കല്ലൂത്താൻ കടവിലെ ഫ്ളാറ്റ് നിവാസികളുടെ ഈ ആഹ്ലാദത്തിന് പിന്നിലൊരു കഥയുണ്ട്

0
65

ഈ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് വിജയാഹ്ളാദങ്ങളുടെ അധികമൊന്നും ചിത്രം ഇത്തവണ സ്ട്രീമിൽ കണ്ടിട്ടില്ല. കോഴിക്കോട് കല്ലൂത്താൻ കടവിലെ ഫ്ളാറ്റിൽ നിന്നുള്ളതാണ് ഈ ചിത്രം.ഇതിൽ എന്താണ് ഇത്ര ആഹ്ളാദിക്കാനും ചിന്തിക്കാനും എന്നല്ലേ? ഉണ്ട്… അതറിയുന്നതിന് മുൻപ് ഈ കല്ലൂത്താൻ കടവ് ഫ്ളാറ്റിനെ പറ്റി അറിയണം.പ്ലാസ്റ്റിക് കവറും ഫ്‌ളെക്‌സുകളും മേല്‍ക്കൂരയാക്കിയ കൂരയെന്നു പോലും പറയാന്‍ കഴിയാത്ത സ്ഥലങ്ങളിലായിരുന്നു കല്ലുത്താന്‍കടവിലെ കോളനിയില്‍ മിക്കവരും താമസിച്ചിരുന്നത്. മഴ പെയ്താല്‍ പ്രദേശത്ത് വെള്ളം കയറുന്നതോടെ ദുരിതാശ്വാസക്യാംപുകളിലാകുമായിരുന്നു ഇവരുടെ ജീവിതം. ഇതിനെല്ലാം പരിഹാരമാകുമെന്നതിന്റെ സന്തോഷത്തിലാണ് കോളനിവാസികള്‍. മഴക്കാലത്ത് കക്കൂസ് ടാങ്കിൽനിന്നുള്ള മാലിന്യമുൾപ്പെടെ കോളനിയിൽ പരന്നൊഴുകുന്ന സാഹചര്യമായിരുന്നു.

ഇതിനെല്ലാം ഒരു അറുതിയായത് ചേരി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ബഹുനില ഫ്‌ളാറ്റ് 2019 നവംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് തുറന്ന് കൊടുത്തതോടെയാണ്.ഒരു കല്ലൂത്താൻ കടവ് മാത്രമല്ല, സംസ്ഥാനത്താകെ ഫ്ളാറ്റുകളായും വീടുകളായും കേറി കിടക്കാൻ കഴിഞ്ഞ സർക്കാരും അതിന്റെ വിവിധ മെഷീനറികളും ഒത്തൊരുമിച്ച് പണീത് നൽകിയത് 2.75 ലക്ഷത്തോളം വീടുകളാണ്… രണ്ടേമുക്കാൽ ലക്ഷം കുടുംബങ്ങളുടെ ചിരകാല സ്വപ്നത്തിനാണ് ആ സർക്കാർ ചിറകുകൾ നൽകിയത്.വടക്കാഞ്ചേരിയിൽ 150-ഓളം കുടുംബങ്ങളുടെ സ്വപ്നത്തിന് വിഘാതമായി നിന്ന കോൺഗ്രസ് എംഎൽഎക്കോ അയാളെ നിരുപാധികം പിന്തുണച്ച അയാളുടെ പാർട്ടി നേതാക്കൾക്കോ ഈ സ്വപ്നങ്ങളേയും സാധാരണക്കാരന്റെ നിറമുള്ള ആഗ്രഹങ്ങളേയും കുറിച്ച് ഒരു ചുക്കും അറിയില്ല.

നിങ്ങൾ തോൽവിയുടെ കാരണം തിരഞ്ഞ് അന്വേഷണ കമ്മീഷനുകളെ വെക്കേണ്ട കാര്യമില്ല..ദേ… കല്ലൂത്താൻ കടവിലെ ഈ ഫ്ളാറ്റിന് മുന്നിൽ നിന്ന് കൊടി വീശി വിജയം ആഘൊഷിക്കുന്നവരെ കണ്ടോ? ജാതി- മത- വർഗ്ഗ വ്യത്യാസങ്ങൾക്കപ്പുറം ഒരു ജനവിഭാഗം ഈ പാർട്ടിയെയും അതിന്റെ അമരക്കാരനേയും നെഞ്ചൊട് ചേർത്ത് കഴിഞ്ഞൂ. അത് തന്നെയാണ് ഈ വലിയ വിജയത്തിന് കാരണം….

No photo description available.

ഫോട്ടോ: നിധീഷ് കൃഷ്ണൻ