സെന്റ് മേരീസ് സ്‌കൂൾ തിരുവനന്തപുരത്തുകാർക്ക് മാത്രമല്ല കേരളത്തിനാകെ ഒരു അഭിമാനമായിരുന്നു ഇന്നലെ വരെ

0
191
തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്കൂളിൽ കഴിഞ്ഞ ദിവസം ഒരു രക്ഷകർത്താവ് അഡ്മിഷന് വേണ്ടി വന്നപ്പോൾ പ്രവേശനത്തിനായി നൽകേണ്ട അപേക്ഷാ ഫോമിൽ കുട്ടിയുടെ മതം എന്ന കോളം പൂരിപ്പിക്കാത്തത് ശ്രദ്ധയിൽ പെട്ടു . മതം എഴുതിയില്ലെങ്കിൽ അഡ്മിഷൻ തരാൻ പറ്റില്ലെന്ന് സ്‌കൂളധികൃതർ വാദിച്ചു. ഈ വിവാദമായി കഴിഞ്ഞ പ്രശ്നത്തെ കുറിച്ച് ബീനാ സണ്ണി എഴുതുന്നു
Beena Sunny
ദൈവദാസനായ മാർ ഇവാനിയോസ് തിരുമേനി 1940ൽ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് സ്കൂൾ. മലങ്കര സിറിയൻ കത്തോലിക്കാ സഭക്ക് കീഴിലുള്ള, മാർ ബസേലിയസ് ക്ളിമ്മീസ് ബാവ നേതൃത്വം നൽകുന്ന, ഏഷ്യയിലെ ഏറ്റവും വലുത് എന്ന് അവകാശപ്പെടുന്ന, 14,000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം തിരുവനന്തപുരത്തുകാർക്ക് മാത്രമല്ല, കേരളത്തിനാകെ ഒരു അഭിമാനമായിരുന്നു ഇന്ന് വരെ.
പക്ഷെ സിസ്റ്റർ ടെസ്സി…താങ്കളുടെ ഒറ്റ പിടിപ്പ് ടിന് മുന്നിൽ ഇന്നില്ലാതായത് ആ യശസ്സാണ്.
അധ്യാപക നിയമനത്തിന് തലവരി പണം പിരിക്കുമ്പോൾ പണം തരുന്നത് ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ അതോ മതമില്ലാത്തവർ ആണോ എന്നൊന്നും നിങ്ങൾ നോക്കാറില്ലല്ലോ?ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം മതമില്ലാത്ത ഒരു ജീവവനായ എന്റെ ഒരു സുഹൃത്ത് അവിടെ അധ്യാപികയാണ്. മതം രേഖപ്പെടുത്താതെ അഡ്മിഷൻ നൽകണമെങ്കിൽ സത്യവാങ്മൂലം നൽകണമെന്ന് കെഇആറിന്റെ ഏത് അധ്യായത്തിൽ ആണ് പറയുന്നത്? അതോ സർക്കാറിന്റെ സ്പെഷ്യൽ ഉത്തരവുണ്ടോ? മതമില്ലാത്ത ജീവൻ എന്ന പാഠഭാഗത്തിനെതിരേ മുസ്ലിം ലീഗുകാർ കാണിച്ച് കൂട്ടിയ പേക്കൂത്തിനേക്കാൾ വൾഗാരിറ്റിയാണ് ഇന്ന് നിങ്ങൾ ചെയ്തിരിക്കുന്നത്.
കേരളത്തിൽ മതമില്ലാത്ത ജീവനുകൾ ധാരാളം വളരുന്നുണ്ട്.എന്നെ പോലെ. അവരൊക്കെ ഇനിയും അഡ്മിഷനായി നിങ്ങളെ സമീപിക്കും. ഇനിയും ഇത്തരത്തിൽ ഉള്ള നീക്കമാണ് പിൻ തുടരുന്നതെങ്കിൽ പിണറായി വിജയൻ പറഞ്ഞത് പോലെ ആ സ്കൂളിന്റെ ചാവി അങ്ങ് സർക്കാറിനെ ഏൽപ്പീച്ച് മാസം കിട്ടുന്ന വാടക വാങ്ങിക്ക്… അല്ലാതെ സർക്കാർ ചിലവിൽ വേണ്ട ഈ ആഭാസങ്ങൾ.
Nb;: ഫാ. ബേവസ് മാത്യൂ മേലൂട്ടിനോടാണ്(മേജർ അതിരൂപത പി ആർ ഒ) എന്തെങ്കിലും വിഷയങ്ങൾ വാർത്തയായാൽ നിഷേധ കുറിപ്പ് ഇറക്കുന്നതൊക്കെ ഞ്ഞങ്ങ കുറേ കണ്ടിട്ടുള്ളതാ. അതിനാണല്ലോ സഭ താങ്കൾക്ക് ശമ്പളം തരുന്നത്.