ഫിറോസിന്റെ മൂലധനം മനുഷ്യന്മാരാണ്‌, കുറച്ചു കൂടെ വ്യക്തമാക്കി പറഞ്ഞാൽ മതമെന്ന കറുപ്പിൽ ഉന്മാദം കണ്ടെത്തുന്ന ഒരു വിഭാഗം

370

Dr Bebeto Thimothy എഴുതുന്നു 

ഫിറോസിന്റെ ഏറ്റവും വലിയ മൂലധനം ഈ പറഞ്ഞ ചാരിറ്റിയാണെന്ന് കരുതുന്നത്‌ ഒരു സൂപ്പർഫിഷ്യൽ വായനയായി പോകും. അയാളുടെ മൂലധനം മനുഷ്യന്മാരാണ്‌. കുറച്ചു കൂടെ വ്യക്തമാക്കി പറഞ്ഞാൽ മതമെന്ന കറുപ്പിൽ ഉന്മാദം കണ്ടെത്തുന്ന ഒരു വിഭാഗം. അവർ അയാളെ ഉള്ളം കയ്യിൽ കൊണ്ടു നടക്കും.
പത്ത്‌ പൈസ പ്രതിഫലം പറ്റാതെ അയാൾക്ക്‌ വേണ്ടി ഓൺ ലൈൻ / ഓഫ്‌ ലൈൻ യുദ്ധങ്ങൾ നയിക്കും.
ഇത്‌ ഫിറോസിനും നന്നായി അറിയാം. ആ ഉന്മാദാവസ്ഥയെ റീ-ഇൻഫോഴ്സ്‌ ചെയ്യാനാണയാൾ സ്ഥാനത്തും അസ്ഥാനത്തും പ്രവാചക നിന്ദ എന്ന ബെയ്റ്റ്‌ ഇട്ടു കൊടുക്കുന്നത്‌. അതിൽ കേറി കൊത്താൻ തയ്യാറായി നിൽക്കുന്ന ഓൺ ലൈൻ ചാവേറുകളുടെ മോഡസ്‌ ഓഫ്‌ ഓപ്പറാണ്ടി തന്നെ സംരക്ഷിച്ചുകൊള്ളും എന്നയാൾക്ക്‌ അറിയാം.

ഫിറോസിന്റെ സ്ഥാനത്ത്‌ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്‌ ഒരു നിരീശ്വരവാദിയായിരുന്നു എന്ന് വെറുതെ അങ്ങ്‌ സങ്കൽപ്പിക്കുക.ഇപ്പോൾ കിട്ടുന്നതിന്റെ നൂറിലൊന്ന് റീച്ച്‌ പോലും അയാൾക്ക്‌ ലഭിക്കാൻ പോകുന്നില്ല. വിശ്വാസികളെ “മോറലി” മേന്മയുള്ളവരായും നിരീശ്വര വാദികളെ യാതൊരു മോറൽസുമില്ലാത്തവരായും കണക്കാക്കുന്ന സമൂഹത്തിന്റേ ചിന്ത തന്നെയാണ്‌ ഈ കേസിലും വർക്ക്‌ ഔട്ടാവുന്നത്‌. അതിന്‌ ഫിറോസ്‌ മുസ്ലീമാകണമെന്നു കൂടിയില്ല.സ്ഥിരമായി പള്ളിയിൽ പോകുന്ന, സംഘടനകളിൽ സജീവമായ ഒരു ക്രിസ്ത്യാനിയാണയാളെങ്കിൽ ഇതിന്‌ പകരം വേറെ ഒരു സെറ്റ്‌ കൾട്ട്‌ ഫോളോവേഴ്സിനെ ലഭിച്ചേനെ.

“ദൈവ ഭയമുള്ള നല്ല പയ്യൻ” എന്ന ഇമേജിന്റെ മയിലേജ്‌ ചെറുതല്ല. ഇയാളുടെ വെട്ടുക്കിളികൾ മനസ്സിലാക്കേണ്ട കാര്യം സിമ്പിളാണ്‌. ഇയാൾ ചോദ്യം ചെയ്യപ്പെടുന്നത്‌ ഇയാളുടെ മതത്തിന്റെ പേരിലാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ രണ്ടേ രണ്ട്‌ സാധ്യതകളേ ഉള്ളൂ.
ഒന്ന്- ഏതെങ്കിലും ചരട്‌ വലിക്കാരുടെ തിയറി വിശ്വസിച്ച വെറും നിഷ്കളങ്കനാണ്‌ നിങ്ങൾ.
രണ്ട്‌- എല്ലാമറിഞ്ഞിട്ടും ഈ കാർഡ്‌ പുറത്തെടുക്കുന്ന പക്ക വർഗ്ഗീയവാദി.
ഇതിൽ നിങ്ങൾ ഏത്‌ വിഭാഗത്തിൽ പെട്ടാലും ഫിറോസിന്റെ പ്രവർത്തനങ്ങൾ ഓഡിറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടേ ഇരിക്കും; ഒരു സംശയവും വേണ്ട.

Advertisements