പ്രളയരക്ഷകൻ ജെയ്സൽ ‘നന്മമരം’, കയ്യിലിരുപ്പ് സദാചാരപോലീസിങ്, ബ്ലാക് മെയിലിങ്, പണം തട്ടിക്കൽ

75

Beena Sunny

ചില നന്മമരങ്ങളുണ്ട്. ചില പ്രത്യേക അവസരങ്ങളിൽ അവർ ചെയ്ത നന്മയിലൂടെ നമ്മളെല്ലാം ചേർന്ന് അവരെ വലിയ നന്മ മരമാക്കും. പൊട്ടന് ലോട്ടറി കിട്ടിയ കണക്കേ ഈ നന്മ മരങ്ങൾ ആ അവസരം പരമാവധി മുതലാക്കും. ഇത് ആദ്യ സംഭവമൊന്നും അല്ല. നമ്മുടെ ചുറ്റും ഇത്തരം സംഭവങ്ങൾ നിത്യവും സംഭവിക്കുന്നുണ്ട്. പലതും വലിയ വാർത്തകൾ ആവാറില്ല.

പ്രളയകാലത്ത് തന്റെ മുതുക് വള്ളത്തിലേക്ക് കയറാൻ വന്ന ഗർഭിണിയായ യുവതിക്ക് ചവിട്ടുപടി ആക്കിയതിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു താനൂർ സ്വദേശി ജൈസൽ. എന്നാൽ, ഇന്ന് രാവിലെ കണ്ട വാർത്ത ജൈസലിനെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. കുറ്റമെന്താണ്? താനൂർ കടപ്പുറത്ത് ഒരുമിച്ച് എത്തിയ യുവതീയുവാക്കളെ സദാചാര പോലീസ് ചമഞ്ഞ്, ഫോട്ടോയും വീഡിയോയുമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി എന്നതും.

പെട്ടെന്ന് തോന്നിയ ഒരു വികാരത്തിന്റെ പുറത്ത് ആരും ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. അത്യാവശ്യം ക്രിമിനൽ മൈൻഡ് സ്വന്തമായുള്ളവർ മാത്രമേ ഇത്തരമൊരു സാഹസത്തിന് മുതിരൂ. ഞാനടക്കം എല്ലാവരൊടുമാണ്..നന്മ മരങ്ങളിലെ തിന്മകളെ തിരിച്ചറിയുന്നതിൽ നമ്മൾ എപ്പോഴും പരാജയമാണ്.