വിദ്യാഭ്യാസം പ്രീ-ഡിഗ്രി, ‘കുതതന്ത്രങ്ങളിൽ’ ഡബിൾ എംഎ

0
526

Beena Sunny

വയനാട് കൽപ്പറ്റ കണിയാംമ്പറ്റ കെ എം ബീരാൻ കുട്ടിയുടെയും പി സി ആയിഷക്കുട്ടിയുടെയും മകനായ കെ എം ഷാജി പ്രീ-ഡിഗ്രി വരെയേ വിദ്യാഭ്യാസം നടത്തിയിട്ടുള്ളു എങ്കിലും ‘കുതതന്ത്രങ്ങളിൽ’ താൻ ഡബിൾ എംഎ ക്കാരനാണെന്ന് മുൻപും പല തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഉയർന്ന് വന്ന അഴിമതി ആരോപണം:

ഷാജിയുടെ സ്വന്തം മണ്ഡലമായ കണ്ണൂർ ജില്ലയിലെ അഴീക്കോട്ടെ പ്രശസ്ത വിദ്യാലയമായ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഒരു അഴിമതി ആരോപണം ഉയർന്ന് വരുന്നത് 2017 സെപ്റ്റംബർ മാസത്തിലാണ്. 2014ൽ, അതായത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ- അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത്, പ്രസ്തുത സ്കൂളിൽ പ്ളസ്ടു അനുവദിച്ചതിന് പാരിതോഷികമായി സ്ഥലം എംഎൽഎ 25ലക്ഷം രൂപ കൈപ്പറ്റി എന്നും, ലീഗ് ഓഫീസ് നിർമ്മാണത്തിനായി കണ്ടുവച്ച തുക ടിയാൻ സ്വന്തം അക്കൗണ്ടിലൂടെ കൈപ്പറ്റിയതിന് ശേഷം പാർട്ടിക്ക് കൈമാറുന്നില്ല എന്നും പരാതി ഉന്നയിച്ചത് മണ്ഡലത്തിലെ കമ്മൂണിസ്റ്റ്കാരല്ല, മറിച്ച് മുസ്ലിം ലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറയാണ്.

മുസ്ലിം ലീഗ് എന്ന സംഘടനയുടെ പല തലങ്ങളിലും ചർച്ചകൾ നടന്നു. പക്ഷെ, പ്രശ്നത്തിന് പരിഹാരം മാത്രം കണ്ടില്ല.2017 സെപ്റ്റംബർ 17ആം തിയ്യതി ബഹു. അഴീക്കോട് എംഎൽഎ കെ എം ഷാജി ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു: “അഴിമതിക്കെതിരായ ശബ്ദത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പരാതി നൽകേണ്ടത് വിജിലൻസിനാണ്”… ആഹാ അന്തസ്സ്… (മുസ്ലിം ലീഗിന് പരാതി കൊടുത്തിട്ട് കാര്യമൊന്നും ഇല്ലെന്ന് വ്യംഗ്യം). തുടർന്ന് നൗഷാദ് പൂതപ്പാറ സംസ്ഥാന വിജിലൻസിന് പരാതി കൈമാറുന്നു. ഇത്രയും പഴയ കഥ.

സ്വത്തിന്റെ ഇരട്ടിപ്പ്
2006ൽ കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തിൽ ആർ എസ് പിയുടെ എ എ അസീസിനെതിരെ മത്സരിക്കുമ്പോൾ വെറും 8 ലക്ഷം രൂപ ആസ്ഥി ഉണ്ടായിരുന്ന, സ്വന്തമായി വാഹനങ്ങളൊന്നും ഇല്ലാതിരുന്ന വ്യക്തി, 2016ൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കുമ്പോൾ എങ്ങനെ 80 ലക്ഷം രൂപയുടെ ആസ്തിയുടെയും, ഒരു മാരുതി സ്വിഫ്റ്റിന്റേയും (KL 19 C 4278) ഒരു ടെയോട്ടാ ഇന്നൊവയുടെയും ( KL 10 AG 6011) ഉടമയായി എന്ന വിശദാംശങ്ങൾ തത്കാലം അവിടെ നിക്കട്ടെ… കാരണം ഭാര്യക്ക് ജോലിയൊന്നും ഇല്ലെങ്കിലും അദ്ദേഹം ‘പൊതു പ്രവർത്തകൻ’ ആണല്ലോ?

കെ എം ഷാജിയും സോഷ്യൽ മീഡിയയും.
സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ അത്ര നിറ സാനിധ്യമൊന്നും അല്ല കെ എം ഷാജി എന്ന മുസ്ലിം യൂത്ത് ലീഗ് നേതാവ്. മൈക്കിന് മുന്നിൽ വാ പോയ കോടാലി കണക്കെ വായിൽ തോന്നിയത്‌ വിളിച്ച് പറയുമെങ്കിലും ഫേസ്ബൂക്കിലൊന്നും കാര്യമായ അപ്ഡേഷൻസ് നൽകാറില്ല. 2019 ഏപ്രിൽ 14 മുതൽ 2020 ഏപ്രിൽ 14 വരെയുള്ള കാലയളവിൽ ഫേസ്ബുക്കിൽ ഇദ്ദേഹം ആകെ പോസ്റ്റ് ചെയ്തിരിക്കുന്നത് 28 പോസ്റ്റുകൾ ആണ്. ഒന്നര ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉണ്ടെങ്കിലും 1500-3000 ലൈക്കുകൾ ആണ് ഓരൊ പോസ്റ്റിനും ആവറേജ് കിട്ടാറ്.

നൗഷാദ് പൂതപ്പാറ നൽകിയ വിജിലൻസ് കേസിന് എന്ത് സംഭവിച്ചൂ?
കെ എം ഷാജിക്കെതിരായി 2017ൽ വിജിലൻസിൽ നൗഷാദ് നൽകിയ പരാതി വിവിധ ഘട്ടങ്ങൾ പിന്നിട്ട് 19-11-2019ൽ ആണ് നിയമ സഭാ സ്പീക്കറുടെ പരിഗണനക്കായി വിജിലൻസ് ‘ഇ’വകുപ്പ് അയക്കുന്നത്. (ഇ1/286/2018)
നാല് മാസത്തോളം ബഹു. സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഓഫീസിൽ കറങ്ങിയ കത്തിന്മേൽ ശ്രീ കെ എം ഷാജിക്കെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17(എ) പ്രകാരം കേസ് റജിസ്റ്റർ ചെയ്യാൻ അനുമതി നൽകി ഉത്തരവാകുന്നു. എന്ന്?? 2020 മാർച്ച് മാസം 13ന്.സെക്രട്ടറിയേറ്റിൽ ഒരോ ഫയലുകൾ നീങ്ങാൻ എടുക്കാറുള്ള സമയ ദൈർഘ്യം നമുക്ക് ഏവർക്കും അറിയാം.

പ്രകോപിപ്പിച്ച് പുറത്ത് ചാടിക്കൽ.
ഏപ്രിൽ 16ന് ലീഗ് നിയമസഭാ കക്ഷി നേതാവ് എംകെ മുനീറിനൊപ്പം കോഴിക്കോട് പത്ര സമ്മേളനം നടത്തിയ ഷാജി പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
“പിണറായിയെ ഞ്ഞാൻ ഒന്ന് ചൊറിഞ്ഞ് നോക്കിയതാണ്, അതിൽ അദ്ദേഹം വീണു”. (Word to word ഇങ്ങനെ അല്ല)
അതെ പിണറായിയെ ഷാജി പ്രകോപിപ്പിച്ച് പുറത്ത് ചാടിച്ചത് തന്നെയാണ്. തന്നിക്കെതിരെ ‘പണി വരുന്നുണ്ടവറാച്ചാ’ എന്ന മെസേജ് ഷാജിക്ക് കിട്ടുന്നത് മാർച്ച് 24ന് ശേഷമാണ്. (സ്പീക്കറുടെ ഓർഡർ ഇറങ്ങി പത്ത് ദിവസത്തിന് ശേഷം)അന്ന് മുതൽ അത് വരെ ഫേസ്ബൂക്കിൽ സജീവമല്ലാതിരുന്ന ഷാജി അവിടെ പണി തുടങ്ങി.കഴിഞ്ഞ ഒരു വർഷത്തിനിടക്ക് വെറും 28 പോസ്റ്റുകൾ ഇട്ട വ്യക്തി മാർച്ച് 26 മുതൽ ഏപ്രിൽ 14 വരെ ഇട്ടത് 10 പോസ്റ്റുകൾ. അതിൽ 7 പോസ്റ്റുകളും മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് പ്രകോപിപ്പിച്ച് കൊണ്ട്. ഒടുവിൽ മാർച്ച് 14ന് ഇട്ട പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊത്തി. ഷാജിയുടെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിൽ ഉറങ്ങി കിടക്കുന്ന ‘അന്യൻ’ പുറത്ത് ചാടി.

എന്തിനായിരുന്നൂ ഈ പ്രകോപനം?
തനിക്കെതിരെ വിജിലൻസിന്റെ കുരുക്ക് മുറുകുന്നു എന്ന് മനസ്സിലാക്കിയ ഷാജിയിലെ കുരുട്ട് ബുദ്ധിക്കാരൻ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങി. വിജിലൻസ് അന്വഷണം പ്രഖ്യാപിക്കുന്നതിന് മുന്നേ പിണറായിയെ പ്രകോപിപ്പിച്ച് ഒരു ക്ളാഷ് ഉണ്ടാക്കി എടുത്താൽ, കേസ് പ്രഖ്യാപനം വരുമ്പോൾ ഒരു ഇര വാദം ഉയർത്തി എടുക്കാം… ഇതായിരുന്നു ആ പ്രീ ഡിഗ്രിക്കാരന്റെ മനസ്സിലുദിച്ച ചെറ്യേ ബുദ്ധി.
അതിൽ പിണറായി വിജയൻ തല വെച്ച് കൊടുത്തൂ എന്ന് പറയുന്നതാവും ശരി. എന്തായാലും ബാക്കി സീനുകൾ ഇനി കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നൂ. 25 ലക്ഷം രൂപ ഷാജി കൈപ്പറ്റി എന്നതിന് വിജിലൻസിന്റെ കൈയ്യിൽ വ്യക്തമായ തെളിവുണ്ട്. പിന്നെ, പരാതിക്കാരൻ ലീഗ് പ്രവർത്തകൻ തന്നെ ആയതിനാൽ കേസ് ഏത് ഘട്ടം വരെ പോകും എന്നൊക്കെ കാത്തിരുന്ന് കാണാം..
വെയിറ്റ് & സീ
പിൻകുറി: അടുത്ത ഒരു നാടകം മിക്കവാറും ഇന്നോ നാളെയോ ആരംഭിക്കും. കാരണം, ഇതേ പാർട്ടിയിലെ ഒരു സമ്മുന്നത നേതാവിനെ ഏപ്രിൽ 30ന് മുൻപ് പൊക്കി അകത്തിടും എന്ന് കേൾക്കുന്നൂ..