അമേരിക്കയിലെ ജിം ക്രോ നിയമവും കേരളത്തിലെ ആഘോഷങ്ങളിലെ പുരുഷമേധാവിത്വവും

1006

Bebeto Thimothy എഴുതുന്നു

ജിം ക്രോ നിയമങ്ങളെ പറ്റി കേട്ടിട്ടില്ലേ?അമേരിക്കയിൽ വെള്ളക്കാരെയും കറുത്തവർഗ്ഗക്കാരെയും കൃത്യമായി വേർത്തിരിച്ച,വെള്ളക്കാരെ പ്രിവിലേജിന്റെ സിംഹാസനത്തിലിരുത്തിയ ഒരു പറ്റം നിയമങ്ങളായിരുന്നു.അടിമത്തം നിറുത്തലാക്കിയതിന്‌ ശേഷവും ഇത്തരം സ്റ്റേറ്റ്‌ സ്പോൺസേർഡ്‌ നിയമങ്ങളിലൂടെ കറുത്ത വർഗ്ഗക്കാരെ രണ്ടാം തരക്കാരായി കണ്ടിരുന്ന പ്രവണത.
Image result for jim crowഒരേ വണ്ടിയിൽ യാത്ര ചെയ്യാൻ പാടില്ല,ഒരുമിച്ച്‌ ഭക്ഷണം കഴിക്കാൻ പാടില്ല,പരസ്പരം ഷെയ്ക്‌ ഹാൻഡ്‌ ചെയ്യാൻ പാടില്ല (ഷെയ്ക്ക്‌ ഹാൻഡ്‌ സമത്വത്തിന്റെ പ്രതീകമാണല്ലോ),ഒരേ സ്കൂളിൽ പഠിക്കാൻ പാടില്ല,ഒരേ വാഷ്‌ റൂം/വെയ്റ്റിംഗ്‌ റൂം ഉപയോഗിക്കാൻ പാടില്ല അങ്ങനെ അങ്ങനെ ഒരുപാട്‌ മനുഷ്യത്വരഹിതമായ വേർത്തിരിവുകൾ.അന്നത്തെ കൊക്കാ കോളയുടെ പരസ്യമൊക്കെ കുപ്രസിദ്ധമായിരുന്നു.”വെള്ളക്കാർക്ക്‌ മാത്രം” എന്ന് എഴുതി വെച്ചിട്ടുള്ള പരസ്യ ബോർഡുകൾ കോളാ ഭീമന്മാർക്കുണ്ടായിരുന്നു.50 ഉകളിലെയും 60 ഉകളിലെയും ശക്തമായ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടാണ്‌ ജിം ക്രോ നിയമങ്ങൾ അബോളിഷ്‌ ചെയ്യപ്പെടുന്നത്‌.എന്നാൽ ജിം ക്രോ തകർന്നപ്പോൾ,കൂടെ റേസിസം അഥവാ വംശീയതയും അമേരിക്കയിൽ തകർന്നുവോ?വംശീയ അധിക്ഷേപത്തിനും സെഗ്രഗേഷനും നിയമപരമായ പിന്തുണ നഷ്ടപെട്ടിട്ടുണ്ടെങ്കിലും,റേസിസം ഇന്നും അമേരിക്കയിൽ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്ന്

“ദി ന്യൂ ജിം ക്രോ” എന്ന പുസ്തകത്തിൽ മിഷേൽ അലക്സാണ്ടർ പറയുന്നുണ്ട്‌.
“Mass Incarceration is the new Jim crow”
എന്ന വളരെ വാലിഡായിട്ടുള്ള ഒരു പോയിന്റാണ്‌ അവർ പറയുന്നത്‌.30 വർഷം കൊണ്ട്‌ ,300000 Image result for jim crowഉണ്ടായിരുന്നിടത്ത്‌ നിന്ന് 2 മില്ല്യൺ ആഫ്രിക്കൻ അമേരിക്കൻസാണിന്ന് ജയിലുകളിൽ കഴിയുന്നത്‌.ഒരിക്കൽ പ്രിസണർ ആയി കഴിഞ്ഞാൽ സിവിലിയൻസിന്‌ കിട്ടുന്ന ഒരുപാട്‌ അവസരങ്ങൾ/അവകാശങ്ങൾ നഷ്ടപ്പെടും എന്നുള്ളതാണ്‌ ഇവിടെ ശ്രദ്ധിക്കേണ്ടത്‌.തൊഴിലവസരവും,പാർപ്പിടം റെന്റിന്‌ കിട്ടാനുള്ള അവസരവും എല്ലാം കുറയും.അങ്ങനെ ഒരു കമ്മ്യൂണിറ്റിയെ വീണ്ടും ക്രൈമിലേക്കും അത്‌ വഴി ജയിലുകളിലേക്കും കൊണ്ട്‌ വരുന്ന ബയസ്‌!

Image result for jim crowഡ്രഗ്സിനെതിരെയുള്ള ശക്തമായ എൻഫോഴ്സ്‌മന്റ്‌ കറുത്തവരെ പ്രത്യേകം റഡാറിൽ നിറുത്തുകയും വെളുത്തവരുടെ കാര്യത്തിൽ ലീനിയന്റാവുകയും ചെയ്യുന്ന ബയസ്‌.
ഇങ്ങനെയാണ്‌ ഈ 21 ആം നൂറ്റാണ്ടിൽ അമേരിക്കയിൽ ജിം ക്രോ പ്രവർത്തിക്കുന്നത്‌ എന്ന് മിഷേൽ പറയുന്നു.

ഇനി ഇന്ത്യയിലേക്ക്‌ വന്നാൽ റേസിസത്തിന്റെ സ്ഥാനത്ത്‌ ജാതി വിവേചനത്തെ പരിഗണിക്കുക.അൺ ടച്ചബിലിറ്റി,അൺ അപ്പ്രോച്ചബിലിറ്റി മുതലായ ജാതിവ്യവസ്ഥിതിയുടെ ദുരാചാരങ്ങളെല്ലാം നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ളവയാണ്‌…
എന്നാൽ ജാതി വിവേചനം ഇന്ത്യയിൽ അവസാനിച്ചോ?
അത്യാവശ്യം പത്രം വായിക്കുന്ന,ന്യൂസ്‌ കാണുന്ന,സ്വന്തം കുടുംബങ്ങളിലെ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്ന,സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകൾക്കെല്ലാം കൃത്യമായ ഒരുത്തരം ഇതിനുണ്ട്‌.ഉത്തരേന്ത്യ പോലൊരു സാഹചര്യം ഇവിടെ നിലനിൽക്കുന്നില്ല എന്ന വാദത്തിന്‌ തന്നെ രണ്ട്‌ വശങ്ങളുണ്ട്‌.എവിഡന്റായിട്ടുള്ള ക്രൂരതകളും വയലൻസും അധിക്ഷേപങ്ങളുമെല്ലാം കുറവാണെന്ന വാദം നിഷ്കളങ്കമായി പറയാമെങ്കിലും ഓണർ കില്ലിങ്ങിന്റെ ഇരയായ കെവിനൊക്കെ ഇങ്ങനെ മുഴച്ച്‌ നിൽക്കില്ലേ.മലയാളികൾക്ക്‌ പരിഷ്കൃതമായി അഭിനയിക്കാനറിയാം എന്നുള്ളതാണ്‌ ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടത്‌.ജാതി വ്യവസ്ഥിതി ഇല്ലാതാകണമെങ്കിൽ തകരേണ്ടത്‌ ജാതിയുടെ Image result for untouchables india cartoonഎൻഡോഗമിയാണെന്ന് അംബേദ്കർ ഉൾപ്പെടെയുള്ളവർ പറഞ്ഞ്‌ വെയ്ക്കുന്നുണ്ട്‌.അതായത്‌ ഒരു ജാതിയിലുള്ളവർ അതേ ജാതിയിലുള്ളവരെ മാത്രം വിവാഹം കഴിക്കുന്നിടത്തോളം കാലം ജാതിയ്ക്ക്‌ മരണമില്ല.
ഈ എൻഡോഗമിയെ എങ്ങനെ പ്രിസർവ്വ്‌ ചെയ്യണമെന്ന് മലയാളികൾക്ക്‌ നന്നായി അറിയാം.നായർ മാട്രിമോണിയുടെ പരസ്യമൊക്കെ സ്വീകരണമുറികളിൽ എത്ര സിമ്പിളായാണ്‌ സ്ഥാനം പിടിക്കുന്നത്‌.അതും പോട്ടെ.ചെറുപ്പക്കാർക്ക്‌ മനസ്സിലാകണമെങ്കിൽ അവരുടെ സ്വന്തം കോളേജിലെ കാര്യമെടുക്കാം.ക്യാമ്പസ്‌ കാലഘട്ടത്തിലെ പല പ്രണയബന്ധങ്ങളും 4 വർഷത്തിനൊടുവിൽ തകരുന്നതിന്‌ പിന്നിൽ പല കാരണങ്ങളുണ്ടാകും.
“ഓനും ഓളും വേറെ ജാതിയായിരുന്നില്ലേ.അതോണ്ട്‌ അത്‌ നടന്നില്ല” എന്ന് ഒരിക്കലെങ്കിലും കേൾക്കാത്തവരുണ്ടോ ചെറുപ്പക്കാർക്കിടയിൽ.
ഇങ്ങനെയാണ്‌ ജാതി വ്യവസ്ഥിതിയെ നമ്മൾ പ്രൊപ്പഗേറ്റ്‌ ചെയ്യുന്നത്‌.

ഇത്രയും വായിച്ച്‌ വന്നപ്പോൾ നിങ്ങൾക്ക്‌ സ്വാഭാവികമായും ഒരു സംശയം തോന്നി കാണണം.ഫോട്ടോയും ഈ എഴുത്തും തമ്മിൽ എന്ത്‌ ബന്ധം?
പറയാം.
റേസിസത്തിന്റെയും ജാതിയുടെയും ഉദാഹരണം പറഞ്ഞ്‌ തുടങ്ങിയത്‌ ഒരു വലിയ പോയിന്റിൽ സ്ട്രെസ്സ്‌ ചെയ്യാനാണ്‌…
നിയമപരമായി ഇവയെല്ലാം വിലക്കപ്പെട്ടിട്ടുള്ളതാണെങ്കിലും അലിഖിതമായ,നേത്രങ്ങൾക്ക്‌ കാണാൻ സാധിക്കാത്ത ചില ഘടകങ്ങൾ ഇവയെ മണ്ണിലും മനസ്സുകളിലും ശക്തമായി തന്നെ നിലനിറുത്തുന്നുണ്ട്‌.

Image result for untouchables india cartoonലിംഗ സമത്വം എന്ന വിഷയവും അത്‌ പോലെ ഒന്നാണ്‌.നിയമം പരിശോധിക്കുകയാണെങ്കിൽ നമ്മുടെ നാട്‌ സമത്വ സുന്ദരമായ ഒരു ലോകമാണ്‌…
സ്ത്രീകൾക്ക്‌ പുരുഷന്മാരുടെ അതേ സ്വാതന്ത്ര്യവും,അവകാശങ്ങളും നിയമം ഉറപ്പ്‌ തരുന്നുണ്ട്‌.
ഇവിടെയാണ്‌ “അലിഖിത നിയമങ്ങളുടെ” പ്രസക്തി.ഇവിടെയാണ്‌ നൂറ്റാണ്ടുകളുടെ സോഷ്യൽ കണ്ടീഷനിംഗ്‌ പ്രവർത്തിക്കുന്നത്‌.

തൃശ്ശൂർ പൂരത്തിൽ കൃത്യമായ പുരുഷാധിപത്യമുണ്ട്‌ എന്ന നടി റിമാ കല്ലിങ്കലിന്റെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു.അതൊന്ന് പരിശോധിക്കാം.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിട്ടാണ്‌ തൃശ്ശൂർ പൂരം വിലയിരുത്തപ്പെടുന്നത്‌.പൂരത്തിലെ സ്ത്രീ സാന്നിധ്യത്തെ പറ്റി രണ്ടഭിപ്രായം എങ്ങനെ വരുന്നു എന്ന് മനസ്സിലാകുന്നില്ല.ഞാൻ തൃശ്ശൂർ നിവാസിയാണ്‌… എന്റെ വീട്ടിൽ നിന്ന് പൂരം നടക്കുന്നിടത്തേയ്ക്ക്‌ കഷ്ടി 3 കിലോമീറ്റർ ദൂരമേ ഉള്ളൂ.ഒരു മൂന്ന് വർഷം മുൻപ്‌ വരെ എല്ലാ കൊല്ലവും കുടമാറ്റത്തിനും ,വെടിക്കെട്ടിനും ഇലഞ്ഞിത്തറ മേളത്തിനും പോകാറുണ്ടായിരുന്നു.പതിയെ പതിയ താത്പര്യം കുറഞ്ഞു.ഇപ്പോൾ ടി വി യിൽ പോലും കാണാറില്ല.

പൂരത്തിലെ സ്ത്രീ സാന്നിധ്യത്തെ പറ്റി കൃത്യമായ ഒരു ചിത്രമുണ്ട്‌.പൂരത്തിന്‌ സ്ത്രീകൾ വരാറില്ലേ?തീർച്ചയായുമുണ്ട്‌.ഒരുപാട്‌ സ്ത്രീകൾ വരാറുണ്ട്‌.
“പിന്നെ എന്ത്‌ അർത്ഥത്തിലാണ്‌ പൂരം സ്ത്രീ സൗഹാർദ്ദപരമല്ല എന്ന് പറയുന്നത്‌?” വൈകാരികമായി പ്രതികരിക്കുന്നവരുടെ സ്ഥിരം കൊണ്ടർ ഇതാണ്‌…
വിശദീകരിക്കാം.
ഈ സ്ത്രീകൾ പൂരപ്പറമ്പിൽ ഒക്ക്യുപ്പൈ ചെയ്യുന്ന സ്ഥലങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?കുടമാറ്റം നടക്കുന്നിടത്ത്‌ ഒത്ത നടുക്ക്‌ എത്ര സ്ത്രീകളെ നിങ്ങൾ കണ്ടിട്ടുണ്ട്‌?ഭൂരിഭാഗവും മരച്ചുവടുകളിലായിരിക്കും ,ഷട്ടറിട്ടടച്ച കടകൾക്ക്‌ മുന്നിലായിരിക്കും,ആൾക്കൂട്ടം കോൺസന്റ്രേറ്റ്‌ ചെയ്യുന്നതിന്റെ പെരിഫറിയിലായിരിക്കും.എന്ത്‌ കൊണ്ടാണിവർ മാറി നിൽക്കുന്നത്‌/മാറ്റി നിറുത്തപ്പെടുന്നത്‌ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
അതാണ്‌ പുരുഷ മേൽക്കോയ്മ.
മേൽ പറഞ്ഞ കൗണ്ടർ ഉന്നയിക്കുന്നവർ ആത്മാർത്ഥമായി വീട്ടിലെ സ്ത്രീകളോടോ,സ്ത്രീ Related imageസുഹൃത്തുക്കളോടോ ചോദിക്കണം ആൾക്കൂട്ടങ്ങൾ നിങ്ങളെ ഈ ജീവിത കാലയളവിൽ എങ്ങനെയാണ്‌ ട്രീറ്റ്‌ ചെയ്തിട്ടുള്ളതെന്ന്.
അപ്പോൾ നിങ്ങൾക്കതിനുള്ള ഉത്തരം കിട്ടും.
ഇവിടെ റിമയുടെ പ്രസ്താവനയിൽ പൂരമല്ല പ്രതിസ്ഥാനത്ത്‌,മറിച്ച്‌ ആൾക്കൂട്ടങ്ങളിലെ പുരുഷമേൽക്കോയ്മയാണ്‌… അത്‌ പൂരമായാലും പള്ളി പെരുന്നാളായാലും ഒരു പോലെയാണ്‌…
വൈകാരികമായി പ്രതികരിക്കുന്നവർ ആ പോയിന്റ്‌ മനസ്സിലാക്കാനുള്ള ക്ഷമ കാണിക്കണം.
“ചില ഞരമ്പന്മാർ അങ്ങനെയുണ്ടാകും.എന്ന് കരുതി എല്ലാ പുരുഷന്മാരും അങ്ങനെ അല്ല”
എന്ന് നിഷ്കളങ്കമായി വാദിക്കുന്നവരും/വിഷയത്തിന്റെ ഗതി തിരിച്ച്‌ വിടാൻ മനപൂർവ്വം വാദിക്കുന്നവരുമുണ്ട്‌.
എല്ലാ പുരുഷന്മാരും അങ്ങനെ അല്ല എന്ന് നിങ്ങൾക്കറിയുന്നത്‌ പോലെ റിമയ്ക്കുമറിയാം എനിക്കുമറിയാം.ഇവിടെ പ്രതിസ്ഥാനത്ത്‌ നിറുത്തുന്നത്‌ ഒരു സിസ്റ്റത്തെയാണ്‌ അല്ലാതെ ഇൻഡിവിജ്വൽ പുരുഷന്മാരെയല്ല.
Image result for thrissur pooramആ സിസ്റ്റത്തിന്റെ ഭാഗമായിട്ടുള്ളത്‌ ഈ തലമുറ മാത്രമല്ല താനും.
മാറിടത്തിൽ കയറി പിടിക്കുന്നവർ,പുറകിൽ വന്ന് ലിംഗം കൊണ്ടുരുസന്നവരൊക്കെ ആ വൃത്തിക്കെട്ട സിസ്റ്റത്തിന്റെ കുഞ്ഞുങ്ങളാണ്‌…
“എന്റെ ശരീരം ഒരു ഡെമോക്രസിയല്ല,ഓട്ടോക്രസിയാണ്‌”
എന്നുള്ള വാചകം എവിടെയോ വായിച്ച്‌ കണ്ടിട്ടുണ്ട്‌.
സത്യമാണത്‌.
ഒരാളുടെ ശരീരം അയാളുടേത്‌ മാത്രമാണ്‌…അയാളുടെ അനുവാദമില്ലാതെയുള്ള ഏത്‌ സ്പർശവും തെറ്റാണ്‌…
പേഴ്സണൽ സ്പേസിനെ മാനിക്കാനുള്ള ഈ അടിസ്ഥാന പാഠം എന്ന് നമ്മുടെ നാട്ടിലെ ജനങ്ങൾ പഠിക്കുന്നോ,അന്നേ പുരുഷ മേൽക്കോയ്മയ്ക്ക്‌ വിള്ളലേൽക്കുകയുള്ളൂ.

എക്സപ്ഷൻസ്‌ എടുത്ത്‌ കാണിച്ച്‌ ആൾക്കൂട്ടങ്ങൾ സ്ത്രീ സൗഹാർദ്ദപരമാണെന്ന് പറഞ്ഞ്‌ ദയവ്‌ ചെയ്ത്‌ സ്വയം ചെറുതാകാതിരിക്കുക.മേളത്തിന്‌ കൊട്ടുന്ന സ്ത്രീയുടെ ഫോട്ടോയ്ക്ക്‌
“കാണെടാ മക്കളേ.ഇതാണ്‌ തൃശ്ശൂർ പൂരം.ഇവിടെ സ്ത്രീകൾക്ക്‌ ഒരു കുഴപ്പവുമില്ല” എന്ന ക്യാപ്ഷനും കൊടുത്ത്‌ പോസ്റ്റർ ഒട്ടിക്കുന്ന പരിപാടി ഈസ്‌ എ ജോക്ക്‌.ഇൻഡിവിജ്വൽസ്‌ അല്ല ഇവിടെ നമ്മുടെ വിഷയം.ഒരു സിസ്റ്റമാണ്‌… ആ സിസ്റ്റം കാരണം ജനസംഖ്യയുടെ 50 % ഒക്ക്യുപ്പൈ ചെയ്തിട്ടും ആ എണ്ണത്തിന്‌ ആനുപാതികമായി ആൾക്കൂട്ടങ്ങളിൽ കാണാത്ത സ്ത്രീ സാന്നിധ്യത്തിന്റെ റൂട്ട്‌ കോസാണ്‌ ഇവിടെ അഡ്രസ്സ്‌ ചെയ്യുന്ന വിഷയം.

ഫിസിക്കലി അബ്യൂസ്‌ ചെയ്യപ്പെടാം എന്ന ഭയം തന്നെയാണ്‌ സ്ത്രീകളെ ആൾക്കൂട്ടങ്ങളിൽ നിന്ന് മാർജ്ജിനലൈസ്‌ ചെയ്യുന്നത്‌.
ഇതിന്റെ മൂലകാരണമെന്ന് പറയുന്നത്‌
“സ്ത്രീകൾ നമുക്ക്‌ തോന്നുമ്പോൾ കൺസ്യൂം ചെയ്യാനുള്ള ലൈംഗികോപകരണം മാത്രാണ്‌” എന്ന തീർത്തും പുരുഷാധിപത്യപരമായ ചിന്തയും.

“എന്ത്‌ കൊണ്ട്‌ ഓൺ ദി സ്പോട്ട്‌ പ്രതികരിച്ചൂടാ”? എന്നതും ഒട്ടും സെൻസിറ്റീവ്‌ അല്ലാത്ത ഒരു ചോദ്യമാണ്‌.
തന്റെ പേഴ്സണൽ സ്പെയ്സ്‌ വയലേറ്റ്‌ ചെയ്യപ്പെടുന്ന ആ ഒരു നിമിഷത്തിന്റെ ഭീകരത അത്‌ അനുഭവിച്ചവർക്കേ മനസ്സിലാകൂ.ആരാണെന്ന് പോലും മനസ്സിലാവാതെ ലിറ്ററലി ആൾക്കൂട്ടത്തിൽ തനിച്ചാവുന്ന ബ്ലാങ്ക്‌ സ്റ്റേറ്റ്‌.വാക്കുകൾ പോലും ചിലപ്പോൾ പുറത്ത്‌ വരില്ല.പേഴ്സണലി അനുഭവിച്ചിട്ടില്ലെങ്കിലും അത്‌ അനുഭവിച്ച സുഹൃത്തുക്കളുടെ കഥകൾ കേട്ടിട്ടുണ്ട്‌.അതിന്റെ ഭീകരത കേട്ട്‌ തന്നെ മനസ്സിലായിട്ടുണ്ട്‌.

“ഡെല്യൂഷൻസ്‌ ഓഫ്‌ ജൻഡർ” എന്ന പുസ്തകത്തിൽ രണ്ട്‌ സംഭവകഥകൾ പറയുന്നുണ്ട്‌.

1)1869 ഇൽ പെൻസില്വാന്നിയയിലെ വുമൺസ്‌ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ ആദ്യമായി ഒരു സർജ്ജിക്കൽ പ്രൊസീജർ കാണാൻ അവസരം കിട്ടിയപ്പോൾ അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ.
ഹോസ്പിറ്റലിൽ എത്തിയ യുവതികളെ വരവേറ്റത്‌ പുരുഷന്മാരുടെ വലിയ കൂട്ടമാണ്‌… അവർ ഇരു വശങ്ങളിലും അണി നിരന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞ്‌ തുടങ്ങി,അവർക്ക്‌ നേരെ സിഗററ്റ്‌ കുറ്റികൾ എറിഞ്ഞു,ചിലർ പരസ്യമായി മാസ്റ്റുർബേറ്റ്‌ ചെയ്തു.
2)തന്റെ കഴിവ്‌ കൊണ്ടും കഠിന പ്രയത്നം കൊണ്ടും സർജ്ജറി റെസിഡന്റായ ഒരു യുവതിയുടെ അനുഭവം.ഒ ടി കഴിഞ്ഞ്‌ റെസ്റ്റ്‌ റൂമിൽ എത്തിയ അവരെ വരവേറ്റത്‌ ഒരു ചുവർ ചിത്രമായിരുന്നു.
താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന തന്റെ മെന്ററിന്റെ ചിത്രം.മെന്ററിന്റെ സ്ഥാനത്ത്‌ ആരോ ഒരു ഏരോ മാർക്കും കൊടുത്തിട്ടുണ്ട്‌
“ഈ സ്ഥാനത്ത്‌ ഞാൻ ആയിരുന്നെങ്കിൽ” എന്നൊരു കുറിപ്പും.
തന്റെ കഷ്ടപ്പാടിന്റെ കൂലി ഇതാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം.തന്റെ എജുക്കേഷണൽ ക്വാളിഫിക്കേഷനും സർജ്ജിക്കൽ സ്കില്ലും ഒട്ടുമേ പ്രാധാന്യമർഹിക്കുന്നില്ല മറിച്ച്‌ തന്റെ സ്വന്തം ഡിപ്പാർട്ട്മെന്റിൽ താൻ ഒരു സെക്സ്‌ ഫാന്റസി മാത്രമാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം.അവർ പൊട്ടിക്കരഞ്ഞു
These two incidents show how men make this place a hostile one for women.
ലിംഗസമത്വം എന്ന നിയമപരിരക്ഷയുള്ള ശരിയെ ഒരു പാട്രിയർക്കിയൽ സമൂഹം പ്രതിരോധിക്കുന്നത്‌ ഇങ്ങനെയൊക്കെയാണ്‌… They make the enviornment hostile for women and there by,indirectly,make their rights invalid.

ക്ലാസ്സിലെ ആണുങ്ങൾക്ക്‌ മൊത്തം “കൊടുക്കുന്ന” മെക്ക്‌ റാണി എന്ന പെർവ്വേട്ടഡ്‌ ജോക്ക്‌ ഇതിനുള്ള മറ്റൊരു ഉദാഹരണമാണ്‌…
And of course we all know the about the female representation in mechanical engineering departement.That is how it works!

ഈ “ഹോസ്റ്റെയിൽ” സാഹചര്യങ്ങൾ മാറണം.സ്പെയ്നിലെ ലാ ടൊമാറ്റീന പോലെ ലിംഗഭേദമെന്യെ ആഘോഷിക്കാൻ പൂരപ്രേമികൾക്കും മറ്റ്‌ ഉത്സവ/പെരുന്നാൾ പ്രേമികൾക്കും സാധിക്കണം.
അവിടെയാണ്‌ പല അലിഖിത നിയമങ്ങളും തകരേണ്ടതിന്റെ പ്രസക്തി.അവിടെയാണ്‌ പാട്രിയർക്കി തകരേണ്ടതിന്റെ പ്രസക്തി.

©Bebeto Thimothy

Previous articleആണത്ത ആഘോഷങ്ങൾ
Next article ആൺകൈ പരതുന്ന ആഘോഷങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.