വിശ്വാസിയും അവിശ്വാസിയും
ഒരു വിശ്വാസിയായ സുഹൃത്തും അവിശ്വാസിയായ സുഹൃത്തും തമ്മില്‍ ഉള്ള സംവാദം
അവിശ്വാസി: ഇന്നലെ ഇന്റര്‍വ്യൂവിനു പോയ ജോലി ശരിയാകും എന്ന് തോനുന്നില്ല അളിയാ.ഇന്റര്‍വ്യൂ അത്ര പോരായിരുന്നു. എനിക്കൊരു വിശ്വാസോം ഇല്ല.
വിശ്വാസി: നീ ദൈവത്തിനോട് പറ. ദൈവത്തില്‍ വിശ്വസിക്ക്.
156 total views

ഒരു വിശ്വാസിയായ സുഹൃത്തും അവിശ്വാസിയായ സുഹൃത്തും തമ്മില്‍ ഉള്ള സംവാദം
അവിശ്വാസി: ഇന്നലെ ഇന്റര്‍വ്യൂവിനു പോയ ജോലി ശരിയാകും എന്ന് തോനുന്നില്ല അളിയാ.ഇന്റര്‍വ്യൂ അത്ര പോരായിരുന്നു. എനിക്കൊരു വിശ്വാസോം ഇല്ല.
വിശ്വാസി: നീ ദൈവത്തിനോട് പറ. ദൈവത്തില്‍ വിശ്വസിക്ക്.
അവിശ്വാസി: അതിനു ദൈവം അല്ലല്ലോ എന്റെ ഇന്റര്‍വ്യൂ എടുത്തേ.എനിക്ക് ഇതിലൊന്നും വലിയ വിശ്വാസം ഇല്ല. എന്റെ ഇന്റര്‍വ്യൂ ശരിയാകാത്തതിനു ദൈവം എന്ത് ചെയ്യാനാ?
വിശ്വാസി: എല്ലാം അവന് അറിയുന്നു. എല്ലാം അവന് ചെയ്യിക്കുന്നു.
അവിശ്വാസി: യെവന്?
വിശ്വാസി: ദൈവം. അവന് അറിയാതെ ഈ പ്രപഞ്ഞതില്‍ ഒരു ഇല പോലും അനങ്ങില്ല.
അവിശ്വാസി: എന്തോ ഈ പറഞ്ഞതിനോട് ഒന്നും എനിക്ക് യോജിപ്പില്ല.
വിശ്വാസി: അത് പറ്റില്ല. നീ വിശ്വസിക്കണം.
അവിശ്വാസി: ഞാന്‍ വിശ്വസിക്കുന്നു. ഇല്ലെന്നു ആര് പറഞ്ഞു. പക്ഷെ എനിക്ക് എന്റേതായ വിശ്വാസങ്ങളും കാഴ്ചപാടുകളും ഉണ്ട്. ഞാന്‍ നേരിട്ട് കാണുന്നതിനെ മാത്രേ വിശ്വാസിക്ക്.
വിശ്വാസി: നമ്മള് നേരിട്ട് കാണാത്തതും അറിയാത്തതുമായി പലതും ഉണ്ട്.
അവിശ്വാസി: അങ്ങനെ ഉള്ളതിനെ വിശ്വസിക്കാന്‍ എനിക്ക് താല്പര്യമില്ല അളിയാ.
വിശ്വാസി: നീ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല?
അവിശ്വാസി: വിട്ടേക്ക്. എനിക്ക് എന്റെ വിശ്വാസം. നിനക്ക് നിന്റെ വിശ്വാസം.
വിശ്വാസി: ദൈവം ഇല്ലാത്ത നിനക്ക് എന്ത് വിശ്വാസം?ദൈവമാണ് എല്ലാം സൃഷ്ടിച്ചത് . ഈ ലോകം ഈ പ്രപഞ്ചം സര്‍വ ജീവജാലങ്ങള്‍ എല്ലാം സൃഷ്ടിച്ചത് ദൈവം.മനുഷ്യനെ സൃഷ്ടിച്ചതും ദൈവം തന്നെ.
അവിശ്വാസി: തെളിവുണ്ടോ?
വിശ്വാസി: അതിനുള്ള തെളിവാണ് നീയും ഞാനുമൊക്കെ
അവിശ്വാസി: ഇങ്ങനെ ഒന്നും പറഞ്ഞാല്‍ ഞാന്‍ വിശ്വസികൂല്ല
വിശ്വാസി: നിന്നക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതും ദൈവം തന്നെ….നീ നരകത്തില്‍ പോകും.
അവിശ്വാസി: എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത് ദൈവം അല്ലെ? അല്ലാതെ ഞാനായിട്ട് പറയുന്നതല്ലല്ലോ? അപ്പോള്‍ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന ദൈവം അല്ലേ നരകത്തില്‍ പോകേണ്ടത്?
വിശ്വാസി: നീ അഹങ്കാരി ആണ്. നിന്നെ ദൈവം ശിക്ഷിക്കും.
അവിശ്വാസി: കാര്യം ചോദിച്ചു മനസിലാക്കാന്‍ ശ്രമിക്കുന്നത് അഹങ്കാരം ആണോ? ഒരു തെളിവും ഇല്ലാതെ ദൈവം സൃഷ്ടിച്ചു, ദൈവം ചെയ്യിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചു തരില്ല. ശാസ്ത്രം തരുന്നപോലെ എന്തേലും തെളിവ് തരാന്‍ പറ്റുമോ?
വിശ്വാസി : നിങ്ങളുടെ ശാസ്ത്രത്തിനു ഒരു ജീവനെ സൃഷ്ടിക്കാന്‍ കഴിയുമോ?
അവിശ്വാസി : കഴിയും. ഒരു ബീജവും അണ്ഡവും കൂട്ടി യോജിപ്പിച്ചാല്‍ ഒരു ടെസ്റ്റ് ട്യൂബില്‍ വേണേലും ഒരു ജീവനെ ഉണ്ടാക്കാം
വിശ്വാസി: ഈ അണ്ഡോം ബീജോം ഒന്നും ഇല്ലാതെ ഒരു ജീവനെ ഉണ്ടാകാന്‍ കഴിയുമോ?
അവിശ്വാസി: ബീജോം അണ്ഡോം ഒന്നും ഇല്ലാതെ ആര് ജീവന് സൃഷ്ടിച്ചെന്നാ?
വിശ്വാസി: ദൈവം. ദൈവമാണ് ഇതെല്ലാം സൃഷ്ടിച്ചത്.
അവിശ്വാസി: നീ കണ്ടോ?
വിശ്വാസി: ദൈവം സൃഷ്ടിച്ചില്ലെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.
അവിശ്വാസി: ഒരു ചത്ത എലിയെ അങ്ങനെ തന്നെ ഇട്ടിരുന്നാല്‍ പിറ്റേ ദിവസം പുഴു അരിക്കും. ആ പുഴുവിനെ ദൈവമാണോ അവിടെ കൊണ്ട് വന്നു വിടുന്നത്?
വിശ്വാസി: പുഴുവിനെ സൃഷ്ടിച്ചതും ദൈവം തന്നെ.
അവിശ്വാസി: ഈ കളിക്ക് ഞാനില്ല.
വിശ്വാസി: എന്നാല്‍ ദൈവം ഉണ്ടെന്നു നീ സമ്മതിക്കണം.
അവിശ്വാസി: ശരി, ദൈവം ഉണ്ടെന്നു ഞാന്‍ സമ്മതിച്ചു. എന്റെ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ നീ അങ്ങീകരിക്കുമോ?
വിശ്വാസി: നീ ആദ്യം ദൈവം ഉണ്ടെന്നു സമ്മതിക്ക്, പിന്നെ നിന്റെ ദൈവത്തിന്റെ പേര് പറ.
അവിശ്വാസി: ശെരി സമ്മതിച്ചു. ദൈവം ഉണ്ട്. എന്റെ ദൈവം പൂച്ചയാണ്.
വിശ്വാസി: എന്ത്…പൂച്ചയോ?
അവിശ്വാസി: എന്തേ, പാടില്ലേ?
വിശ്വാസി: പൂച്ച എങ്ങനെയാടോ ദൈവം ആകുന്നെ?
അവിശ്വാസി: എനിക്ക് എന്റെ പൂച്ചയെ വിശ്വാസമാ. എന്റെ ദൈവം പൂച്ച തന്നെ.
വിശ്വാസി: ദൈവം ആണേല്‍ സൃഷ്ട്ടി, സംരക്ഷണം, എന്നുള്ള കാര്യങ്ങള്‍ ഒക്കെ ചെയ്യണം.പിന്നെ ഗ്രന്ഥങ്ങളൊക്കെ വേണം.
വിശ്വാസി: ഇതൊക്കെ എല്ലാര്ക്കും ചെയ്യാന്‍ പറ്റിയ ജോലികളാ. ദൈവമാകാന്‍ ഇതൊന്നും പോരാ. ഞാന്‍ അംഗീകരിക്കില്ല.
അവിശ്വാസി: എന്റെ ദൈവത്തിനെ എനിക്ക് നേരിട്ട് കാണാന്‍ പറ്റും. നിന്റെ ദൈവം സാങ്കല്‍പ്പികമാണ്.
വിശ്വാസി: ഒരു പൂച്ചക്ക് ഒരിക്കലും ഒരു ദൈവം ആകാന്‍ കഴിയില്ല.
അവിശ്വാസി: അത് ശരി… ആദ്യം പറഞ്ഞു ഞാന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്ന്. ഇപ്പോള്‍ ഞാന്‍ വിശ്വസിച്ചു കഴിഞ്ഞപ്പോ എന്റെ ദൈവത്തിനെ നീ തരം താഴ്ത്തുന്നോ?
വിശ്വാസി: ഹേയ്, അങ്ങനെ അല്ല, എന്നാലും പൂച്ചയെ ഒക്കെ എങ്ങനെയാ ദൈവമായി കാണുക?
അവിശ്വാസി: അപ്പോള്‍ നിന്റെ പ്രശ്നം എന്റെ വിശ്വാസം അല്ല. എന്റെ ദൈവമാണ് , അല്ലേ?
വിശ്വാസി: ഈ കളിക്ക് ഞാന്‍ ഇല്ല .
അവിശ്വാസി: അത് പറ്റില്ല. ഇത്രേം കളിച്ച സ്ഥിതിക്ക് നീ ബാക്കി കൂടി കളിച്ചിട്ട് പോയാല്‍ മതി. ഒന്നുകില്‍ നീ ദൈവം ഇല്ലെന്നു സമ്മതിക്കണം. അല്ലെങ്കില്‍ പൂച്ച ദൈവം ആണെന്ന് സമ്മതിക്കണം
വിശ്വാസി: അത് പിന്നെ…..എന്നാല്‍ ശെരി. നിനക്ക് നിന്റെ വിശ്വാസം. എനിക്ക് എന്റെ വിശ്വാസം. അത്ര തന്നെ.
അവിശ്വാസി: സമ്മതിച്ചല്ലോ? ഇനി മേലാല്‍ ഇതും പറഞ്ഞു ഈ വഴിക്ക് കണ്ടുപോവരുത്.
157 total views, 1 views today
