Kerala
ഇനി വരാൻ പോകുന്നത് മിക്കവാറും പ്രൈവറ്റ് മെഡിക്കൽ കോളേജ് മൊതലാളിമാരുടെ കണ്ണീരിന്റെ വേർഷനാവും
ആദ്യ വർഷം പഠിക്കാനുള്ള വിഷയങ്ങളാണ്. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിഷയങ്ങളായി ഇതിലുള്ളത് അനാട്ടമിയും ഫിസിയോളജിയുമാണ്. മെഡിക്കൽ കോളേജ് ഇല്ലെങ്കിലും ഒരു ടെർഷ്യറി സെന്ററിൽ
174 total views

സ്വകാര്യമേഖലയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഫീസിനത്തിൽ ഉള്ള ചൂഷണത്തെ പറ്റി Bebeto Thimothy എഴുതിയ പോസ്റ്റ്:
“ഇനി വരാൻ പോകുന്നത് മിക്കവാറും പ്രൈവറ്റ് മെഡിക്കൽ കോളേജ് മൊതലാളിമാരുടെ കണ്ണീരിന്റെ വേർഷനാവും.
“ഒരു മെഡിക്കൽ സ്റ്റുഡന്റിനെ പഠിപ്പിക്കാൻ എന്തോരം ചിലവുണ്ടെന്നോ. അതിന് ഇത്രേം ഫീസ് വാങ്ങിയേ പറ്റൂ. അല്ലാതെ ഞങ്ങൾക്ക് ലാഭമുണ്ടാക്കാനല്ല ബ്ലാ ബ്ലാ ബ്ലാ”.
ഈ നരേറ്റീവ് രണ്ട് രീതിയ്ക്ക് ഓടും.
1) മുതലാളി സിമ്പതിയ്ക്കായി,
2) ഗവൺമന്റ് സീറ്റിൽ പഠിക്കുന്നവരെ ക്രൂശിക്കാനായി. ഞങ്ങളുടെ നികുതി പണം…
1) അനാട്ടമി
3) ബയോകെമിസ്ട്രി
3) ഫിസിയോളജി.
ആദ്യ വർഷം പഠിക്കാനുള്ള വിഷയങ്ങളാണ്. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിഷയങ്ങളായി ഇതിലുള്ളത് അനാട്ടമിയും ഫിസിയോളജിയുമാണ്. മെഡിക്കൽ കോളേജ് ഇല്ലെങ്കിലും ഒരു ടെർഷ്യറി സെന്ററിൽ ബയോകെമിസ്ട്രി ലാബ് ഇല്ലാതെ പറ്റില്ല. (ഉദാഹരണത്തിന് ലിവർ ഫങ്ങ്ഷൻ ടെസ്റ്റ് (LFT)എന്ന് കേൾക്കാത്തവരുണ്ടാവില്ല. അത് ഈ ബയോകെമിസ്ട്രിയുടെ ലാബിലാണ് ചെയ്യുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾ ഇല്ലെങ്കിലും ഡിപ്പാർട്ട്മന്റ് വേണമെന്ന് ചുരുക്കം)
1) പത്തോളജി
2) മൈക്രോ ബയോളജി
3) ഫാർമ്മക്കോളജി
4) ഫോറൻസിക് മെഡിസിൻ
രണ്ടാം വർഷം പഠിക്കാനുള്ള വിഷയങ്ങളാണ്.
ബയോപ്സി, FNAC മുതലായ ടെസ്റ്റുകളുടെ റിസൾട്ട് കിട്ടുന്നത് പത്തോളജി ലാബിൽ നിന്നാണ്. ബ്ലഡ് കൾച്ചർ, യൂറിൻ കൾച്ചർ, ടി ബി യ്ക്കായുള്ള കഫം പരിശോധന മുതലായ റിസൾട്ടുകളൊക്കെ തരുന്നത് മൈക്രോ ബയോളജി ലാബാണ്. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യുന്ന ഫോറൻസിക് മെഡിസിൻ വിഭാഗത്തിന്റെ പങ്ക് പ്രത്യേകം പറയണ്ടല്ലോ(പ്രൈവറ്റിൽ ഓട്ടോപ്സി ചെയ്യാറില്ല)മെഡിക്കൽ വിദ്യാർത്ഥികൾ ഒരാൾ പോലും ഇല്ലെങ്കിലും ഈ ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിച്ചേ പറ്റൂ. ജനങ്ങൾക്കത് വേണം.
1) ഇ എൻ ടി
2) ഒഫ്ത്താൽമോളജി
3) കമ്മ്യൂണിറ്റി മെഡിസിൻ.
മൂന്നാം വർഷം പഠിക്കാനുള്ള വിഷയങ്ങളാണ്.
ഇതിൽ ആദ്യത്തെ രണ്ടെണ്ണത്തെ കുറിച്ച് പ്രത്യേകം പറയണ്ടല്ലോ. ഒ പിയിലെ തിരക്കൊക്കെ എല്ലാവർക്കും അറിയാം.
പൊതുജനാരോഗ്യ മേഖലയിൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മന്റ് ചെയ്യുന്ന പണികൾ നിപ്പയും കോവിഡുമൊക്കെ അനുഭവിച്ചതിന്റെ വെളിച്ചത്തിൽ കുറച്ച് പേർക്കെങ്കിലും ഐഡിയയായിട്ടുണ്ടാവും. പബ്ലിക് ഹെൽത്ത് പോളിസി മേക്കിംഗ്, ഇമ്മ്യുണൈസേഷൻ എല്ലാം ഇവരുടെ കീഴിലാണ്. മെഡിക്കൽ വിദ്യാർത്ഥികൾ ഒരാൾ പോലുമില്ലെങ്കിലും ഈ ഡിപ്പാർട്ട്മെന്റുകൾ ജനങ്ങൾക്ക് ആവശ്യമുണ്ട്.
1) ജനറൽ മെഡിസിൻ
2) ജനറൽ സർജ്ജറി
3) പീഡിയാട്രിക്സ്
4) ഓർത്തോപീഡിക്സ്
5) ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി
6) സൈക്ക്യാട്രി
7) ഡെർമ്മറ്റോളജി
8) റേഡിയോ ഡയഗ്നോസിസ്
9) പൾമണോളജി
10) മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
ഇതൊക്കെ അവസാന വർഷം പഠിക്കണം. കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഈ ഡിപ്പാർട്ട്മെന്റുകളില്ലാതെ എങ്ങനെ പ്രവർത്തിക്കും?
പറഞ്ഞ് വന്ന വിഷയം ഇതാണ്. മെഡിക്കൽ വിദ്യാർത്ഥികളെ “മാത്രം” പഠിപ്പിക്കാൻ ഭീമമായ തുക ചിലവഴിക്കേണ്ടി വരുന്നു അതിനാലാണ് ഫീസ് കൂട്ടേണ്ടി വരുന്നത് എന്ന നരേറ്റീവ് നല്ല ഉടായിപ്പാണ്. ഒന്നോ രണ്ടോ ഡിപ്പാർട്ട്മെന്റുകൾ ഒഴികെ സകല ഡിപ്പാർട്ട്മെന്റുകളും രോഗികൾക്ക് നേരിട്ട് ആവശ്യമുള്ളവയാണ്. പറയുന്നത് കേട്ടാൽ തോന്നും ഈ മുതലാളിമാർ രോഗികളുടെ കയ്യിൽ നിന്ന് പത്ത് പൈസ മേടിക്കാതെയാണ് ചികിത്സിക്കുന്നത് എന്ന്. മെഡിക്കൽ വിദ്യാർത്ഥികൾ ഒരാൾ പോലും ഇല്ലെങ്കിലും ഈ ഡിപ്പാർട്ട്മെന്റുകൾ വേണം. വിദ്യാർത്ഥികൾക്ക് എക്സ്ക്ലൂസീവായി വരുന്ന മറ്റ് ചിലവുകൾ ലൈബ്രറിയും ഹോസ്റ്റലുമൊക്കെയാണ്. അത് മറ്റേതൊരു കോഴ്സ് പോലെ തന്നെയുമാണ് എന്ന് മാത്രമല്ല അതും ഫീസ് മേടിച്ചിട്ട് തന്നെയാണ് പ്രൊവൈഡ് ചെയ്യുന്നത്.
ഇനി ഗവണ്മെന്റിൽ പഠിക്കുന്നവരുടെ നെഞ്ചത്ത് കയറുന്നവരുടെ ശ്രദ്ധയ്ക്ക്.
ഗവണ്മെന്റിന് ഒരു മെഡിക്കൽ കോളേജ് നടത്തിക്കൊണ്ട് പോകാൻ നല്ല ചിലവുണ്ട്. സത്യമാണ്. ഇത്രയ്ക്കധികം ഡിപ്പാർട്ട്മെന്റുകളുണ്ട്.
ഇനി അവിടെ മെഡിക്കൽ വിദ്യാർത്ഥികൾ ആരും തന്നെ പഠിക്കുന്നില്ലെന്ന് കരുതുക. എന്നാൽ പോലും രോഗികൾക്ക് ആവശ്യമുള്ള ഈ ഡിപ്പാർട്ട്മെന്റുകൾ ഒഴിവാക്കാൻ പറ്റില്ല. അത് അവിടെ തന്നെ കാണും. ചിലവും.
നികുതി അടച്ചിട്ടുള്ള ആളുകളുടെ മക്കൾ തന്ന്യാ അവിടെ പഠിക്കുന്നതും. അവിടെ എന്നല്ല. എല്ലാ സർക്കാർ കോളേജുകളും പ്രവർത്തിക്കുന്നത് ജനങ്ങളുടെ നികുതി പണം കൊണ്ട് തന്നെയാണ്. മറ്റ് വിദ്യാർത്ഥികളോടില്ലാത്ത നീരസം ഗവൺമന്റ് മെഡിക്കോസിനോട് തോന്നേണ്ട ഒരു കാര്യവുമില്ല.
മറ്റ് കോഴ്സുകാരോട് ഇത് പറയാറില്ലല്ലോ എന്ന് ചോദിച്ചാൽ മെഡിക്കൽ വിദ്യാർത്ഥിക്ക് “മാത്രം” ചിലവാകുന്ന പൈസയുടെ കണക്കും കൊണ്ട് വരും. അത് കൊണ്ട് തന്നെയാണ് ഡിപ്പാർട്ട്മെന്റുകളുടെ ആവശ്യകതയെ പറ്റി എഴുതിയത്. അവ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം ഉള്ളവയല്ല. സകല രോഗികൾക്കും ആ ഡിപ്പാർട്ട്മെന്റുകൾ വേണം.
ഈ മേഖലയിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ പലതുണ്ട്. ഒന്ന് ഈ അന്യായ ഫീസ് വർദ്ധനവാണ്. കൊള്ളലാഭം മാത്രമാണ് അതിന് പിന്നിലുള്ള മോട്ടീവ്.
രണ്ടാമത്തേത് ഈ കോഴ്സ് സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത ഒന്നായി മാറുന്ന കീഴ്വഴക്കം.
എം ബി ബി എസ്സിൽ കയറി പറ്റാൻ തന്നെ നിലവിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്. കോച്ചിംഗ് ഫീ തന്നെ ഭീമമാണ്. അതിൽ തട്ടി തന്നെ പല സ്വപ്നനങ്ങളും പൊഴിയും. ഇനി കോഴ്സിൽ കയറി പറ്റി എന്ന് തന്നെ കരുതുക. 6 കൊല്ലം കഴിഞ്ഞാൽ ക്ലാസ് ഡിഫറൻസ് കാരണമുള്ള സ്ട്രഗിളുകളുടെ എണ്ണം എത്രയോ മടങ്ങാവും. ജോലിക്ക് പോകാതെ പി ജി എന്റ്രൻസ് കോച്ചിങ്ങിനിരിക്കുക എന്നത് ഒരു പ്രിവിലേജാണ്. അതുള്ളവർക്ക് ഇല്ലാത്തവരുടെ ബുദ്ധിമുട്ട് മനസ്സിലാകണം എന്നുമില്ല.
ഇതൊക്കെ എന്തിനാണിപ്പോൾ പറയുന്നത് എന്ന് ചോദിച്ചാൽ പ്രത്യേകിച്ചൊന്നുമില്ല. പറയാൻ തോന്നി അത്ര തന്നെ. മുതലാളിമാർ ഇങ്ങനെ മൊത്തത്തിൽ വിഴുങ്ങുന്നത് കാണുമ്പോൾ വല്ല്യ സുഖമില്ല അത് തന്നെ.”ഇക്കാര്യങ്ങൾ എത്ര തവണ പറഞ്ഞിട്ടും കാര്യം ഉണ്ടെന്നു തോന്നുന്നില്ല. എത്ര തവണ പറഞ്ഞാലും ഇത് മനസ്സിലാക്കാൻ സമൂഹം ശ്രമിക്കാറില്ല. എങ്കിലും വീണ്ടും പറയുന്നു… മനസ്സിലാക്കാൻ താല്പര്യമുള്ളവർ മനസ്സിലാക്കട്ടെ.
175 total views, 1 views today