Featured
സർക്കാർ ആരോഗ്യ സംവിധാനങ്ങളെ പുച്ഛത്തോടെ കാണുന്നവർക്കുള്ള ഒരു പാഠമാകട്ടെ അബ്രഹാം കോശിയുടേത്
അബ്രഹാം കോശി എന്ന മനുഷ്യനെ മലയാളികൾ അറിയാതിരിക്കാൻ വഴിയില്ല. നിരവധി മലയാള ചലചിത്രങ്ങളിൽ ചെറുതും ശ്രദ്ധിക്കപ്പെടുന്നതുമായ നിരവധി വേഷങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. സർക്കാർ ആരോഗ്യ സംവിധാനങ്ങളെ
102 total views

അബ്രഹാം കോശി എന്ന മനുഷ്യനെ മലയാളികൾ അറിയാതിരിക്കാൻ വഴിയില്ല. നിരവധി മലയാള ചലചിത്രങ്ങളിൽ ചെറുതും ശ്രദ്ധിക്കപ്പെടുന്നതുമായ നിരവധി വേഷങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. സർക്കാർ ആരോഗ്യ സംവിധാനങ്ങളെ പുച്ഛത്തോടെ മാത്രം കാണുന്ന നിരവധി മലയാളികളുണ്ട്. ഈ പുച്ഛത്തിന് സാധാരണക്കാരനെന്നോ മധ്യ വർഗ്ഗമെന്നേ എലൈറ്റ് ക്ളാസ് എന്നോ ഒന്നും ഭേദമില്ല. എല്ലാ വിഭാഗത്തിലും ഈ പുച്ഛിസ്റ്റുകൾ ഉണ്ട്. അബ്രഹാം കോശി ഏത് സാഹചര്യത്തിൽ ആണ് കൊച്ചിയിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയത് എന്ന് അറിഞ്ഞുകൂടാ. എന്തായാലും മുകളിൽ പറഞ്ഞ പുച്ഛിസ്റ്റുകൾ നിർബന്ധമായും കേൾക്കേണ്ട വാക്കുകൾ ആണ് അബ്രഹാം കോശി പങ്ക് വെച്ചത്.
ഓൺലൈൻ മാധ്യമങ്ങൾ ഇദ്ദേഹത്തിന്റെ വാക്കുകൾ വാർത്ത ആക്കിയതോടെ ഇദ്ദേഹം തിരുത്തുമായി വന്നിട്ടുണ്ട്. ഹോസ്പിറ്റൽ മാനേജ്മെന്റ് കൃത്യമായി ഇടപെട്ട് തിരുത്തിച്ചു എന്നർത്ഥം. പക്ഷേ, ഇദ്ദേഹം പറഞ്ഞ വാക്കുകൾ ഇല്ലാതാകുന്നില്ല. എബ്രഹാം കോശിയുടെ വാക്കുകൾ-
‘ഞാൻ എബ്രഹാം കോശി. 69 വയസ്സുള്ള റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്. 28/01/2021ൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ട് ഞാൻ ഒരു സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ അഡ്മിഷൻ തേടി. അവിടെ ജനറൽ വാർഡിൽ താമസിച്ച് വരവേ എന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കോവിഡ് സംശയിച്ചത് കാരണം 30/01/2021ൽ അവര് ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിൽ ആവുകയും 31ൽ അവരുടെ അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് ഞങ്ങൾ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് മുറികൾ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം.’
‘ഈ മുറി വാടകയിൽ ഡോക്ടറുടെ ഫീസും നഴ്സിന്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതിൽ അടങ്ങില്ല. ഞങ്ങൾ മൂന്ന് പേരും തിരിച്ചെത്തിയശേഷം രണ്ടാം തീയതി അവർ ഒരു പാർട്ട് ബിൽ തന്നു. 2,40,000 രൂപയാണ് അതിന്റെ ബിൽ. അന്വേഷിച്ചപ്പോൾ ഞങ്ങൾ മൂന്ന് പേരും ഈ റൂമിൽ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നൽകണം. ഒരു ദിവസം 31,000 രൂപ വാടകയിനത്തിൽ തന്നെ നൽകേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവൻ വാടകയും നിർബന്ധമായും കൊടുക്കണമെന്ന് തന്നെ അവർ പറയുന്നു.’
‘നഴ്സുമാർക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്സുമാർ ആണുള്ളത്. ദിവസവും രണ്ട് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റർ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. 20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്സുമാർക്ക് വാങ്ങിച്ച് കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. കന്റീനിൽ ഉള്ളവർക്ക് കൊടുക്കുന്നുണ്ടാകാം. ഇക്കാര്യത്തിലും കോവിഡിന്റെ പേരിൽ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാൽ സാധ്യമായ കാര്യമല്ല. ഇനി പതിനാല് ദിവസം ഇവിടെ കിടക്കേണ്ടി വരും. എന്റെ കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയില്ല’ എബ്രഹാം കോശി പറയുന്നു.
103 total views, 1 views today