വ്യാജവൈദ്യന്മാർക്കെതിരെ വാളോങ്ങുമ്പോൾ ആശുപത്രി ഭീമന്മാരുടെ നെറികേടുകൾ കാണാതെപോകരുത്

295

Beena Sunny

ചേർത്തലക്കാരൻ മോഹനനെയും മൂർഖൻ പാമ്പിനെയും ഒരുമിച്ച് കണ്ടാൽ ആരെ ആദ്യം തല്ലിക്കൊല്ലണമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതവിടെ നിൽക്കട്ടെ…. ഈ പോസ്റ്റിൽ പറയാനുള്ളത് അലോപ്പതി ശാസ്ത്ര ശാഖയെ പറ്റി തന്നെയാണ്…

കഴിഞ്ഞ മൂന്ന് നാല് മാസത്തിനുള്ളിൽ എറണാകുളത്തെ എല്ലാ പ്രധാന ആശുപത്രികളിൽ നിന്നും പുറത്ത് വരുന്നത് ചികിത്സാ പിഴവിന്റെ, അതിലൂടെ ജീവൻ നഷ്ടമായത് അടക്കമുള്ള, വാർത്തകൾ ആണ്…. മോഹനനെ പോലുള്ള ഒരു ക്രെഡിബിവിറ്റിയും, അക്കൗണ്ടബിലിറ്റിയും ഇല്ലാത്ത വ്യാജന്മാർക്കെതിരെ വാളോങ്ങുന്ന നമ്മൾ എന്തേ ഇതെല്ലാമുള്ള ഈ ആശുപത്രി ഭീമന്മാർക്കെതിരേ നിശബ്ദത പാലിക്കുന്നൂ?

യൂട്രസിലെ ഒരു ചെറിയ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി പച്ചാളം ലൂർദ് ആശുപത്രിയിൽ നടന്ന് വന്ന് ഓപറേഷൻ തീയ്യറ്ററിലേക്ക് പോയ പറവൂർ സ്വദേശിനിയായ യുവതി നാലാം ദിവസം പുറത്തെത്തിയത് തണുത്തുറഞ്ഞ ജഢമായിട്ടാണ്… അവിടെ സ്ഥാപിക്കപ്പെട്ട ഒരു മെഷീനറിയുടെ അവിദഗ്ധ ഉപയോഗം മൂലമാണ് ഈ യുവതി. കാലയവനിക്കുള്ളിൽ നേരത്തെ പോകേണ്ടി വന്നത്. ആശുപത്രിക്കെതിരെ ഭർത്താവായ കൊച്ചി സിറ്റി പോലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനും ബന്ധുക്കളും നാട്ടുകാരും ഒക്കെ രംഗത്തെത്തിയെങ്കിലും ഇന്നെല്ലാം പഴയപടി തന്നെ. ആശുപത്രി മുതലാളിമാരായ , ശക്തരായ, വാരാപ്പുഴ രൂപതാ അധികാരികൾ എല്ലാം പറഞ്ഞ് കോംപ്ളിമെന്റ്സ് ആക്കി…

കണ്ണൂർക്കാരി പർവീൺ ഹാഫിസിന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്നത് ഞ്ഞെട്ടിക്കുന്ന വാർത്തയാണ്. പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയെ വാഴക്കാല സ്വദേശികളായ ബന്ധുക്കൾ അവിടെ നിന്നും ഇറക്കി മറ്റൊരു ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടി വന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ആ യുവതിക്ക് നൽകിയ ചികിത്സയെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കൾക്ക് നൽകാൻ പോലും ഈ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. മറ്റൊരു ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ ലഭിച്ചത് കാരണം മാത്രം ആ യുവതി ഇന്ന് ജീവനോടെ ഇരിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതാക്ക് കീഴിൽ പ്രവർത്തിക്കുന്ന ലിസി ആശുപത്രിയിൽ സംഭവിച്ച കാര്യങ്ങൾ ഈ വീഡിയോ പറയും. കഷ്ടം പിതാക്കന്മാരേ…. ഈ സ്ഥാപനത്തിന് നിങ്ങൾ ആതുരാലയം എന്നല്ല പേരിടേണ്ടത്… വല്ല അറവുശാലയെന്നോ ഗുണ്ടാ സങ്കേതമെന്നോ ഒക്കെയാണ്…

മൂന്ന് മാസത്തിനുള്ളിൽ ഞ്ഞാൻ കേട്ട ഞ്ഞാനറിഞ്ഞ ഏതാനും കേസുകളിൽ ചിലത്‌മാത്രമാണിത്. കേരളമാകെ കണക്കാക്കുമ്പോൾ സംഭവിക്കുന്ന ചികിത്സാ പിഴവുകളുടെ എണ്ണം വളരെ വലുതാണ്.

ആരോഗ്യ രംഗത്ത് കേരളം നമ്പർ വൺ എന്ന് കൊട്ടിഘോഷിക്കുമ്പോൾ തന്നെയാണ് സ്വകാര്യ ആശുപത്രിക്കാരുടെ ഈ ലൈസൻസ്ഡ് കൊലപാതകങ്ങളും ഇവിടെ അരങ്ങേറുന്നത്.

ഇതിന് ആരോഗ്യ വകുപ്പ് തക്കതായ നിയമ നടപടി കൾ സ്വീകരിച്ചേ മതിയാകൂ. നിലവിലുള്ള നിയമങ്ങൾ ഈ കേസുകളിലൊന്നും നടപടി എടുക്കാൻ പര്യാപ്തമായത് അല്ലെങ്കിൽ അതിനാവശ്യമായ നിയമ നിർമ്മാണം നടത്തണം സാറമ്മാരേ…. നിങ്ങളെയടക്കം തീറ്റിപോറ്റുന്ന ഇവിടത്തെ സാധാരണക്കാരയ നികുതിദായകരുടെ വിലാപമാണ്….

Advertisements