ജോജി സിനിമയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്നപോലെ സമൂഹം വെറും &!^$% ആണ്

0
422

Beena Sunny

ജോജി സിനിമയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്നുണ്ട് സമൂഹം വെറും
&!^$% ആണെന്ന്. ആ പ്രസ്ഥാവന ഒന്ന് കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കാണുന്നത്. പത്ത് വർഷം ഒരു കുടുസ്സ് മുറിയിൽ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിതം നയിച്ച യുവതിയെയും, അവരെ കഴിഞ്ഞ പത്തു വര്‍ഷമായി സ്വന്തം മുറിയില്‍ ഒളിപ്പിച്ചു വച്ച യുവാവിനെയും സാമൂഹിക മാധ്യമ ഉപഭോക്താക്കൾ തങ്ങളുടെ വിചാരണക്കോടതിയില്‍ നിശിതമായ വിചാരണ ചെയ്യുകയാണ്.

പുരോഗമന വാദികൾ എന്ന് പുറത്ത് നടിക്കുന്നവർ പോലും ഇവരിൽ ഏതെങ്കിലും ഒരാളെ കുറ്റവാളിയായി വിധിച്ച് നിലപാട് വ്യക്തമാക്കുകയാണ്.’ഇതെന്ത് തരം പ്രണയം’ എന്നാണ് പലരും ചോദിക്കുന്ന ചോദ്യം.
അവരോടായി പറയട്ടേ.ഇതും പ്രണയമാണ് സുഹൃത്തേ.ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം സിനിമകളിൽ വൈറ്റ് കോളർ പ്രണയം മാത്രം കണ്ട് ശീലിച്ച നമ്മൾ മലയാളികൾക്ക് ഇത് അത്ഭുതമായിരിക്കാം…
സാഹചര്യങ്ങളെ കുറ്റം പറഞ്ഞ് സ്വന്തം പ്രണയം പാതിവഴിയിൽ ഉപേക്ഷിച്ച്, ജീവിതത്തിൽ കൂടുതല്‍ ലാഭമുള്ള വഴി തിരഞ്ഞെടുത്തവര്‍ക്ക് ഈ പ്രണയത്തെ അംഗീകരിക്കാൻ ജാള്യതയുണ്ടാകാം…
പക്ഷേ, ഇതും പ്രണയമാണ്.

പോലീസ് സ്റ്റേഷനില്‍ യുവതി പറയുന്നു തനിക്കിനിയും അയാൾക്കൊപ്പം ജീവിച്ചാൽ മതിയെന്ന്….
ആ യുവാവും യുവതിയും കൂടുതല്‍ ആത്മവിശ്വാസത്തോടെ തിരിച്ചു പോയി. വീട്ടിലേക്ക് മാത്രമല്ല, സ്വന്തം ജീവിതത്തിലേക്കും.എന്നിട്ടും നമ്മൾ, സാമൂഹിക മാധ്യമ ഉപഭോക്താക്കൾ, അവർക്കെതിരായ കുറ്റപത്രവുമായി നിന്നിടത്ത് തന്നെ നില്ക്കുകയാണ്.പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ അഗാധപ്രണയത്തിന്റെ ലൗകീക ജീവിതമാണ് നമുക്ക് മുന്നിൽ വെളിവായിരിക്കുന്നത്.
ഈ വഴി അവര്‍ സ്വമേധയാ തിരഞ്ഞെടുത്തതാണ്. അവര്‍ക്ക് അവരുടെ ജീവിതം ഇഷ്ടമുള്ളതുപോലെ അടയാളപ്പെടുത്താന്‍, ഇഷ്ടമുള്ളതുപോലെ

സഹനം വരിക്കുവാന്‍, യാതനകളെ അതിജീവിച്ച് മുന്നോട്ടു നീങ്ങുവാന്‍ സ്വാതന്ത്യമില്ലേ?നമുക്ക് അവരുടെ സ്വകാര്യജീവിതത്തില്‍ എന്തു കാര്യം???ഈ വഴി തിരഞ്ഞെടുക്കാൻ അവരെ നിർബന്ധിതരാക്കിയത് ആരാണ്???സമൂഹമാണ് ഇവരുടെ ജീവിതത്തിലെ പ്രധാന വില്ലന്‍.ഈ സമൂഹമായിരുന്നൂ അവരുടെ സ്വതന്ത്രജീവിതത്തിന് പ്രതിബന്ധമായി നിന്ന ഏക ഘടകം. അതേ സമൂഹത്തിന്റെ ബോണ്‍സായ് പതിപ്പുകളായി നമ്മളും മാറരുത്. പുരോഗമനേച്ഛുക്കൾ എന്ന് നടിക്കുന്നവരെങ്കിലും..അവര്‍ പ്രണയിച്ചോട്ടെ.
അതിനായി ആവുന്നത്ര പൊരുതിക്കോട്ടെ..നിങ്ങൾ വിമർശിക്കേണ്ടത് ഇവരെയല്ല. മറിച്ച്, ഇവരെ ഇത്തരം ഒരു ജീവിതം നയിക്കാൻ നിർബന്ധിതരാക്കിയ സാമൂഹ്യ വ്യവസ്ഥയെ ആണ്…

അവരുടെ ഇരുവരുടെയും സ്വകാര്യ ജീവിതത്തിൽ നമുക്ക് എന്ത് സ്ഥാനമാണുള്ളത്.സദാചാര പോലീസിന്റെയും ആങ്ങളമാരുടെയും പുതിയ പതിപ്പുകളാകരുത് ഓരോരുത്തരും,. നിങ്ങൾ നിങ്ങളുടെ വിമർശനത്തിന്റെ കുന്തമുന തിരിക്കേണ്ടത് ഇരു മതസ്ഥർ തമ്മിൽ പ്രണയിച്ചാലോ വിവാഹം കഴിച്ചാലോ ലോകം ഇടിഞ്ഞ് വീഴും എന്ന തീയറിക്കാർക്കെതിരെയാണ്..