ചില കോക്കസുകൾ സർക്കാരിന്റെ പലയിടങ്ങളിലും ചില ഏണികൾ ചാരിവെച്ചിട്ടുണ്ട്, അടുത്ത ഏണി വരുമ്പോൾ മാത്രം പഠിക്കാൻ നിൽക്കാതെ ഇപ്പഴേ കണ്ടെത്തിയാൽ സർക്കാരിന് കൊള്ളാം

131

Beena Sunny

എം ശിവശങ്കറിനെ സംസ്ഥാന ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. നല്ല കാര്യം.എന്നാൽ പറയാൻ പോകുന്നത് അതല്ല. സ്വപ്ന സുരേഷ് ആണല്ലോ ഇവിടത്തെ കുറ്റാരോപിത. ഇവർ ഐടി ഡിപ്പാർട്ട്‌മെന്റിൽ എങ്ങനെ ആണോ കയറി പറ്റിയത് അതേ പോലെ പല മിഷനിലും പല ബ്യൂറോക്രാറ്റുകളുമായി ഉള്ള ബന്ധത്തിന്റെ പുറത്ത് മാത്രം ഡിപ്പാർട്ട്മെന്റുകളിൽ കയറി കൂടിയ പലരുമുണ്ട്. കിഫ്ബിയുടെ ഉന്നത സ്ഥാനത്ത് കയറി കൂടിയ ഒരു സംഘിയെ നേരിട്ട് അറിയാം. അത് പോലെ തന്നെ സ്റ്റാർട്ടപ്പ് മിഷന്റെ സീനിയർ ഫെലോ ആയി നിയമിതയായ, ഇഞ്ചിപ്പെണ്ണ് എന്ന അനോണി പേരിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധയായ സ്ത്രീ. ഇവരുടെ കാര്യത്തിലും ഈ അവസരത്തിൽ സർക്കാർ ഒരു പുനർവിചിന്തനം നടത്തുന്നത് നന്നായിരിക്കും.

പിണറായി വിജയൻ സർക്കാരിനെയെന്നല്ല, എൽഡിഎഫിനെതിരെ തന്നെ നിരവധി ഗൂഢാലോചനകൾ നടത്തിയിട്ടുള്ള ഈ സ്ത്രീ, ആ തസ്തികയിലിരുന്നുകൊണ്ട് കൊച്ചിയിൽ ഒരു മാധ്യമസ്ഥാപനം നടത്തുകയും ഈ കോവിഡ് കാലത്ത് അവിടെ വർക്ക്പ്ലേസ് ഹരാസ്മെന്റ് നടത്തുകയും ചെയ്തിട്ടുണ്ട്.ഈ സ്ഥാപനത്തിന്റെ നടത്തിപ്പിലും വർക്ക്പ്ലേസ് ഹരാസ്മെന്റിലും ഇവരുടെ കൂട്ടുപ്രതി യൂത്ത് കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായ ഗംഗാ ശങ്കർ പ്രകാശ് എന്നയാളായിരുന്നു എന്ന് അവിടുത്തെ ജീവനക്കാർ സോഷ്യൽ മീഡിയയിൽ സാക്ഷ്യപ്പെടുത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ ചൈൽഡ് അബ്യൂസിനെ നോർമ്മലൈസ് ചെയ്ത് ഏഴുവയസുകാരന്റെ മുന്നിൽ സാരിമാറുന്ന കഥയെഴുതിയ പോസ്റ്റും ഈ ഇഞ്ചിപ്പെണ്ണ് എന്ന ഫ്രോഡിന്റേതാണ്.സ്പ്രിങ്ക്ലറിൽ വലിയ അഴിമതിയുണ്ടെന്ന് പറഞ്ഞ് പ്രമുഖ സിപിഎം വിരുദ്ധ മാധ്യമപ്രവർത്തകനെ പിരികയറ്റി അതിനെതിരെ പോസ്റ്റുകൾ ഇടീച്ചതും ഇവരാണ്.പിന്നീട് ഇവർ സർക്കാർ അനുകൂലമായി‌ മാറിയത് കണ്ട് ആ മാധ്യമപ്രവർത്തകൻ മൂക്കത്ത് വിരൽ വെക്കുകയും ചെയ്തൂ. ഇത്തരം ഏണികൾ സർക്കാരിന്റെ പലയിടങ്ങളിലും ചാരിവെച്ചിട്ടുണ്ട് ഈ കോക്കസുകൾ. അടുത്ത ഏണി വരുമ്പോൾ മാത്രം പഠിക്കാൻ നിൽക്കാതെ ഇപ്പഴേ കണ്ടെത്തിയാൽ സർക്കാരിന് കൊള്ളാം.