എത്ര വിഷലിപ്തമായ നുണ പ്രചാരണങ്ങളാണ് ഈ തീവ്രവാദിനികൾ സമൂഹത്തിൽ നടത്തുന്നതെന്നു നോക്കൂ

0
232
Beena Sunny
ജലജ ശ്രീനിവാസ് ആചാര്യ- ബിജെപിയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ദിവസം വിഎച്ച്പി തീവ്രവാദകേന്ദ്രമായ കലൂർ പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷനിൽ സജീവമായി പങ്കെടുത്ത ഒരു ചാവേർ.പറഞ്ഞു വരുന്നത് എത്ര വിഷലിപ്തമായ പ്രഛാരണങ്ങൾ ആണ് ഈ തീവ്രവാദിണികൾ സമൂഹത്തിൽ നടത്തുന്നത് എന്ന് ഒന്ന് നോക്കൂ.
പാവക്കുളം അമ്പലത്തിൽ പ്രശ്‌നം ഉണ്ടാക്കിയ സ്‌ത്രീയുടേതെന്ന രീതിയിൽ തന്റെ ഫോട്ടോ ബിജെപി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ ചെറായി സ്വദേശിനിയായ യുവതിയാണ്‌ ഡിജിപിക്ക്‌ കഴിഞ്ഞ ദിവസം പരാതി നൽകി. ഈ ജലജ ശ്രീനിവാസ ആചാര്യ എന്ന സ്‌ത്രീയുടെ ഫേസ്‌ ബുക്ക്‌ പേജിലാണ്‌ തന്റെ ഫോട്ടോ എഡിറ്റ്‌ ചെയ്‌ത്‌ ഉപയോഗിച്ചിരിക്കുന്നതെന്ന് യുവതി പറയുന്നു. പരാതി നൽകി മണിക്കൂറുകൾക്കകം ലിങ്കുകൾ ഡിലീറ്റ്‌ ചെയ്‌ത നിലയിലാണ്‌.
ഈ പോസ്റ്റിന് കൂടെയുള്ള സ്ക്രീൻ ഷോട്ട് ആ സംഘിണിയുടെ പ്രൊഫൈലിൽ ഷെയർ ചെയ്തിരിക്കുന്നതാണ്.
തിരുവനന്തപുരത്ത് നിന്ന് കാണാതായ അപർണയെ മഞ്ചേരി സത്യസരണിയിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ കണ്ടെത്തി എന്നാണ് വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ അവർ ചെയ്തിരിക്കുന്ന പോസ്റ്റ്.
ഈ പോസ്റ്റ് പച്ചക്കള്ളമാണ്.
1. പോസ്റ്റിന് കൂടെ ഇവർ കൊടുത്തിരിക്കുന്ന ചിത്രം തിരുവനന്തപുരം സ്വദേശി അപർണയുടേതല്ല.
2. തിരുവനന്തപുരത്ത് നിന്ന് കാണാതായ സൈനികോദ്യോഗസ്ഥന്റെ മകളെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് ആ കുട്ടി വീട് വിട്ടത്.
3. ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന ഫോട്ടോ കാഞ്ഞങ്ങാട് നിങ്ങളുടെ നിന്നും കാണാതായ ഒരു പെൺകുട്ടിയുടേതാണ്. ആ കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
4. മത പരിവർത്തന കേന്ദ്രം എന്ന് ആരോപിക്കപ്പെടുന്ന മത തീവ്രവാദ കേന്ദ്രമായ മഞ്ചേരി സത്യസരണിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനകം ഒരുതരത്തിലുള്ള പോലീസ് റെയ്ഡും നടന്നിട്ടില്ല എന്ന് മലപ്പുറം എസ്പി യു അബ്ദുൽ കരീം പറയുന്നു.
ഈ വ്യാജ വാർത്ത പോസ്റ്റ് നിരവധി പേരും, നിരവധി ഗ്രൂപ്പുകളിലുമാണ് ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത്.
സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം എത്തരത്തിൽ ആണ് വേരോടുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ബിജെപി എന്ന രാഷ്ട്രീയ കക്ഷിയുടെ ജില്ലാ കമ്മിറ്റി അംഗം തന്നെ നടത്തുന്ന ഈ വ്യാജ വാർത്താ വിതരണം.
നെല്ലും പതിരും സ്വയം തിരിച്ചറിയുക, അത് കൂടുതൽ പേരിലേക്കെത്തിക്കുക എന്നത് മാത്രമാണ് ഈ കെട്ട കാലത്ത് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയ ഒരു രാഷ്ട്രീയ പ്രവർത്തനം.