ഇനിയെങ്കിലും മോഹൻലാലിനെ ഒരു കമ്മിയായി പരിഗണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

0
183

Beena Sunny

ദേശാഭിമാനി അക്ഷരമുറ്റത്തിന്റെയൊക്കെ ബ്രാൻഡ് അമ്പാസിഡർ ആയി പിണറായി വിജയനൊപ്പം വേദി പങ്കിടുമ്പോൾ മോഹൻലാലോ അദ്ദേഹത്തിന്റെ ഫാൻസോ പോലും കരുതിക്കാണില്ല ഇങ്ങനെ ഒരു ട്വിസ്റ്റ് അല്ലേ. അനധികൃതമായി ആനകൊമ്പ് കൈവശം വെച്ചതിന് പത്മശ്രീ ഭരത് മോഹൻലാൽ, തൃശ്ശൂർ ഒല്ലൂർ സ്വദേശി പി എൻ കൃഷ്ണകുമാർ, എറണാകുളം എരൂർ സ്വദേശി കെ കൃഷ്ണകുമാർ, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണൻ എന്നിവർക്കെതിരെ ചുമത്തിയ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനം.

വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് താരം ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നത്. കേസ് പിൻവലിക്കണമെന്നും പ്രസ്തുത വസ്തുക്കൾക്ക് (ആനകൊമ്പിനും, ആന കൊമ്പ് പതിച്ച കണ്ണാടിക്കും) സർക്കാർ എൻ ഒ സി നൽകണം എന്നും ആവശ്യപ്പെട്ട് മെഗാതാരം രണ്ട് തവണ സർക്കാറിന് കത്ത് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഫെബ്രുവരി 7ന് എറണാകുളം ജില്ലാ കളക്ടർക്ക് നൽകിയ കത്തിൽ, കോടതിയുടെ അനുമതിയോടെ കേസ് അവസാനിപ്പിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല എന്ന് അറിയിക്കുകയായിരുന്നൂ.

പബ്ലിക് പ്രോസിക്യൂട്ടർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം കളക്ടർ നൽകണമെന്നും കത്തിൽ പറയുന്നു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ റജിസ്റ്റർ ചെയ്ത കേസ്, പെരുമ്പാവൂർ ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടത്തി കൊണ്ടിരിക്കുന്നത് സംസ്ഥാന വനം വകുപ്പാണ്. Crpc 321 പ്രകാരം സംസ്ഥാന സർക്കാറിന്റെ അനുമതിയോട് കൂടി പബ്ലിക് പ്രോസിക്യൂട്ടർക്ക് കോടതിയിൽ നിന്ന് കേസ് പിൻവലിക്കാവുന്നതാണ്.

2011ലാണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ഒരു ജോഡി ആനകൊമ്പും, ഒരു ജോഡി ആനക്കൊമ്പ് പതിച്ച ഡ്രസ്സിങ്ങ് ടേബിളും വനം വകുപ്പ് പിടിച്ചെടുക്കുന്നത്. ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. മാർച്ച് ആദ്യവാരം ഇനി കേസ് പരിഗണിക്കുമ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ കേസ് പിൻവലിക്കുന്നു എന്ന നിലപാടെടുക്കും.

NB: ഇനിയെങ്കിലും മോഹൻലാലിനെ ഒരു കമ്മിയായി പരിഗണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു