അത്യാവശ്യം ഗ്യാംഗ്സ്റ്റർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മൂന്നോ നാലോ മുസ്ലീം നാമധാരികളുടെ പിടലിക്ക് എല്ലാം വെച്ച് കെട്ടി ഈ കേസ്‌ഫയൽ എൻ ഐ എ അവസാനിപ്പിക്കും

191

Beena Sunny

സ്വർണം ജ്വല്ലറികൾക്ക് വേണ്ടി ആയിരുന്നില്ല; തീവ്രവാദത്തിന് വേണ്ടി ആയിരുന്നു- എൻ ഐ എ കോടതിയിൽ .കേസ് എങ്ങോട്ടാണ് പോകുന്നത് എന്ന് എല്ലാവർക്കും പിടി കിട്ടി കാണും. അന്വേഷണം നടക്കുന്ന ഒരു കേസിനെ കുറിച്ച് ആഭിപ്രായം പറയാൻ ഞാൻ ആളല്ല. പക്ഷേ, പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത്രയും കോൺക്രീറ്റ് ആയ ഒരു കണ്ടെത്തലിൽ എൻ ഐ എ എത്തി ചേർന്നെങ്കിൽ ഈ കേസിന്റെ ഭാവി എന്താകും എന്ന കാര്യം അറിയാൻ പാഴൂർ പടിപ്പുരവരെ പോകേണ്ട കാര്യമില്ല.

സ്വർണം കടത്തി കൊണ്ട് വന്ന് അത് ക്ഷേത്രത്തിലോ മറ്റ് ആരാധാനാലയത്തിലോ പൊട്ടി തെറിക്കാൻ പാകത്തിന് ഇടാൻ പറ്റുന്ന ഒരു സാധനം അല്ല എന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. അപ്പോ പിന്നെ കടത്തി കൊണ്ട് വരുന്ന സ്വർണം എന്ത് ചെയ്യണം? അത് വിറ്റ് കാശാക്കണം. എന്നിട്ട് ആ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം. അതല്ലേ അതിന്റെ ശരിയായ (?) മാർഗം?
അതേ…അപ്പോൾ പിന്നെ ഈ കടത്തി കൊണ്ട് വരുന്ന ബൾക്ക് സ്വർണം ആര് വാങ്ങും?സാധാരണക്കാർ ആരും വാങ്ങില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. പിന്നെ ആര്?

നമുക്ക് അറിയാം കേരളത്തിൽ നിന്നുള്ള മൂന്നോ നാലോ ജ്വല്ലറി ഗ്രൂപ്പുകൾ ആണ് തെക്കേ ഇന്ത്യയിലെ സ്വർണ വിപണിയുടെ മുക്കാലും നിയന്ത്രിക്കുന്നത്. ഇതിൽ ഒരു ഗ്രൂപ്പിന് സൗത്ത് ആഫ്രിക്കയിലോ മറ്റോ സ്വന്തമായി ഒരു ഖനി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ബാക്കി മിക്കവാറും എല്ലാവർക്കും വിൽപ്പനക്ക് ആവശ്യമായ സ്വർണം വരുന്നത് ദുബായ് വഴിയാണ്. അധികൃതമായും അനധികൃതമായും. കേരളത്തിലെ രണ്ട് വൻകിട ഗ്രൂപ്പുകൾക്ക് സ്വർണം വരുന്നത്‌ ഇത്തരത്തിൽ ദുബായിൽ നിന്നാണ്. ഈ രണ്ട് ഗ്രൂപ്പുകളും ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ശേഷിയുള്ളവരാണ്. പ്രധാനമന്ത്രിയെ നേരിട്ട് കൂടിക്കാഴ്ച നടത്താൻ കെല്പുള്ളവരാണ്. അത് കൊണ്ട് തന്നെ ഇപ്പോൾ വിവാദമായ ഈ കേസിൽ വന്ന സ്വർണം ഇവർക്ക് വേണ്ടി വന്നതാണെന്ന സത്യം ഒരു കാലത്തും വെളിപ്പെടാൻ പോകുന്നില്ല. അല്ലെങ്കിൽ, അന്വേഷണം ആ രീതിയിലേക്ക് തിരിയാൻ പോകുന്നില്ല.

അത്യാവശ്യം ഗ്യാംഗ്സ്റ്റർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മൂന്നോ നാലോ മുസ്ലീം നാമധാരികളുടെ പിടലിക്ക് എല്ലാം വെച്ച് കെട്ടി ഈ കേസ്‌ഫയൽ എൻ ഐ എ അവസാനിപ്പിക്കും.അപ്പോഴും ദുബായിൽ നിന്നും അനധികൃതമായി സ്വർണം എത്തിച്ച് ഇവിടെ മലയാളി പെണ്ണുങ്ങളുടെ ആഭരണ മോഹം പൂവണിയിച്ച് കൊടുക്കുന്ന കല്യാണ ഭീമന്മാർ ഒരു ചിരി ചിരിക്കുന്നുണ്ടാകും.പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന് പറഞ്ഞ് ഒരു തരം പുച്ഛ ചിരി.