ബിയര്‍ പ്രേമികള്‍ക്ക് ഏറ്റവും അനുയോജ്യമായ നാട് അമേരിക്കയെന്ന് . ശരാശരി വരുമാനക്കാരനായ ഒരു അമേരിക്കക്കാരന്‍ ഓരോ അഞ്ച് മിനിട്ടിലും ഒരു ബിയര്‍ വാങ്ങാനുള്ള പണം സമ്പാദിക്കുന്നു. അങ്ങനെ ഒരു മണിക്കൂറില്‍ 12 ബിയര്‍ വാങ്ങാനുള്ള വരുമാനം നേടുന്നവരാണ് അമേരിക്കക്കാര്‍. ഇത് മറ്റു രാജ്യങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ആഗോള ശരാശരി മണിക്കൂറില്‍ മൂന്നു ബിയറാണ്.

ജര്‍മനിയില്‍ ലോക ബിയര്‍ ഫെസ്റ്റിവല്‍ (ഒക്ടോബര്‍ഫെസ്റ്റ്) നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍വേ നടത്തിയത്. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ മണിക്കൂറില്‍ സമ്പാദിക്കുന്ന ശരാശരി വരുമാനം, ആ രാജ്യങ്ങളിലെ ബിയര്‍ വില എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വരുമാനം പരിശോധിച്ചു. യു. ബി. എസ് തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് ദി എകണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത് അമേരിക്കക്കാരാണ്, ഏറ്റവും കുറഞ്ഞ വിലയില്‍ ബിയര്‍ ലഭിക്കുന്നതും അമേരിക്കയിലാണ്. ഇതാണ് അമേരിക്കയിലെ ബിയര്‍ പ്രേമികള്‍ക്ക് മണിക്കൂറില്‍ 12 ബിയര്‍ വാങ്ങാന്‍ സാമ്പത്തിക ശേഷി നേടിക്കൊടുത്തത്. അമേരിക്കയില്‍ ഒരു ബോട്ടില്‍ ബിയര്‍ വാങ്ങാന്‍ 1.80 ഡോളര്‍ മുടക്കിയാല്‍ മതി. എന്നാല്‍ മണിക്കൂറില്‍ അമേരിക്കക്കാരന്റെ ശരാശരി വരുമാനം 22 ഡോളറാണ്.

അമേരിക്കയ്ക്ക് പിന്നില്‍ ചെക്ക് റിപബ്ലിക്കും, ജര്‍മനിയും സ്ഥാനം നേടി. ബിയര്‍ കുടിക്കുന്നത് ജീവിത ശൈലിയുടെ ഭാഗമാക്കിയ രാജ്യങ്ങളാണ് ചെക്കും, ജര്‍മനിയും. സ്‌പെയിനും, ജപ്പാനും യു. കെയെ പിന്തള്ളി മുന്നിലാണ്. ചൈനാക്കാര്‍ പത്തു മിനിറ്റ് ജോലി ചെയ്താല്‍ ഒരു ബിയര്‍ വാങ്ങാം. ഇന്ത്യയിലെ ബിയര്‍ പ്രേമികളുടെ കാര്യമാണ് ഏറ്റവും കഷ്ടം. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാര്‍ അര മണിക്കൂര്‍ പണിയെടുത്താലെ ഒരു ബിയര്‍ വാങ്ങാനുള്ള പണം സമ്പാദിക്കാന്‍ കഴിയൂ.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Leave a Reply
You May Also Like

മരണഹേതുവായ വീഴ്ച, ചിത്രത്തിന് പിന്നിലെ സംഭവം എന്താണ് ?

പതിനാല് വയസ്സുകാരൻ കൈത് സാപ്‌സ്ഫോഡിന്(Keith sapsford) ആകാശത്തു നിന്നും ലോകം കാണുവാനുളള അമിത ത്വരയുമായി ഓസ്‌ട്രേലിയയിൽ…

ആത്മാവിനെ വണങ്ങാൻ ട്രെയിനുകൾ പോലും നിർത്തുന്ന ഒരിടം..

ആത്മാവിനെ വണങ്ങാൻ ട്രെയിനുകൾ പോലും നിർത്തുന്ന ഒരിടം.. അറിവ് തേടുന്ന പാവം പ്രവാസി വിശ്വാ‍സവും അന്ധവിശ്വാസവും…

എന്തുകൊണ്ടാണ് മനുഷ്യര്‍ പല നിറത്തിൽ കാണപ്പെടുന്നത്? ക്രീം തേച്ചാൽ കറുത്ത നിറം മാറി വെളുത്ത നിറം ആകുമോ ?

എന്തുകൊണ്ടാണ് മനുഷ്യര്‍ പല നിറത്തിൽ കാണപ്പെടുന്നത്? ക്രീം തേച്ചാൽ കറുത്ത നിറം മാറി വെളുത്ത നിറം…

വിമാനത്തിലും ‘അഡൾട്ട് ഒൺലി’ സേവനം ഉണ്ടോ ?

ഈ നാല് കാര്യങ്ങൾ നിങ്ങൾക്കറിയാമോ ? അറിവ് തേടുന്ന പാവം പ്രവാസി 👉ലോകത്തിൽ ഭൂരിപക്ഷം ആളുകളുടെ…