Connect with us

observation

എല്ലാം സ്വയം നേടിയതെന്ന് അഹങ്കരിക്കുന്ന നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ നിങ്ങളുമായി ഒരു ബന്ധമില്ലാത്തവർ പോലും നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന്

ഒരു മനുഷ്യൻ ഓരോ വർഷം കടന്ന് പോകുമ്പോഴും നേടുന്ന അറിവുകളും തിരുത്തിയ കാര്യങ്ങളും അയാളുടെ മാത്രം കഴിവ്‌ കൊണ്ടോ എഫർട്ട്‌ കൊണ്ടോ സംഭവിക്കുന്നതല്ല. ബട്ടർ ഫ്ലൈ ഇഫക്റ്റ്‌ എന്നൊക്കെ

 113 total views,  1 views today

Published

on

Bebeto Thimothy

ഒരു മനുഷ്യൻ ഓരോ വർഷം കടന്ന് പോകുമ്പോഴും നേടുന്ന അറിവുകളും തിരുത്തിയ കാര്യങ്ങളും അയാളുടെ മാത്രം കഴിവ്‌ കൊണ്ടോ എഫർട്ട്‌ കൊണ്ടോ സംഭവിക്കുന്നതല്ല. ബട്ടർ ഫ്ലൈ ഇഫക്റ്റ്‌ എന്നൊക്കെ പറയുന്ന പോലെ ഇന്ന് തിരിഞ്ഞ്‌ നോക്കുമ്പോൾ നിസ്സാരം എന്ന് തോന്നുന്ന ഒരു സംഭവത്തിൽ നിന്നോ സംഭാഷണത്തിൽ നിന്നോ ആയിരിക്കണം ഇന്ന് കാണുന്ന മാറ്റത്തിന്റെ തുടക്കം.
ഒരു ഉദാഹരണം പറഞ്ഞാൽ ഏതോ ഒരു പരിപാടിയ്ക്കിടെ ആദ്യമായി കണ്ടുമുട്ടിയ ഒരു വ്യക്തിയുമായുള്ള ഹ്രസ്വമായ ഒരു സംഭാഷണത്തിനിടയ്ക്ക്‌ നിങ്ങളുടെ മനസ്സിലേക്ക്‌ ഒരു പുസ്തകത്തിന്റെ പേര്‌ കയറി കൂടിയെന്നിരിക്കട്ടെ. ആ പുസ്തകവും സമാനമായ വിഷയം കൈകാര്യം ചെയ്യുന്ന മറ്റ്‌ പല പുസ്തകങ്ങളും നിങ്ങളതിന്‌ ശേഷം പോയി വായിക്കുന്നു. നിങ്ങളുടെ അത്‌ വരെയുള്ള കാഴ്ചപ്പാടുകൾ പലതും പൊള്ളയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നു. അവിടെ നിങ്ങൾക്ക്‌ നിങ്ങളെ തന്നെ രണ്ട്‌ രീതിയിൽ അളക്കാം.

1) ഞാൻ സ്വന്തമായി കഷ്ടപ്പെട്ട്‌ ഒറ്റയ്ക്ക്‌ നേടിയെടുത്തതാണിതെന്ന് വിശ്വസിക്കാം.
2) ഇന്ന് പേര്‌ പോലും ഓർമ്മയില്ലാത്ത, ജീവിതത്തെ മാറ്റി മറിച്ച ആ വ്യക്തിയുമായുള്ള സംഭാഷണത്തെ പറ്റി ഓർക്കാം. അങ്ങനെ ചെയ്താൽ നിങ്ങൾ ഈ പ്രപഞ്ചത്തിൽ ഒറ്റയ്ക്ക്‌ ഒന്നും ചെയ്യാൻ സാധിക്കാത്ത എന്നാൽ ഒരു വലിയ പ്രോസസ്സിന്റെ ഭാഗമായി സഹകരിച്ചാൽ പലതും ചെയ്യാൻ സാധിക്കുന്ന ഒരു റാൻഡം ഹ്യൂമൻ ബീയിംഗ്‌ ആണെന്ന ബോധ്യം വരും. അതിനെ വിനയം എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം യാഥാർത്ഥ്യബോധം എന്ന് വിളിക്കുന്നതാണ്‌.

ഇൻഫ്ലുവൻസർ എന്ന് പലരെയും വിശേഷിപ്പിക്കുന്നത്‌ കാണുമ്പോൾ ഇത്‌ ഓർക്കാറുണ്ട്‌. ആരെയെങ്കിലും സ്വാധീനിക്കാത്ത ആരാലും സ്വാധീനിക്കപ്പെടാത്ത മനുഷ്യന്മാരുണ്ടാകുമോ? എനിക്ക്‌ തോന്നുന്നില്ല. സംഭാഷണങ്ങളാണ്‌ നമ്മളെയൊക്കെ നിരന്തരം മാറ്റികൊണ്ടിരിക്കുന്നത്‌. പറയുന്നത്‌ ശരിയാവാം തെറ്റാവാം. കേൾക്കുന്ന ആൾ പറയുന്നത്‌ ശരിയാവാം തെറ്റാവാം. എവിടെ നിന്നാണ്‌ നമ്മൾ സംസാരിക്കുന്നത്‌ എന്നത്‌ പ്രധാനമാണ്‌.ഒരു കുന്നിന്റെ മുകളിൽ കയറി ഇരുന്ന് താഴെ ഇരിക്കുന്ന ആളുകളോട്‌ സംസാരിക്കുന്നതിൽ പ്രശ്നമുണ്ട്‌. ആ കുന്ന് എന്ന് പറയുന്നത്‌ നമ്മുടെ ഈഗോ കൊണ്ട്‌ കെട്ടിപ്പടുത്തതാണ്‌.സത്യത്തിൽ അങ്ങനെ ഒരു കുന്നില്ല. അങ്ങനെ ഒന്നുണ്ട്‌ എന്ന് വിശ്വസിക്കുന്നിടത്ത്‌ ഇത്‌ വരെ ആർജ്ജിച്ച അറിവുകൾ ചിതല്‌ പിടിച്ച്‌ തുടങ്ങും.തുടർച്ചയായ മാറ്റങ്ങൾക്ക്‌ അവിടെ ഫുൾ സ്റ്റോപ്പ്‌ വീഴും.

“എന്തുസിയാസ്റ്റുകൾക്ക്‌” മാത്രം മനസ്സിലാവുന്ന കാര്യങ്ങൾ ഇവിടെ നിന്ന് പ്രതീക്ഷിച്ചാൽ മതി എന്ന സ്റ്റാൻഡ്‌ എടുക്കുന്നതും അങ്ങനെയാണ്‌.ഇതൊരു പ്രോസസ്സ്‌ മാത്രമാണെന്നും വർഷങ്ങൾ കഴിഞ്ഞാൽ ഇന്ന് വിശ്വസിച്ചിക്കുന്ന പലതിനെയും തള്ളി പറയേണ്ടി വരുമെന്നുള്ള യാഥാർത്ഥ്യത്തെ ഇനി അങ്ങോട്ട്‌ ഉൾക്കൊള്ളാനാവാത്ത അവസ്ഥ. തെറിവിളികളൊഴിച്ച്‌ എല്ലാ സംഭാഷണങ്ങളും എന്തെങ്കിലുമൊക്കെ പോയ്ന്റ്‌ നമുക്ക്‌ തരുന്നുണ്ട്‌. കറ നല്ലതാണ്‌ എന്നൊക്കെ പറയുന്നത്‌ പോലെ സംഭാഷണങ്ങൾ നല്ലതാണ്‌.ഇത്‌ വരെ ഷേപ്പ്‌ ചെയ്തതും ഇനി ഷേപ്പ്‌ ചെയ്യാൻ പോകുന്നതും നിസ്സാരമെന്ന് കരുതുന്ന പല സംഭാഷണങ്ങളുമാണ്‌.

 114 total views,  2 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement