ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നായ്ക്കളിലൊന്ന് ഇപ്പോൾ ബാംഗ്ലൂരിൽ ഉണ്ടെന്നു നിങ്ങൾക്കറിയാമോ? നഗരത്തിലെ സെലിബ്രിറ്റി ഡോഗ് ബ്രീഡറായ കാഡബോംസ് കെന്നലിന്റെ ഉടമ സതീഷ് 20 കോടി രൂപയ്ക്ക് കൊക്കേഷ്യൻ ഷെപ്പേർഡിനെ വാങ്ങി!

വിലകൂടിയതും അപൂർവവുമായ നായ ഇനങ്ങളെ വാങ്ങുന്നത്തിൽ പ്രശസ്തനാണ് സതീഷ് .ടിബറ്റൻ മാസ്റ്റിഫിനെ 10 കോടിരൂപയ്ക്കും അലാസ്കിയൻ മലമൂട്ടിനെ 8 കോടിരൂപയ്ക്കും കൊറിയൻ മാസ്റ്റിഫിനെ 1 കോടി രൂപയ്ക്കുമാണ് സതീഷ് വാങ്ങിയത്. റഷ്യ, തുർക്കി, അർമേനിയ, സർക്കാസിയ, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിലാണ് കൊക്കേഷ്യൻ ഷെപ്പേർഡ് ഇനം ഒരു കാവൽ നായയായി ഉപയോഗിക്കുന്നത് .

പഴയ സോവിയറ്റ് യൂണിയനിലെ ബ്രീഡർമാരാണ് കൊക്കേഷ്യൻ വിഭാഗത്തെ സൃഷ്ടിച്ചെടുത്തത്.റഷ്യയിൽ ജയിലുകൾക്ക് കാവൽ നിൽക്കുന്നത് കൊക്കേഷ്യൻ ഷെപ്പേർഡാണ്. ഇന്ത്യയിൽ ഈ ഇനം നായ്ക്കളെ കാണുന്നത് വളരെ അപൂർവമാണ്. ഈ നായ്ക്കൾ ധൈര്യവും ആത്മവിശ്വാസവും നിർഭയത്വവും ഉള്ള അതീവ ബുദ്ധിശാലികളുമാണ്. നീളമേറിയ രോമമുള്ള ഇവയുടെ ആയുസ് 10-12 വർഷം വരെയാണ്.കാഡബോം ഹെയ്ഡർ എന്ന് പേരിട്ടിരിക്കുന്ന തന്റെ കൊക്കേഷ്യൻ ഷെപ്പേർഡിനെ പരിചയപ്പെടുത്തുന്നതിനായി ഫെബ്രുവരിയിൽ ബെംഗളൂരുവിൽ ഒരു മെഗാ ഇവന്റ് നടത്താനാണു ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സതീഷ് പദ്ധതിയിടുന്നത്.

ഒരു കൊക്കേഷ്യൻ ഷെപ്പേർഡിന്റെ ശരാശരി ഉയരം 23-30 ഇഞ്ച് ആണ്, അതിന്റെ ഭാരം 45 മുതൽ 77 കിലോഗ്രാം വരെയാണ്. അവരുടെ ആയുസ്സ് 10-12 വർഷം വരെയാണ്. കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ വളര്‍ത്തുന്നതിനും ചെലവ് ഏറെയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലാണ് ഇതിന്റെ താമസം.അമേരിക്കൻ കെന്നൽ ക്ലബിന്‍റെ അഭിപ്രായത്തിൽ, അതിക്രമിച്ചു കടക്കുന്നവരിൽ നിന്ന് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും ചെന്നായ്ക്കൾ, കൊയോട്ടുകൾ തുടങ്ങിയ വലുതും ചെറുതുമായ വേട്ടക്കാരിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നതിനും മറ്റ് പല ചുമതലകൾക്കും കൊഷ്യൻ ഇടയന്മാർ നൂറ്റാണ്ടുകളായി ഈ നായകളെ ഉപയോഗിച്ചിരുന്നു.

 

 

 

Leave a Reply
You May Also Like

ഭക്ഷണം കഴിച്ചാല്‍ പൂസാകുന്ന അസുഖം

ബ്രിട്ടീഷുകാരനായ നിക്ക് ഹെസ്‌ എന്നയാൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഫിറ്റാകും

ഇന്ത്യയിലെ മനോഹരമായ മ്യൂസിയമായ കോയമ്പത്തൂരിലെ ജീ ഡീ കാർ മ്യൂസിയം, വാഹനപ്രേമികൾ തീർച്ചയായും കണ്ടിരിക്കണം

അബുദാബിയിലെ എമിരേറ്റ്സ് നാഷണൽ ഓട്ടോ മ്യൂസിയമാണ് ഏറ്റവും ഇഷ്ടപ്പെട്ട കാർ മ്യൂസിയം. ഇന്ത്യയിൽ ധർമ്മസ്ഥലയിലെയും ഗോവയിലെയും കൂർഗിലെയും കാർ മ്യൂസിയങ്ങൾ മുമ്പ് സന്ദർശിച്ചിട്ടുണ്ട്. എന്നാല് ഇതിൽ വെച്ച് ഏറ്റവും മനോഹരമായ മ്യൂസിയം കോയമ്പത്തൂരിലേത് തന്നെയാണ്.

എറ്റോർ സോട്ട്‌സാസിന് (പ്രശസ്ത ഇറ്റാലിയൻ ആർക്കിടെക്റ്റ്) പ്രചോദനം നൽകിയ മനോഹരമായ ദക്ഷിണേന്ത്യൻ വീടുകൾ

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, വാസ്തുവിദ്യയിൽ വിചിത്രമായ അഭിരുചിയുള്ള ഒന്നര ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഒരു ചെറിയ പട്ടണമാണ്.

രാത്രിയും പകലും ഇരുട്ട് മൂടി കിടക്കുന്ന നാട്

ഏകദേശം 80 ദിവസത്തോളമാണ് ഇറ്റലിയിലെ ഈ ഗ്രാമം ഇരുട്ടുമൂടി കിടക്കുന്നത്.സൂര്യന്റെ വെളിച്ചമേൽക്കാതെ ഇരുട്ടുമൂടി നിൽക്കുന്ന ഇറ്റലിയിലെ ഒരു കൊച്ചുഗ്രാമമാണ് വിഗാനെല്ല