ബാലൻസ്‌ 3,86,000 ,ചെക്ക് എഴുതിയിരിക്കുന്നത് 10,60,200 രൂപക്കും, കോൺഗ്രസ് നൽകിയത് വണ്ടിച്ചെക്കോ ?

123

ബീനാ സണ്ണി

സ്വീകരിക്കാൻ ആളില്ലാതെ പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ചുറ്റിക്കറങ്ങുന്ന മൂന്നോളം ഡിസിസി പ്രസിഡന്റുമാരെ ഇന്ന് ചാനലുകളിൽ കണ്ടു.പ്രിയ കോൺഗ്രസ് നേതാക്കളേ.ഇത്രയും പണം നിങ്ങളുടെ കൈയ്യിൽ നീക്കിയിരുപ്പായി ഉണ്ടെങ്കിൽ ദയവായി നിങ്ങൾ നിങ്ങളുടെ പാർട്ടിയുടെ സ്വന്തം മുഖപത്രമായ ‘വീക്ഷണം’ ഓഫീസ് വരെ ഒന്ന് പോകുക.അവിടത്തെ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ട് ആറ് മാസത്തോളമായി.അര പട്ടിണിയിൽ കഴിയുന്ന അവിടത്തെ ധാരാളം ജീവനക്കാരെ നേരിട്ട് അറിയാം.

ശമ്പള കുടിശ്ശിക കിട്ടാത്തതിനാൽ വാടക പോലും നൽകാൻ കഴിയാതെ വീട്ടുടമകളോട് അവധി പറഞ്ഞു മടുത്തവർ ആണ് അവരിൽ പലരും.നിങ്ങളുടെ ഈ പത്ത് ലക്ഷം വീതം അവർക്ക് ശമ്പള ഫണ്ടിലേക്ക് ലഭിച്ചാൽ അത് നിങ്ങൾ ആ മാധ്യമ തൊഴിലാളികളോട് ചെയ്യുന്ന വലിയ ഒരു സഹായമായിരിക്കും… ഒന്നുമില്ലേലും നിങ്ങളുടെ എല്ലാ കൊള്ളരുതായ്മകളേയും ഏത് കാലത്തും ഗ്രൂപ്പ് വ്യത്യാസം നോക്കാതെ ന്യായീകരിക്കുന്ന ഒരു വിഭാഗമല്ലേ?ദയവായി ഈ കാര്യം ഒന്ന് സീരിയസ്സായി ചിന്തിക്കുക.

NB: എന്നിട്ടും പത്ത് ലക്ഷത്തിന്റെ ചെക്കുകൾ ബാക്കിയാണെങ്കിൽ നിങ്ങളുടെ മുഖ ചാനലായ ‘ജയ്ഹിന്ദി’ൽ പേകാവുന്നതാണ്. 10,000രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരുടെ 30%ശമ്പളമാണ് അവിടെ കഴിഞ്ഞ മാസം മുതൽ വെട്ടി കുറച്ചിരിക്കുന്നത്. അവർക്കുമാകാം ഒരു കൈ സഹായം. ഇനി കാര്യത്തിലേക്കു വരാം

ചെക്ക് ഡേറ്റായ 05-05-2020ന് കാത്തലിക് സിറിയൻ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കൽ ശാഖയിലെ അക്കൗണ്ട് നമ്പർ 000104047396195001 എന്ന ഈ അക്കൗണ്ട് ഹോൾഡറുടെ അക്കൗണ്ടിൽ ലഭ്യമായ ലഡ്ജർ ബാലൻസ്‌ 3,86,000 ആണ്.ചെക്ക് എഴുതിയിരിക്കുന്നത് 10,60,200 രൂപക്കും.ബാക്കി ഒന്നും ഞാൻ പറയുന്നില്ല.

തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തി എന്ന ഒരു കേസ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ശ്രീ എം ലിജു ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന് നൽകിയതായി അറിഞ്ഞു.ഞ്ഞാൻ ഇന്നലെ ഉയർത്തിയ ആരോപണത്തിൽ ഈ നിമിഷവും ഉറച്ച് നിൽക്കുന്നു. വിവിധ ഡിസൈനിലും, ഒരേ വ്യക്തിയുടെ വിവിധ ഡെസിഗ്നേഷനോടെയും, വ്യത്യസ്ത ഒപ്പോടെയും, വ്യത്യസ്ത സീലോടെയും ഒക്കെ ഉള്ള ഒന്ന് രണ്ട് തരം ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കണ്ടു. അതൊന്നും അല്ല ആരോപണത്തിനുള്ള മറുപടി.

പിന്നെ താങ്കൾ എന്നിക്കെതിരെ നൽകിയ പരാതി നില നിൽക്കുമോ ഇല്ലയോ, അതൊ എന്നെ തൂക്കാൻ വിധിക്കുമോ എന്നൊക്കെ നമുക്ക് വഴിയേ പരിശോധിക്കാം… അതിനെ യൊന്നും പറ്റി ഇപ്പോൾ കേസ് നില നിൽക്കുന്നതിനാൽ കൂടുതൽ പറയുന്നില്ല.ഒരു പരാതി കാണുമ്പോഴേക്കും പോസ്റ്റ് മുക്കി സവർക്കർ അടിക്കുന്ന ആളാണ് ബീന എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി .പിന്നെ .പോസ്റ്റിന്നടിയിൽ വന്ന് ഭരണിപ്പാട്ട് നടത്തിയ സേട്ടൻമാരും തയ്പ്പിച്ച് വെച്ചോ ഓരോ ജാമ്യ ചീട്ട്. നുമ്മ ഇവിടൊക്കെ തന്നെ കാണും…

ബീനാ സണ്ണി എഴുതിയതാണ് മുകളിലെത്തെ പോസ്റ്റ് . അതേക്കുറിച്ചു ഡോകട്ർ ഷാനവാസിന്റെ അഭിപ്രായം ചുവടെ ചേർക്കുന്നു

പ്രമുഖ കോൺഗ്രസ് നേതാവും ആലപ്പുഴ ഡി.സി.സി. അധ്യക്ഷനുമായ ശ്രീ.എം.ലിജു ആലപ്പുഴ കലക്ടർക്ക് 10,60,200 രൂപ അതിഥി തൊഴിലാളികളുടെ യാത്രക്കായി കൊടുത്ത ചെക്ക് വണ്ടിച്ചെക്കായിരുന്നോ ഇല്ലയോ എന്ന Beena Sunny യുടെ ഫേസ് ബുക്ക്‌ പോസ്റ്റിനെ പറ്റി തർക്കം നടക്കുകയാണല്ലോ? സത്യം പറഞ്ഞാൽ ആ അക്കൗണ്ടിൽ ചെക് ഡേറ്റിന് പൈസ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് എനിക്കറിയില്ല.പക്ഷേ ചില കാര്യങ്ങൾ എനിക്കറിയാം. ആ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ട് വെറും 5 സെക്കൻഡ് കൊണ്ട് അവസാനിപ്പിക്കേണ്ട ഒരു വിഷയം ആണ് ഇങ്ങനെ വലിച്ചു നീട്ടുന്നത് എന്നറിയാം.

പല നിറത്തിലും ഡിസൈനിലും അക്കൗണ്ടിൽ ഈ ചെക്ക് മാറാനുള്ള പൈസ ഉണ്ടെന്നുള്ള ബാങ്ക് മാനേജറുടെ ലെറ്ററുകൾ കണ്ടതല്ലാതെ ഈ നിമിഷം വരെ ആ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആരും പുറത്ത് വിട്ടിട്ടില്ല എന്ന് എനിക്കറിയാം. കോൺഗ്രസ്‌ പാർട്ടി പത്രമായ വീക്ഷണത്തിലെ തൊഴിലാളികൾക്ക് ആറ് മാസത്തെ ശമ്പളം ഇനിയും കൊടുക്കാനുണ്ടെന്ന് അറിയാം.
കണ്ണൂർ ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി പണിത കരാറുകാരനായ ചെറുപുഴ സ്വദേശി ജോസഫിന് കോൺഗ്രസ്സ് സൊസൈറ്റി നൽനുള്ള 1 കോടി 34 ലക്ഷം രൂപ നൽകാത്തത് കൊണ്ട് അയാൾ ആ കെട്ടിടത്തിൽ തന്നെ ആത്മഹത്യ ചെയ്ത കാര്യം അറിയാം.

പണമില്ലാത്തത്തിന്റെ പേരിൽ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദില്‍ എല്ലാ ജീവനക്കാരുടെയും ശമ്പളം 30 മുതൽ 50 ശതമാനം വരെ വെട്ടിക്കുറച്ചതായി ചാനല്‍ മാനേജിങ് ഡയറക്ടര്‍ എം എം ഹസ്സന്‍ ഉത്തരവ് ഇറക്കിയതായി അറിയാം. പ്രളയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകൾ പൈസ ഇല്ലാത്തത് കൊണ്ട് പൂർത്തിയാക്കാൻ കഴിയില്ല എന്ന് മുൻ കെപിസിസി പ്രസിഡന്റും ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റും പറഞ്ഞതായി അറിയാം.കോവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ വേണ്ടി ജോലി ചെയ്യാതെ വീട്ടിൽ ഇരുന്ന് വാങ്ങിയ ശമ്പളത്തിൽ നിന്നും 6 ദിവസത്തെ ശമ്പളം കടമായി സർക്കാർ ചോദിച്ചിട്ട് കൊടുക്കാതെ ആ സർക്കുലർ കത്തിച്ചത് കോൺഗ്രസിന്റെ അധ്യാപക സംഘടന ആണെന്ന് അറിയാം. എന്തിന് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്ത കോൺഗ്രസ്‌കാർ ഒരു പാവപെട്ടവന്റെ കടയിൽ നിന്നും വാഴക്കപ്പവും ചായയും കഴിച്ചിട്ട് പൈസ ഇല്ലാത്തത് കൊണ്ട് പൈസ അണ്ണൻ തരും എന്ന് പറഞ്ഞ് മുങ്ങിയ കാര്യവും അറിയാം.

NB : ഒരു അക്കാഡമിക് സംശയം ആണ്. പൊങ്കാല ഇട്ട് കളയരുത്.
ആ ബാങ്ക് മാനേജർ കൊടുത്ത ലെറ്ററിനെ പറ്റിയാണ്( ലെറ്റർ ഫേക്ക് ആണെന്ന് പറയപ്പെടുന്നു, കാരണം പല നിറത്തിലും ഡിസൈനിലും ഫോണ്ടിലും ലെറ്ററുകൾ ഇറങ്ങിയിട്ടുണ്ട്. അതവിടെ നിൽക്കട്ടെ ). അതിൽ മാനേജർ എഴുതിയിരിക്കുന്നത് ചെക്ക് എമൗണ്ട് ആയ 10,60,200 രൂപ പാസ്സാകാൻ ഉള്ള ഫണ്ട് ആ അക്കൗണ്ടിൽ ഉണ്ട് എന്നാണ്.
എന്റെ സംശയം ആ മാനേജർക്ക് എങ്ങനെ അറിയാം ഈ അക്കൗണ്ട് ഹോൾഡർ വേറെ ചെക്ക് ഒന്നും കൊടുത്തിട്ടില്ല എന്ന്. അതായത് ആ അക്കൗണ്ടിൽ 25 ലക്ഷം രൂപ ഉണ്ടെന്ന് വിചാരിച്ചോളൂ. അക്കൗണ്ട് ഹോൾഡർ 6 ലക്ഷം രൂപയുടെ 3 ചെക്കും പിന്നെ 10,60,200 ന്റെ ഈ ചെക്കും ഇഷ്യൂ ചെയ്തു എന്ന് വിചാരിക്കുക. ആദ്യം 6 ലക്ഷത്തിന്റെ 3 ചെക്കും വന്ന് പാസ്സായി പോയെങ്കിൽ പിന്നെ ഈ പറഞ്ഞ ചെക്ക് പാസ്സാകുമോ? അതായത് അക്കൗണ്ട് ഹോൾഡർ എത്ര ചെക്ക് എത്ര തുകക്ക് കൊടുത്തു എന്നറിയാതെ ഒരു പ്രത്യേക ചെക്ക് പാസ്സാകാൻ പൈസ ഉണ്ട് എന്ന് മാനേജർ എങ്ങനെ എഴുതി കൊടുക്കും? സംശയം ആണ്.