എന്തിനാണ് ഇങ്ങനെയൊരു കുത്തിത്തിരിപ്പ് വാർത്ത ?

86

Beena Sunny

മലയാള മനോരമയുടെ ഒരു കുത്തിത്തിരിപ്പ് വാർത്ത ആണിത്. മറ്റ് മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണവും മരണ സംഖ്യയും വളരെ കൂടുതലാണ്.കേരളത്തില്‍ മാത്രം അത് കുറഞ്ഞ് കുറഞ്ഞ് വരുന്നു. ഇവിടെ ഇതൊന്നും വര്‍ധിക്കാത്തത് ടെസ്റ്റ് ചെയ്യാത്തത് കൊണ്ടാണ് എന്ന് വരുത്തി തീർക്കേണ്ടത് ഇനി മനോരമയുടെ ദൗത്യമാണ്. അതിന് അവർ ചിലരിൽ നിന്ന് ക്വൊട്ടേഷൻ എടുത്തും കാണും. അത്കൊണ്ട് തന്നെ ആ ദൗത്യം അവർ എങ്ങനെയും പൂർത്തീകരിക്കും.അതല്ലാതെ പ്രതിദിനം നാലായിരം എന്ന ടാർജ്ജറ്റ്‌ തികയ്ക്കാൻ ഇവിടെ അതിന്റെ മൽസരമൊന്നും നടക്കുന്നില്ല എന്നോ ആവശ്യമുള്ളവർക്ക്‌ മാത്രമേ ടെസ്റ്റ്‌ നടത്തേണ്ടതുള്ളൂ എന്നോ ഇവർക്ക് അറിയാഞ്ഞിട്ടൊന്നുമല്ല.ഇനി എന്താണ് യാഥാർത്ഥ്യം?കോവിഡ് 19 രോഗനിർണ്ണയത്തിനായി ഇപോൾ ഉപയോഗിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ ഗുണ നിലവാരം കുറവാണെന്നും അത് കൊണ്ട് തന്നെ പരിശോധന നിർത്തിവയ്ക്കണമെന്നും ICMR പറഞ്ഞത് അഞ്ച് ദിവസം മുൻപാണ്.

സംസ്ഥാനത്ത് ഇപ്പോൾ PCR ടെസ്റ്റുകൾ മാത്രമേ നടക്കുന്നള്ളു. PCR ടെസ്റ്റ് നടത്തുന്നതിനായി കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചേ ടെസ്റ്റ് നടത്തേണ്ടവരെ കണ്ടെത്താറുള്ളൂ എന്നാണ് മനസിലാക്കുന്നത്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്വൂട്ടും രാജീവ്‌ ഗാന്ധി റിസെർച്ച്‌ സെന്ററ്യും വികസിപ്പിച്ച കിറ്റുകൾ ICMRന് അംഗീകാരത്തിനായി അയച്ചിട്ടു 3 ആഴ്ചയായി. എന്നാൽ ഇന്നേ വരെ ഇതിന് അംഗീകാരം ലഭിച്ചിട്ടില്ല. ശശി തരൂർ എംപി അടക്കം ഇത് തന്റെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം കേരളത്തിൽ രണ്ടാഴ്ച്ച മുൻപ് വരെ 180000 ആയിരുന്നൂ. ഇന്നത് 25000ത്തിലേക്ക് ചുരുങ്ങി. അതിനനുസരിച്ച് ടെസ്റ്റിംഗ് നിരക്കും കുറയും. ഇനി ഇങ്ങനെ അല്ല വേണ്ടതെങ്കിൽ ആദ്യം ചെയ്യേണ്ടത് ടെസ്റ്റിംഗ് പ്രോട്ടോകോൾ പരിഷ്‌കരിക്കുക എന്നതാണ്.കോവിഡ് 19നെ ഇത്രയും ഭംഗിയായി പ്രതിരോധിച്ച ആരോഗ്യവകുപ്പിന് ഇക്കാര്യത്തിലും എന്താണ് ചെയ്യേണ്ടത് എന്ന് അറിയുമെന്നും അവർ വേണ്ടത് ചെയ്യുമെന്നും ഉറച്ചു വിശ്വസിക്കുന്നു.

NB: പഴയ കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗത്തിന് ഇങ്ങനെ ഒക്കെ അല്ലേ പുതിയ കോൺഗ്രസിനെ സഹായിക്കാൻ കഴിയൂ ല്ലേ???