കേരളത്തെ പിന്തുടർന്ന് ഇതര സംസ്ഥാനങ്ങളും അവരവരുടെ ഇന്റർനെറ്റ് പദ്ധതി ആവിഷ്കരിച്ചാൽ,മുതലാളിയുടെ കച്ചോടം പൂട്ടും അപ്പോൾ പിന്നെ മുന്നിലുള്ളത് ഒറ്റവഴി, കെ ഫോൺ പദ്ധതി നടപ്പാകരുത്

513

Beena Sunny

മണിക്കൂറിൽ 90 കോടി വീതം.അതേ, ഒരു മണിക്കൂറിൽ 90 കോടി രൂപ വീതം വച്ചാണ് ഈ കഴിഞ്ഞ മാർച്ച്‌ മാസത്തിൽ തുടങ്ങിയ ലോക്ഡൗണ് കാലയളവിൽ, മുകേഷ് അംബാനിയുടെ റിലയൻസ് ഉണ്ടാക്കിയത്. കൃത്യമായി പറഞ്ഞാൽ രണ്ടു ലക്ഷത്തി എഴുപത്തി ഏഴായിരം കോടി രൂപയുടെ ലാഭം. (നോട്ട് ദ പോയന്റ്-ലാഭം)

ഇന്ത്യയിൽ എന്നല്ല ലോകത്തെ ഒരുവിധപ്പെട്ട എല്ലാ ബിസിനസ് മേഖലയും തകർന്ന സമയത്ത്, ഒരു ജോലിയ്ക്കും പോകാൻ കഴിയാതെ ആളുകളെല്ലാം വിവരങ്ങൾക്കും വിനോദത്തിനുമായി വീട്ടിലിരുന്ന് ഇന്റർനെറ്റ് ഉപയോഗിച്ചോണ്ടിരുന്ന സമയത്ത്,
ലാഭം കൊയ്തത് അംബാനിയുടെ ജിയോ മാത്രം,അതേ…. അതാണ് മുകളിൽ പറഞ്ഞ 2,77,000 കോടി രൂപ.

മുകേഷ് അംബാനിയുടെ വരുമാനത്തിന്റെ പ്രധാന സോഴ്സുകളിൽ ഒന്നാണ് ജിയോ.ഒട്ടും റേഞ്ചും സ്പീഡും ഇല്ലാത്ത ഇന്ത്യൻ ഇന്റർനെറ്റ് പ്രൊവൈഡർമാരിൽ, തമ്മിൽ ഭേദം എന്ന പൊതുബോധം, മോദിജി ബ്രാൻഡ് അംബാസഡർ ആയി മുഖം കാണിച്ച് ഉണ്ടാക്കിയെടുത്ത ജിയോ.ദശലക്ഷ കണക്കിന് സബ്സ്ക്രിപ്ഷൻ ഉള്ള കേരളത്തിൽ നിന്ന് ഓരോ മാസവും കൊണ്ടു പോകുന്ന കോടികളാണ്, കെ_ഫോണ് എന്ന പദ്ധതി നടപ്പിലാവുന്നതിലൂടെ ഇല്ലാതാവുക.

മാത്രമല്ല, ചാർജ്ജ് കുറയ്ക്കാനും, വേഗതയും ഡൗണ്ലോഡ്/അപ്‌ലോഡ് കപ്പാസിറ്റി വർധിപ്പിക്കാനും അവർ നിർബന്ധിതമാകും. കെ-ഫോൺ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുടെ ടവറുകളും പോസ്റ്റുകളും ഉപയോഗിച്ച്, 52000 കിലോമീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കുന്ന ജോലി മിക്കവാറും പൂർത്തിയായികഴിഞ്ഞു. ജിയോ ഉൾപ്പെടെ സ്വകാര്യ കമ്പനികൾക്ക് ഉള്ളതിനേക്കാൾ നീളമുള്ള ഫൈബർ ഒപ്റ്റിക് കേബിൾ ശ്രുംഖലയാണ് കേരളത്തിൽ കെ ഫോണിനുള്ളത്.

Image may contain: 1 person, text that says "THE TIMES OF INDIA Jio LIFE DIGITAL DEDICATED INDIA AND 1.2 BILLION TO INDIANS hindustantimes Jio DIGITAL AND DEDICATED 1.2 BILLION το INDIA INDIANS"കേരളത്തെ പിന്തുടർന്ന് ഇതര സംസ്ഥാനങ്ങളും അവരവരുടെ ഇന്റർനെറ്റ് പദ്ധതി ആവിഷ്കരിച്ചാൽ,മുതലാളിയുടെ കച്ചോടം പൊട്ടുകയും മുതലാളിക്ക് വട്ടായിപ്പോകുകയും ചെയ്യും. അപ്പോൾ പിന്നെ മുന്നിലുള്ളത് ഒറ്റവഴി, അതെ, കെ ഫോൺ എന്ന കേരളത്തിന്റെ പദ്ധതി നടപ്പാകരുത്. അതിനള്ള ആസൂത്രണമാണ് സ്വന്തം ബ്രാൻഡ് അംബാസിഡറെ കൂട്ട് പിടിച്ച് ഇപ്പോൾ നടപ്പിലാക്കുന്നത്. അതിനായി തലപുകഞ്ഞ് ആലോചിച്ചിരുന്ന സമയത്താണ് സ്വർണക്കടത്ത് കേസും, സ്വപ്നയും, ശിവശങ്കരന് സ്വപ്നയുമായുള്ള ബന്ധവും വീണ് കിട്ടുന്നത്. ദാറ്റ്സ് ആൾ….

പക്ഷേ അംബാനിജീ…. ചെറിയ ഒരു കുഴപ്പമുണ്ട്…. താങ്കൾ കണ്ട് ശീലിച്ച ചാണകം തിന്നുന്ന ഗുജറാത്തികളുടെ നാടല്ല കേരളം. ഇത് ഇനം വേറെയാ…പിണറായി വിജയൻ അടുത്ത മെയ് മാസം വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നുണ്ടെങ്കിൽ, കേരളത്തിൽ കെ-ഫോൺ പ്രവർത്തനം തുടങ്ങിയിരിക്കുകയും ചെയ്യും, ഞ്ഞങ്ങൾ മലയാളികൾ അത് ഉപയോഗിക്കുകയും ചെയ്തിരിക്കും….
എന്തേ സംശയമുണ്ടോ?