എന്റെ പൊന്ന് ചങ്ങായിമാരെ എന്തോന്ന് “പാപക്കറ” ?

687

Bebeto Thimothy എഴുതുന്നു 
Bebeto Thimothy
Bebeto Thimothy

സണ്ണി ലിയോണിയ്ക്ക്‌ ജന്മദിനാശംസകൾ നേർന്ന് കൊണ്ട്‌ എഴുതുന്ന പോസ്റ്റിലൊക്കെ ഒരു പ്രത്യേക ഭാഗം ഹൈ ലൈറ്റ്‌ ചെയ്യുന്നതായി കണ്ടിട്ടുണ്ട്‌.
“തന്റെ തെറ്റായ ഭൂതകാലത്തിൽ” നിന്ന് മാറി നടന്ന സ്ത്രീ,അശ്ലീല ചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ്‌ മെയിൻസ്ട്രീം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയ പ്രിയപ്പെട്ടവൾ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ.കുഞ്ഞിനെ അഡോപ്റ്റ്‌ ചെയ്ത വിഷയങ്ങൾ ഉൾപ്പെടെ “ഭൂതകാലത്തിന്റെ പാപക്കറകളെ” മായ്ച്ച്‌ കളയുന്നു എന്നൊക്കെയാണ്‌ എഴുതി വിടുന്നത്‌.
എന്റെ പൊന്ന് ചങ്ങായിമാരെ എന്തോന്ന് “പാപക്കറ”.
പോൺ ഇൻഡസ്റ്റ്രി എന്ന് പറയുന്നത്‌ ഇന്ത്യ വിട്ടാൽ ഒരു ഫുള്ളി ഫ്ലെഡ്ജ്ഡ്‌ ഇൻഡസ്റ്റ്രിയാണ്‌…പ്രത്യേക അവാർഡ്‌ നിശയും,ഉയർന്ന സാലറിയുമൊക്കെയുള്ള ഒരു മേഖല.അവിടെ അവരുടെ സമ്മതപ്രകാരം അവർ ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഒരു സോ കോൾഡ്‌ “പാപക്കറയും” ഇല്ല.മാക്സിമിന്റെ പോൺ സ്റ്റാർസ്സിൽ ടോപ്‌ ലിസ്റ്റിൽ വന്ന,പെന്റ്‌ ഹൗസിന്റെ പെറ്റ്‌ ഓഫ്‌ ദി മന്ത്‌ ആയ മുൻ പോൺസ്റ്റാർ (2013 ഇന്‌ ശേഷം അഡൾട്ട്‌ ഫിലിം ചെയ്തിട്ടില്ലെന്നാണറിവ്‌) സണ്ണി ലിയോണും നിലവിലെ ഫീച്ചർ ഫിലിം സ്റ്റാർ സണ്ണി ലിയോണും എന്നെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്‌…തൊഴിൽ മേഖലയിൽ അവർ നേരിടേണ്ടി വന്ന അബ്യൂസിനെ പറ്റിയാണ്‌ പറഞ്ഞതെങ്കിൽ ഓകെ.അല്ലാത്തപക്ഷം ഒരു പോൺ സ്റ്റാറാവുക എന്നത്‌ “പാപമാണ്‌” എന്ന മട്ടിലുള്ള വാദങ്ങളിലൊന്നും ഒരു യോജിപ്പുമില്ല.She is a superstar and I love her for what she is 
Happy birthday Sunny Leone

Previous articleസണ്ണി ലിയോൺ വന്നാൽ കൂട്ട ആത്മഹത്യ ചെയ്യും
Next articleഒരു കോഴിക്കോടൻ അവിയൽ കഥ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.