കമ്പിക്ക് പകരം കുടക്കമ്പി കൊണ്ട് പാലാരിവട്ടം പാലം പണിഞ്ഞ് ലോകശ്രദ്ധ നേടിയവന്റെ സ്വത്ത് എത്രയെന്നറിയണ്ടേ ?

523

Beena Sunny

കുഞ്ഞ് അത്ര ചെറിയ കുഞ്ഞല്ല. കമ്പിക്ക് പകരം കുടക്കമ്പി കൊണ്ട് പാലാരിവട്ടം പാലം പണിഞ്ഞ് ലോകശ്രദ്ധ നേടിയ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻറെ സ്വത്ത്‌ വിവരങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടൂ.പാലാരിവട്ടം പാലം നിർമാണ അഴിമതിയിലും അനധികൃത സ്വത്തുസമ്പാദനത്തിലും ഇബ്രാഹിംകുഞ്ഞിനെതിരെ നടക്കുന്ന അന്വേഷണത്തിൽ ഇബ്രാഹിം കുഞ്ഞിന്റെ ഈ സ്വത്ത് വിവരങ്ങളും പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്.കളമശേരി സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ അഡ്വ. ജി ഗിരീഷ്‌ബാബു ഹർജി നൽകിയത്.

VACB opens probe against Kunju - The Hinduപാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാംപ്രതിയായ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസും അനധികൃത സ്വത്തുസമ്പാദന കേസിൽ എൻഫോഴ്‌സ്‌മെന്റുമാണ്‌ അന്വേഷണം നടത്തുന്നത്‌.സാധാരണ രാഷ്‌ട്രീയപ്രവർത്തകൻ മാത്രമായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്‌ 2001ൽ ആദ്യമായി നിയമസഭയിലേക്ക്‌ മത്സരിച്ചപ്പോൾ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ പേരിൽ സ്വത്തുക്കളില്ലെന്ന്‌ രേഖപ്പെടുത്തിയിരുന്നതായി ഹർജിയിൽ പറയുന്നു.

പിന്നീട്‌ നാലുതവണ എംഎൽഎയും രണ്ടുവട്ടം മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ്‌, തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ ശതകോടികളുടെ സ്വത്താണ്‌ സമ്പാദിച്ചത്‌.2001 മുതൽ പത്തൊമ്പത് വർഷം രാഷ്ട്രീയ ജോലിയിലൂടെ ഇബ്രാഹിം കുഞ്ഞ് സമ്പാദിച്ച കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ താഴെ പറയുന്നവയാണത്രെ:

💎സ്‌കൈ ഫോം മാട്രെസസ്‌ ഉൽപ്പാദിപ്പിക്കുന്ന പെരിയാർ പോളിമേഴ്‌സിന്റെ മാനേജിങ് ഡയറക്‌ടർ ഇബ്രാഹിംകുഞ്ഞും, മക്കൾ അനൂപ്, അബ്ബാസ്, അബ്ദുൽ ഗഫൂർ എന്നിവർ ഡയറക്ടർമാരും ആയിരുന്നു. എന്നാൽ ഇപ്പോൾ തന്ത്രപൂർവ്വം ഇബ്രാഹിം കുഞ്ഞിന്റെ പേര് മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്. 25 കോടി രൂപ വാർഷിക ആദായമുള്ള കമ്പനിയാണിത്‌.
💎സ്കൈ ഫോം മാട്രസസ്സ് കേരളമാകെ വിതരണം നടത്തുന്ന സ്കൈ ഫോം മാട്രസസ്സ് എൽ എൽ പി എന്ന സ്ഥാപനവും ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്.
💎പൊള്ളാച്ചിയിലെ പെരിയാർ കയർ പ്രോഡക്‌ട്‌സും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്‌.
💎പാലാരിവട്ടം ജനത റോഡിലെ യുണൈറ്റഡ്‌ പ്ലാസ ഷോപ്പിങ് കോംപ്ലക്‌സ് ഭാര്യയുടെകൂടി പേരിൽ‌.
💎ഇടപ്പള്ളി ബൈപാസിൽ പാടിവട്ടത്തെ ഹൈവേ സ്‌ക്വയർ ഷോപ്പിങ് കോംപ്ലക്സ് മകന്റെ കൂടി പേരിൽ‌.
💎ആലുവ മണപ്പുറത്തിനുസമീപമുള്ള ഭൂമിയും കെട്ടിടവും മകന്റെകൂടി പേരിൽ‌. ആലങ്ങാട്‌ പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളിയിൽ രണ്ട്‌ ഏക്കർ ഭൂമിയും കെട്ടിടവും.
💎നെടുമ്പാശേരി വിമാനത്താവള പരിസരത്തെ ഹോട്ടൽ ഗേറ്റ്‌വേ ഇന്നിന്റെ ഭൂമി, ജിദ്ദയിലെ ഹനാൻ ട്രേഡിങ്ങിൽ 500 കോടി വിദേശപണവും നിക്ഷേപം.
💎പനമ്പിള്ളി നഗറിലെ (നിലവിൽ പ്രവർത്തിക്കുന്നില്ല) ഐഒസി പെട്രോൾ പമ്പിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥത.

2001ലെ തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ സ്വത്തുക്കൾ ഒന്നുമില്ല എന്ന് പറഞ്ഞ വ്യക്തിയുടെ 2016 ഇലക്ഷൻ സമയത്തെ ആസ്ഥി 5 കോടി. ഇത് ഔദ്യോഗികമായി പുള്ളിയുടെ പേരിലുള്ള വസ്തു വകകളുടെ ആസ്ഥി മാത്രം. ഇതിന് പുറമെ കോടി കണക്കായ രൂപയുടെ ആസ്ഥി ബിനാമി പേരുകളിൽ അദ്ദേഹം ആർജ്ജിച്ചിട്ടുണ്ട് എന്നതാണ് ഉയരുന്ന ആരോപണം.