ഈ നികൃഷ്ട മനസുകൾക്കു മുന്നിൽ കോവിഡ് തോറ്റുപോകും

680

ഒന്നൊന്നരമാസം ജോലിചെയ്യാതെ ശമ്പളം മേടിച്ചു മൃഷ്ടാനം വെട്ടിവിഴുങ്ങുന്ന ടീമുകൾ ആണ് ഒരുനാടിന്റെ കരുതലിനെ ചുട്ടുകരിക്കുന്നത്.

 Beena Sunny

ഈ ഫോട്ടോയിൽ കാണുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെ എനിക്ക് നേരിട്ട് അറിഞ്ഞുകൂടാ.പക്ഷെ അവർ ചെയ്യുന്ന പ്രവർത്തി നന്നായി അറിയും.അതെ, ഇത്രയും ആവേശത്തോടെ അവർ കത്തിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു കരുതലാണ്. കേരള ജനതയുടെ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള ഒരു സർക്കാർ ഉത്തരവാണ്.
അതെ, ഇവരുടെ മാസ ശമ്പളത്തിൽ നിന്നും പ്രതിമാസം വെറും ആറു ദിവസത്തെ ശമ്പളം മാറ്റി വെക്കുമെന്ന് പറഞ്ഞ് കൊണ്ടുള്ള സർക്കാർ ഉത്തരവ്.ഇവരുടെ കുടുംബത്ത് ഈ സർക്കാർ കൊടുത്ത സൗജന്യ റേഷൻ വാങ്ങിയട്ടുണ്ടാകില്ലേ ?

ഇവരുടെ അടുത്ത ബന്ധുക്കൾസാമൂഹ്യ ക്ഷേമ പെൻഷനുകൾ വാങ്ങിയിട്ടുണ്ടാവില്ലേ,? ഇവരുടെ ഏതെങ്കിലും ബന്ധുക്കളോ, പരിചയക്കാരോ കോവിഡ് ക്വറന്റൈനിൽ കഴിഞ്ഞിട്ടുണ്ടാവില്ലേ..?ഈ സർക്കാർ അത്തരം ആളുകളെ എങ്ങനെയാണ് ചേർത്ത് പിടിച്ചതെന്ന് ഇവർക്ക് കൂടി ബോധ്യമുള്ളതല്ലേ? മറ്റാരേക്കാളും.ഈ നാടിനെ രക്ഷിക്കാൻ കൊച്ചു കുട്ടികൾവരെ അവരുടെ സമ്പാദ്യ കുടുക്ക പൊട്ടിച്ചും, വിഷു കൈന്നീട്ടം കിട്ടിയ കാശും, എന്തിനേറെ ‘സുന്നത്ത്'” കഴിഞ്ഞ് കിടക്കുന്ന കുട്ടിക്ക് ലഭിച്ച കാശും വരെ മുഖ്യമന്ത്രിയേ ഏൽപ്പിക്കുന്ന വാർത്തകൾ കാണുന്ന കൂട്ടത്തിലാണ് നമ്മൾ ഇതും കാണുന്നത്.കഴിഞ്ഞ ഒരു മാസത്തിലേറെയായി ജോലിക്ക് പോകാൻ കഴിയാതെ എങ്ങനെയെക്കൊയോ ജീവിതം തള്ളിനീക്കുന്ന ജനതയുടെ മുന്നിലാണ് ഒരുപണിയും ചെയ്യാതെ വീട്ടിലിരുന്നു ശമ്പളം വാങ്ങുന്നവർ ഈ കാണിക്കുന്ന കൊഞ്ഞനം കുത്തലുകൾ നമ്മൾ കാണേണ്ടി വരുന്നത്.

6 ദിവസത്തെ ശമ്പളം, അതായത് മാസത്തിൽ 4 ഞായറാഴ്ചയും ഒരു രണ്ടാം ശനിയാഴ്ചയും ചേർന്നാൽ 5 ദിവസം.പിന്നെ ബാക്കി വരുന്നത് ഒരുദിവസത്തെ ശമ്പളമാണ്, അതെ കേവലം ജോലിചെയ്യുന്ന ഒരേ ഒരു ദിവസത്തെ ശമ്പളം ആണ് പ്രതിമാസം സർക്കാർ മാറ്റി വെക്കുന്നത്.ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ പ്രതിഫലം പോലും ഈ നാടിനുവേണ്ടി കൊടുക്കാൻ കഴിയാത്ത പ്രതിപക്ഷവും അവർ നയിക്കുന്ന സർവ്വീസ് സംഘടനകളും.നിങ്ങളൊക്കെ രാഷ്ട്രീയ പ്രവർത്തനം അല്ലെങ്കിൽ സംഘടനാ പ്രവർത്തനം എന്നത് കൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത് എന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.അടിസ്ഥാനപരമായി ജനങ്ങൾ ഉണ്ടങ്കിലേ നിങ്ങൾക്കൊക്കെ നിലനിൽപ്പുള്ളൂ എന്ന ബാലപാഠം പോലും നിങ്ങൾക്ക് പറഞ്ഞുതരാൻ ആരുമില്ലാതെ പോയി.അന്ധത ബാധിച്ച നികൃഷ്ട മനസ്സുകളായ നിങ്ങൾ കോവിഡ് 19നെ പോലും കവച്ച് വെക്കും എന്ന കാര്യത്തിൽ തർക്കമില്ല.


Image may contain: 1 person, standing, tree and outdoorവാഗ്ഭടാനന്ദ ഗുരുദേവൻ മുതൽ പാട്യം ഗോപാലൻ അടക്കമുള്ള നിരവധി മഹാരഥന്മാർക്ക് ജന്മം നൽകിയ മണ്ണ് , പഠിതാക്കളുടെ നാട് പാട്യം .പാട്യം സ്വദേശി എന്നത് നമ്മളോരുരുത്തരും അഭിമാനത്തോടെ പറയും .എന്നാൽ നാടിന്റെ പുരോഗതിയോടും കൂട്ടായ്മയോടും മുഖംതിരിച്ചുനിൽക്കുന്ന ചില രാഷ്ട്രീയ ശിഖണ്ടികളും നമുക്കിടയിൽ ഉണ്ടെന്നത് വിസ്മരിക്കാനാവില്ല .പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ്‌ വിരോധം എന്ന മാനസിക രോഗത്തിനടിമകളായ ചില “ജീവികൾ” ഇന്നും ഇവിടെയുണ്ട് എന്നതാണ് ദുഖകരമായ സത്യം

ഈ കൂട്ടരുടെ കായികമായ ആക്രമണങ്ങളെയും കള്ളക്കേസുകളെയും അതിജീവിച്ച് വളര്ന്നു പാട്യം പഞ്ചായത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന സി പി എമ്മിനെ എതിർക്കുക എന്നുമാത്രം രാഷ്ട്രീയ പ്രവർത്തനമായി വിശ്വസിക്കുന്ന ഒരുകൂട്ടം പിന്തിരിപ്പന്മാർ പാട്യം പുതിയതെരുവിലെ മുറിമൂക്കൻ രാജാക്കന്മാരായി വിലസുന്നു. ആ മുറിമൂക്കന്മാരിലൊരു പ്രധാനിയാണ് കേരളത്തിന്റെ അതിജീവനത്തിന്റെ ഒരു പിടിവള്ളി കത്തിച്ചുകൊണ്ട് ഒരു സർക്കാർ അധ്യാപകനെന്ന നിലക്ക് ഈ നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത് . ദിനേശാ ചരിത്രം നിങ്ങളോട് കണക്ക് ചോദിക്കും .അന്ന് സ്വന്തം മനസ്സാക്ഷിയെ എങ്കിലും ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കട്ടെ .


ഒരു സ്വകാര്യസ്ഥാപന ജീവനക്കാരനായ Jiju Sarang എഴുതിയത് വായിക്കൂ

“ഒരു പ്രൈവറ്റ് സ്ഥാപന ജീവനക്കാരനാണ്. ഈ മാസ ശമ്പളം പാതിയേ ഉള്ളു എന്ന് മാനേജ്മെൻ്റ് അറിയിച്ചു.ഒരെതിർപ്പും ഇല്ലാതെ staff സഹകരിക്കുന്നു.കാരണം ഒരു മാസമായി അടച്ചിട്ട സ്ഥാപനം നേരിടുന്ന പ്രതിസന്ധി ഞങ്ങൾക്കറിയാം, നാട് നേരിടുന്ന ആപത്ഘട്ടത്തെ പറ്റി ബോധം ഉണ്ട്.ഈ പ്രതിസന്ധി കടക്കാനും, കടന്നാൽ വീണ്ടും നിലനില്പിന് ആ സ്ഥാപനവും നാടും ഉണ്ടാകേണ്ടത് ഞങ്ങളുടെ കൂടെ ആവശ്യമാണെന്ന് ബോധ്യം ഉണ്ട്.(അടച്ചിട്ടെങ്കിലും ഞങ്ങളുടെ ജോലി പൂർണമായും നടക്കുന്നും ഉണ്ട് , മാർക്കറ്റിംഗ് സെക്ഷൻ പ്രതിസന്ധിയിലും ) പാതി സാലറി കട്ട് ചെയ്യാം എന്ന നടപടി സർക്കാർ ജോലിക്കാരുടെ കാര്യത്തിലും ബാധകമാക്കാവുന്നതല്ലേ.നികുതിയും ടാക്സും നിയമങ്ങളും എല്ലാവർക്കും ഒരു പോലല്ലേ? എന്നിട്ടും സർക്കാർ ചെയ്യുന്നില്ല, ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കൽ മാത്രം പിന്നിടത് തിരിച്ചുനൽകും എന്നും പറഞ്ഞു.എന്നിട്ടും ജനദ്രോഹപരമായി ആ വിഷയത്തെ കത്തിക്കുന്നവർ ആണ് യഥാർത്ഥ ദേശദ്രോഹികൾ, ശരിക്കും. കേന്ദ്രവും സംസ്ഥാന സർക്കാരുകൾ ചേർന്ന് ജോലി നടക്കാത്ത സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കാര്യത്തിൽ ഇങ്ങനെ ഒരു നടപടി നിയമപരമായി എടുക്കുകയാണ് വേണ്ടത്? ജോലിക്ക് കൂലി മതി
നോക്കുകൂലിയുടെ കാലം കഴിഞ്ഞതല്ലേ…?? ”
NB: പ്രതിസന്ധിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ജനങ്ങളോടും സഹകരിക്കുന്ന മാന്യരോട് സ്നേഹം .

Previous articleഎന്തൊക്കെ ബഹളങ്ങളായിരുന്നു
Next articleഡാർക്ക് ഫോട്ടോണും മൗലിക ബലങ്ങളും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.