പൂതനയെ ഗർഭിണിയാക്കി അനാർക്കലിയെ അടിച്ചോണ്ടു പോയ പഞ്ചവടിപ്പാലത്തിലെ പോലീസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
233 VIEWS

 Bejoy R

പൂതനയെ (ശുഭ) ഗർഭിണിയാക്കി അനാർക്കലിയെ ( കൽപ്പന ) അടിച്ചോണ്ടു പോയ പഞ്ചവടിപ്പാലത്തിന്റെ കാവലിനായി വന്ന പോലീസുകാരൻ ,പൂരം കഴിഞ്ഞ് രണ്ടായിരം രൂപയുടെ തുണിയുമായി മുങ്ങിയ പഴങ്കഞ്ഞി വേലപ്പന്റെ (ജഗതി) കഴുത്തിന് പിടിക്കുന്ന പേരില്ലാത്ത കഥാപാത്രം ,കെ ജി ജോർജ് സാറിന്റെ പ്രശസ്തമായ പൊളിറ്റിക്കൽ സറ്റയർ പഞ്ചവടിപ്പാലവും അനിയൻ സംവിധാനം ചെയ്ത , ജയറാമും സിദ്ധിക്കും ജഗതിയുമൊക്കെ അഭിനയിച്ച സമ്പൂർണ്ണ തമാശ സിനിമയായ കാവടിയാട്ടവും – ഈ രണ്ട് സിനിമകളുമാണ് ബാബു ചേട്ടനെ പറ്റി ഓർക്കുമ്പോൾ പെട്ടെന്ന് മനസിലേക്കോടി വരുന്നത് .

അദ്ദേഹം എന്റെ നാടായ മൂവാറ്റുപുഴയുടെ ,എനിക്കോർമ്മള്ള ആദ്യ സിനിമാ നടനാണ് ,ഓർമയുള്ള എന്ന് പറഞ്ഞാൽ പോര ,പരിചയമുണ്ടായിരുന്ന ആദ്യ നടൻ എന്ന് പറയുന്നതാണ് ശരി .ബോയിങ്ങ് ബോയിങ്ങ് ഉൾപ്പെടെ അദ്ദേഹത്തിന്റെ വേറേയും സിനിമകൾ ഓർത്തെടുക്കാൻ പറ്റുന്നുണ്ട് . രോഗാവസ്ഥയിലായിരുന്ന ബാബു ചേട്ടൻ ഇന്നലെ വൈകിട്ട് അന്തരിച്ചു എന്ന വാർത്ത ദുഃഖത്തോടെയാണ് കേട്ടത് .സിനിമാഭിനയ മോഹവുമായി നാട്ടിൽ നിന്നും വണ്ടി കയറിയ ആ സുന്ദരനായ ചെറുപ്പക്കാരൻ ,നാടിന്റെ സിനിമാ നടൻ എന്ന് ഞങ്ങളൊക്കെ അഭിമാനത്തോടെ നോക്കിയിരുന്ന ,കാക്കാലംകുടി ബാബു ചേട്ടൻ – എന്തായാലും അദ്ദേഹം മൂവാറ്റുപുഴയുടെ ഓർമകളിൽ ഉണ്ടാവും .ആദരാഞ്ജലികൾ !

Leave a Reply

Your email address will not be published. Required fields are marked *

LATEST