ഇന്ത്യയുടെ ഭരണം നടത്തുന്നത് ഭരണഘടന വഴിയാണ്, അല്ലാതെ മനുസമൃതി വഴിയല്ല എന്ന് ബിജെപിക്കാരെ കൊണ്ട് പറയിപ്പിച്ചു തോൾ തിരുമാവളവൻ

0
124

Beena Sunny

ഈ ഫോട്ടോയിൽ കാണുന്ന ആളെ അറിയാമോ?

ഇതാണ് തമിഴ്‌നാട്ടിലെ വിടുതലൈ സിരുത്തൈകൾ പാർട്ടി തലവൻ Thol.Thirumavalavan. ഇദ്ദേഹം സംഘികളുടെ ഭരണഘടനാ സംഹിതയായ മനുസമൃതിക്ക് എതിരെ ഒരു പ്രസ്താവന നടത്തി. മനുസ്മൃതി സ്ത്രീവിരുദ്ധമാണ് എന്നായിരുന്നു തിരുമാവളവൻ പറഞ്ഞത്. അതാണല്ലോ യാഥാർത്ഥ്യവും. എന്നാൽ ഇത് കേട്ട തമിഴ്നാട് ബിജെപി ഘടകം വെറുതെയിരുന്നില്ല. പുരപ്പുറം Thol Thirumavalavan interview: 'Manusmriti is practiced in all walks of  life' | The News Minuteതൂക്കാൻ ക്വട്ടേഷൻ നൽകിയത് പുത്തനച്ചിയായ സിനിമാ താരം ഖുശ്ബുവിനാണ്. തിരുമാവളവൻ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്ന് ഖുശ്ബു പ്രസ്താവനയിറക്കി. തുടർന്ന് ബിജെപി തിരുമാവളവന് എതിരെ കേസുകൾ കൊടുത്തു. വിഷയം തെരുവിൽ എത്തി. തിരുമാവളവന്റെ പാർട്ടിയായ വിടുതലൈ സിരുത്തൈകൾ മനുസമൃതി നിരോധിക്കണം എന്ന ആവശ്യമുന്നയിച്ച് തമിഴ്‌നാട് മുഴുവൻ പ്രതിഷേധം സംഘടിപ്പിച്ചു.

കൂടെ തിരുമാവളവൻ കേസ് കൊടുത്തതിനെ സ്വാഗതം കൂടി ചെയ്തു. കോടതിയിൽ മനുസ്‌മൃതിയെക്കുറിച്ച് ഒരു തുറന്ന സംവാദം നടത്താൻ ഉള്ള അവസരമായി കാണുന്നു എന്നും അവർ പറഞ്ഞു.പണി നൈസ് ആയി പാളി എന്ന് മനസ്സിലാക്കിയ തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ. മുരുഗന് “അംബേദ്ക്കർ എഴുതിയ ഭരണഘടനയാണ് ഇന്ത്യയെ നയിക്കുന്നതെന്നും മനുസ്മൃതിയെക്കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്നും” പ്രസ്താവന ഇറക്കേണ്ടി വന്നു. ഇന്ത്യയുടെ ഭരണം നടത്തുന്നത് ഭരണഘടന വഴിയാണ്, അല്ലാതെ മനുസമൃതി വഴിയല്ല എന്ന് സംഘികളെക്കൊണ്ട് പറയിപ്പിച്ചു തോൾ തിരുമാവളവൻ. അങ്ങനെ, കേരളം മാത്രമല്ല തമിഴ്‌നാടും സംഘികൾക്ക് ഒരു ഈസി വാക്കോവർ അല്ല എന്ന യാഥാർത്ഥ്യം വീണ്ടും വെളിപ്പെടുകയാണ്.