Bebeto Thimothy യുടെ സോഷ്യൽ മീഡിയ കുറിപ്പ്
ഉണ്ണി മുകുന്ദനെ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ല സിനിമയുടെ കാര്യത്തിലായാലും അയാളുടെ രാഷ്ട്രീയത്തിന്റെ കാര്യത്തിലായാലും. സന്തോഷ് കീഴാറ്റൂരിന്റെ കമന്റാണ് വിഷയം. ആർക്കും ഒരു ഗുണവും ചെയ്യാത്ത ഒരു പ്രൊവൊക്കേഷനായിരുന്നു അത്. “ഹനുമാൻ നമ്മളെ രക്ഷിക്കും/രക്ഷിക്കട്ടെ” എന്ന തരത്തിലുള്ള പോസ്റ്റായിരുന്നു ഉണ്ണിയുടേതെങ്കിൽ പോലും ആ കമന്റിന് എന്തെങ്കിലും ന്യായീകരണമുണ്ട്. അല്ലാത്ത പക്ഷം സന്തോഷ് കീഴാറ്റൂർ ഉദ്ദേശിച്ചതിന്റെ വിപരീത റിസൾട്ടേ കിട്ടൂ.
സന്തോഷിന് ദൈവവിശ്വാസമില്ലായിരിക്കും. അപ്പോൾ സ്വാഭാവികമായും നിരീശ്വരവാദം പ്രൊമോട്ട് ചെയ്യാനായിരിക്കും പുള്ളിക്ക് താത്പര്യം. അതിനയാൾക്ക് അവകാശവുമുണ്ട്. പക്ഷേ ഉദ്ധേശിച്ച കാര്യം നടക്കണമെങ്കിൽ അതിനനുസരിച്ച് പണിയെടുക്കണം.ഹനുമാൻ ജയന്തി ആശംസകൾ പോലുള്ള നിരുപദ്രവകരമായ പോസ്റ്റുകൾ അതിനുള്ള വേദിയാക്കി എടുത്താൽ വിപരീത ഫലം ചെയ്യും. ആളുകൾ കൂടുതൽ aggressive മതവാദികളായി മാറും. മൊത്തം വിഷയത്തെ രാഷ്ട്രീയവത്കരിച്ച് മുതലെടുക്കുന്ന ആളുകളുടെ പിന്തുണയും കിട്ടും.
അൾട്ടിമേറ്റ്ലി നഷ്ടങ്ങളുടെ കണക്ക് മാത്രമേ ബാക്കിയാവൂ. മതമൗലിക വാദികൾക്ക് ലാഭങ്ങളുടെ കണക്കും. ഇത് സന്തോഷിന് മാത്രം പറ്റുന്ന മിസ്റ്റേക് അല്ല. കുറേ പേർക്ക് പറ്റുന്നതാണ്.കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാനും ഈ ഒരു അപ്രോച്ച് ആയിരുന്നു. അത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല എന്ന് മാത്രമല്ല, ഉള്ള മനസമാധാനം കൂടെ പോയി കിട്ടും. ബി ലിറ്റിൽ ചെയ്യുന്നതിന് പകരം വളരെ പക്വതയോടെ സമീപിച്ചാൽ ആളുകളിൽ മാറ്റം വരും. അത് ഒറ്റ രാത്രി കൊണ്ട് വേണം എന്ന് വാശി പിടിക്കരുത്.