴിച്ചിട്ടുള്ളവരാണ്‌.

“ഇങ്ങനെ ചെയ്യാൻ ആ കുറ്റവാളികൾക്ക്‌ എങ്ങനെ സാധിക്കുന്നു” എന്നോർത്ത്‌ വിതുമ്പിയിട്ടുള്ളവരാണ്‌…
അപ്പൊ പ്രശ്നം വയലൻസ്‌ അല്ല.അത്‌ ആർക്ക്‌ നേരെ പ്രയോഗിക്കപ്പെടുന്നു എന്നുള്ളതാണ്‌. നമുക്കിഷ്ടമില്ലാത്തവരാണ്‌ റിസീവിംഗ്‌ എൻഡിലെങ്കിൽ തലയറുത്താലും പൂർണ്ണ പിന്തുണ.ഇവിടുത്തെ സാഹചര്യങ്ങളെ പറ്റി ഒരു ധാരണയുമില്ലാത്ത ഒരു വിദേശി ഇതെല്ലാം കണ്ടാൽ അത്ഭുതം കൂറും എന്നുറപ്പ്‌.ഇത്‌ കൊള്ളാമല്ലോ ദൈവത്തിന്റെ ബ്രഹ്മചര്യം കാക്കാനായി ജനങ്ങൾ തെരുവിലിറങ്ങുന്നു പൊതുമുതൽ നശിപ്പിക്കുന്നു,മാധ്യമ പ്രവർത്തകരെ കയേറ്റം ചെയ്യുന്നു,ആളുകളുടെ തലയിലേക്ക്‌ തേങ്ങാ എറിയുന്നു,മുഖത്തേയ്ക്ക്‌ മുളകുവെള്ളം ഒഴിക്കുന്നു.വളരെ വ്യത്യസ്തമായ ഒരു തീമാണ്‌. സിനിമയാക്കാം. വേണമെങ്കിൽ നെറ്റ്‌ ഫ്ലിക്സ്‌ സീരീസുമാക്കാം, ഗംഭീരം.

ബിന്ദുവിന്റെ രാഷ്ട്രീയം എന്തോ ആയ്ക്കോട്ടെ.പെപ്പർ സ്പ്രേ അടിച്ചാൽ ഇത്രേ എരിയത്തുള്ളൂ?എന്നൊക്കെ തമാശ പറഞ്ഞ്‌ വിഷയത്തെ ലഘൂകരിക്കുന്നത്‌ മോശമാണ്‌. അത്‌ പെപ്പർ സ്പ്രേ അല്ല, പനി നീരോ പഞ്ചാര വെള്ളമോ ആയാലും വിഷയത്തിന്റെ ഗൗരവം അതേ പടി നിൽനിൽക്കുന്നു.വയലൻസ്‌ അതേ പടി നിലനിൽക്കുന്നു.ചെയ്തത്‌ നന്നായി എന്ന് കരുതുന്ന പൊതു ബോധത്തിന്റെ ഗ്യാലറിയ്ക്ക്‌ കയ്യടിക്കാൻ പാകത്തിന്‌ എം എം മണി ഉൾപ്പെടെ ഉള്ള ഉത്തരവാദിത്വപെട്ട പോസ്റ്റിലിരിക്കുന്നവരുടെ തമാശ ദഹിക്കാത്തതും അതുകൊണ്ടാണ്‌.മുളകു പൊടി എറിയാൻ വെമ്പി നിൽക്കുന്ന കൈകളിലേക്ക്‌ പാക്കറ്റ്‌ രൂപത്തിൽ അത്‌ വെച്ച്‌ കൊടുത്ത്‌ പ്രോത്സാഹിപ്പിക്കുന്നതിന്‌ തുല്യമായി മാത്രമേ അതിനെയൊക്കെ കണക്കാക്കുവാൻ സാധിക്കുകയുള്ളൂ.

പിന്നെ ആചാര സംരക്ഷകൻ എന്ന വിളി. അങ്ങനെ പഞ്ചാര പുരട്ടി ലാളിക്കല്ലേ സാറുമാരെ.ഹിന്ദു ഭീകരവാദി/തീവ്രവാദി എന്ന് തന്നെ വിളിക്കണം.സ്വാമിയേയ്‌ എന്ന വിളിക്ക്‌ പകരം ഒരു അള്ളാഹു അക്ബർ ആയിരുന്നെങ്കിൽ കാണുമായിരുന്ന ഉത്സാഹം തന്നെ കാണിക്കണം.ഭീകരവാദികൾ തന്നെയാണവർ.