‘മഞ്ച്‌ വാദികളുടെ’ ഐക്യപ്പെടലുകളുടെ ഉദ്ദേശം വേറെയാണ്

0
128

Bebeto Thimothy

വിദേശ രാജ്യങ്ങളിൽ 16 വയസ്സാണ്‌ പരസ്പര സമ്മതത്തോടെയുള്ള സെക്സിനുള്ള മിനിമം പ്രായം എന്നത്‌ ഇന്ത്യയിലോട്ട്‌ അപ്പാടെ പറിച്ച്‌ നടാൻ പറ്റില്ല. ഒരുദാഹരണം പറയാം. സെക്സ്‌ എജുക്കേഷൻ എന്ന സീരീസ്‌ കണ്ടിട്ടുള്ളവർക്കറിയാം മേവ്‌ എന്ന 16 കാരി പ്രഗ്നന്റ്‌ ആവുമ്പോൾ കയറി ചെല്ലുന്ന അബോർഷൻ ക്ലിനിക്കിനെ പറ്റി. നോട്ട്ബുക്ക്‌ എന്ന മലയാളം സിനിമയിൽ ഒരു 16 വയസ്സുകാരി പ്രഗ്നന്റ്‌ ആവുന്നതിന്‌ ശേഷം നടക്കുന്ന കാര്യങ്ങളും നമ്മൾ കണ്ടതാണ്‌.സിനിമയെയോ സീരീസിനെയോ റഫറൻസ്‌ പോയിന്റായി എടുക്കണം എന്നല്ല പറയുന്നത്‌. രണ്ട്‌ വ്യക്തികൾ എന്നതിനപ്പുറത്തോട്ട്‌ മറ്റ്‌ പല ഡൈമൻഷൻസും ഇതിനുണ്ട്‌.

അത്‌ അൽപം സങ്കീർണ്ണവുമാണ്‌.സാമൂഹിക സാഹചര്യങ്ങളെ കണക്കിലെടുക്കാതെ അതേ പടി പകർത്തണം എന്ന് പറയുന്നത്‌ വളരെ സൂപ്പർഫിഷ്യലായ വായനയാണ്‌.സെക്സ്‌ എജുക്കേഷൻ കറിക്കുലം, സെക്സിനെ പറ്റിയുള്ള ആളുകളുടെ സമീപനം, അബോർഷനെ കുറിച്ചുള്ള സമീപനം, കോണ്ട്രാസെപ്ഷനെ പറ്റിയുള്ള അറിവും ധാരണകളും, സെക്ഷ്വലി ട്രാൻസ്മിറ്റഡ്‌ അസുഖങ്ങളെ പറ്റിയുള്ള അറിവ്‌ ഇങ്ങനെ പല കാര്യത്തിലും നമ്മൾ വളരെ പുറകിലാണ്‌.ആ ഒരു എണ്വയോണ്മെന്റിൽ ഇരുന്നോണ്ടാണ്‌ നമ്മളീ സംസാരിക്കുന്നത്‌. ശരീരവും വിവാഹവുമടക്കം സകലതും മൂന്നാമതൊരാളുടെ കാഴ്ചപ്പാടിനെ കൂടി തൃപ്തിപ്പെടുത്തിക്കൊണ്ട്‌ മുന്നോട്ട്‌ പോകുന്ന ഒരു സമൂഹമാണ്‌.വളരെ വൈകി ഇൻഡിപ്പെൻഡന്റ്‌ ആവുന്ന (സാമ്പത്തികമായും അല്ലാതെയും) ആളുകളുള്ള സമൂഹമാണ്‌.അങ്ങനെ ഒരു സമൂഹത്തിൽ ഇതൊരു ബയോളജിക്കൽ വിഷയം മാത്രമല്ല.

ജനുവിൻ ആയി ഇത്തരം ഡൗബ്ട്ട്സുള്ളവരോടായി പറഞ്ഞ്‌ വെയ്ക്കുന്നതാണ്‌.ഫെയിസ്ബുക്കിൽ ഇപ്പൊ കാണുന്ന “മഞ്ച്‌ വാദികളുടെ” ഐക്യപ്പെടലുകളുടെ ഉദ്ധേശം വേറെയാണ്‌.ഇസ്ലാമോഫോബിയ അടക്കം ഉപയോഗിക്കുന്നത്‌ കവർ അപ്പ്‌ ചെയ്യാനാണ്‌.മാറ്റി നിറുത്തുക തന്നെയാണ്‌ ശരി. അതിൽ വേറെ ആശയക്കുഴപ്പങ്ങൾ ഒന്നുമില്ല. ചയിൽഡ്‌ സെക്ഷ്വൽ അബ്യൂസാണ്‌.തമാശയല്ല.