ഡോ റോബിൻ കെ മാത്യു

ഇരട്ടി സമയം ജോലിചെയ്ത് അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെ പഠിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കൊറോണ വൈറസ് ലോകം മുഴുവനുള്ള ആളുകളെയും പിടിച്ചുലച്ചിരിക്കുകയാണ്. ഈ മഹാമാരി അനേകം പേരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ചിലരുടെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ പിടിച്ചുലയ്ക്കപ്പെട്ടത് കുട്ടികളുടെ ജീവിതമാണ്. പണമുള്ള കുട്ടികൾക്ക് വീട്ടിൽ വെറുതെ ഇരിക്കാനോ ഓൺലൈൻ ക്ലാസിലേക്ക് മാറുന്നതിനോ ഒക്കെ സാധിക്കുമായിരുന്നു. പക്ഷേ മറ്റനേകം കുട്ടികളുടെ സ്വപ്നങ്ങളാണ് ഈ ലോക്ക്ഡൗണ് തകർത്തത്. അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ കുട്ടികളുടെ സ്വപ്നങ്ങളെ തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ബാംഗ്ലൂരിലുള്ള ഈ പോലീസ് ഉദ്യോഗസ്ഥൻ

അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? മൊബൈൽ ഫോണോ ലാപ്ടോപ്പ് ഇൻറർനെറ്റോ ഒന്നുമില്ലാത്ത എത്രയോ കുട്ടികളുണ്ട് ഇവിടെ നമുക്കുചുറ്റും.
അവർ എങ്ങനെ പഠിക്കും?

സബ്ഇൻസ്പെക്ടർ ശാന്തപ്പാ ജാദേമാനവർ തൻറെ എളിയ ജീവിതം കുറച്ചു കുട്ടികൾക്ക് വേണ്ടി എങ്കിലും
മാറ്റി വെക്കാൻ തീരുമാനിച്ചു.എല്ലാ ദിവസവും ജോലിക്ക് പോകുന്നതിന് 2 മണിക്കൂർ മുമ്പ് അദ്ദേഹം ബാംഗ്ലൂരിൽ നാഗർ ബാഗിലെ കുട്ടികളെ പഠിപ്പിക്കുന്നു .

ഒരു പോലീസുകാരനെ കൊണ്ട് കുട്ടികളെ എന്ത് പഠിപ്പിക്കാൻ സാധിക്കും എന്ന് പലരും അതിശയിക്കുന്നു. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം കുട്ടികളെ കണക്ക്, പൊതു വിജ്ഞാനം, മാത്‌സ്, ശാസ്ത്രം ,മോറൽ വാല്യൂസ് എന്നിവ പഠിപ്പിക്കുന്നു.
ശാന്തപ്പ പറയുന്നു” ഞാനൊരു അന്യസംസ്ഥാന തൊഴിലാളിയുടെ മകനായി ഇവിടെ എത്തിയതാണ്. വിദ്യാഭ്യാസം തന്നെയാണ് ഒരു സമൂഹത്തിന്റെ ശാക്തീകരണത്തിന് ഏറ്റവും നല്ല മാർഗ്ഗം എന്ന് ഞാൻ തിരിച്ചറിയുന്നു.

കോവിഡ് പിടിമുറുക്കിയ ഈ അവസരത്തിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മകൻ എന്തെല്ലാം ബുദ്ധിമുട്ടുകളിലൂടെ ആയിരിക്കും കടന്നുപോകുന്നതെന്ന് എനിക്ക് ഊഹിക്കാൻ സാധിക്കും.
ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മകൻ വെറുതെ വഴിയിൽ മുഴുവൻ സമയവും ഇരുന്നു പാഴാക്കുന്നത് കണ്ടപ്പോഴാണ് അവർക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്ന് ഞാൻ ഓർത്തത്. ജോലിയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ട് അവരുടെ മാതാപിതാക്കന്മാർക്ക് അവരെ നോക്കുവാനുള്ള പാങ്ങില്ല.
30 വയസ്സുള്ള ഈ പോലീസുകാരൻ ഒരു തുറന്ന സ്ഥലത്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. ആദ്യം ഒരു ബ്ലാക്ക് ബോർഡ് മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ അതൊരു വൈറ്റ് ബോർഡ് ആയി. താമസിക്കാതെ ഒരുപാട് സ്പോൺസർമാർ സഹായവുമായെത്തി. ഇപ്പോൾ അവരുടെ ഷെഡ്ഡിൽ സോളാർ ലൈറ്റുകളും വസ്ത്രങ്ങളും ഭക്ഷണങ്ങളും ഒക്കെ ഉണ്ട്.

“ഞാൻ നഴ്സറി ക്ലാസ്സ് തുടങ്ങി ഹൈസ്കൂൾ വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്നു. ഇപ്പോൾ എൻറെ കുട്ടികൾക്ക് ബുക്കുകളും ബാഗുകളും മറ്റു സൗകര്യങ്ങൾ ലഭിക്കുന്നു”
ഒരു അന്യ സംസ്ഥാന തൊഴിലാളി പറയുന്നത് കേൾക്കൂ.” എൻറെ മകൾ ഇപ്പോൾ ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കുന്നു. ഞാൻ ഒരു നിരക്ഷരനാണ് .എൻറെ മകൾക്ക് എന്റെ ഗതികേട് തന്നെ വരും എന്നാണ് ഞാൻ കരുതിയത്. കാരണം കൊറോണ മൂലം ജോലി ഒന്നുമില്ല. ഇപ്പോൾ അവർക്ക് വിദ്യാഭ്യാസം ലഭിക്കുന്നു. ഞങ്ങൾ സന്തുഷ്ടരാണ്.
തൻറെ ഓരോ കുട്ടിക്കും ആ പോലീസ് ഉദ്യോഗസ്ഥൻ ഓരോ മഹാന്മാരുടെ പേരിട്ടാണ് വിളിക്കുന്നത്. അങ്ങനെ ആ ക്ലാസിൽ നെഹ്റുവും ഗാന്ധിജിയും അംബേദ്കറും ഒക്കെ പഠിക്കുന്നു .
“എൻറെ ഏതെങ്കിലും ഒക്കെ കുട്ടികൾ അവരെ പോലെ മഹാന്മാർ ആകും അദ്ദേഹം പൂർണ്ണ വിശ്വാസത്തോടെ പറയുന്നു.

ഇനി കുട്ടികൾ എന്തു പറയുന്നു നോക്കാം.
“ഇവിടെ പഠിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്” ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മകൻ പറഞ്ഞു .”സാർ ഒരു അഞ്ചുമിനിറ്റ് താമസിച്ച് വന്നാൽ പോലും ഞങ്ങൾ വിഷമമാണ്. ഞങ്ങൾക്ക് ഇതുവരെ ലഭിക്കാതിരുന്ന ബാഗും പെൻസിലും പുസ്തകവും വെളിച്ചവും ഒക്കെ ഞങ്ങൾക്ക് ലഭിച്ചു .
അധികം താമസിക്കാതെ ഒരു നോർമൽ സ്കൂളിലേക്ക് മാറ്റണം എന്നാണ് അവരുടെ ആഗ്രഹം. ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ അദ്ദേഹം വൃത്തിയെ കുറിച്ചും ആരോഗ്യ സംരക്ഷണത്തിനും പരിപാലനത്തിനും ലൈംഗികതയും സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നതിനെ കുറിച്ചുമെല്ലാം കുട്ടികൾക്ക് അവബോധം നൽകുന്നു.

You May Also Like

സൽമാന്റെ പ്രിയ സുഹൃത്തുക്കൾ സമൂഹത്തിന് പകർന്നു നൽകുന്നത്…

Nasha Pathanapuram ചിത്രത്തിൽ കാണുന്നതാണ് സൽമാൻ; പാലക്കാട് ചേർപ്പളശ്ശേരിക്കടുത്തുള്ള കുറ്റിക്കോൽ സ്വദേശി.മാനസിക വൈകല്യമുള്ള ചെറുപ്പക്കാരനാണ് സൽമാൻ,…

19 വയസുള്ള അവിവാഹിതയിൽ ജനിച്ചു ദരിദ്രനായി വളർന്നവൻ ഇന്ന് 64000 കോടി ഡോളറിന്റെ ഉടമ

പന്ത്രണ്ട് വയസു പ്രായമുള്ളപ്പോഴാണ് അയാൾ ആ സത്യം അറിയുന്നത്. തന്നെ പോറ്റിവളർത്തുന്നവർ തന്റെ യഥാർഥ മാതാപിതാക്കൾ അല്ലെന്നും സ്വന്തം മാതാവ് ഉപേക്ഷിച്ച

ഒരുപാട് ഓടണം മോളെ ആരെങ്കിലുമൊന്ന് അംഗീകരിക്കാൻ, വെറുതെയെന്ന് ചിലർ പറയും

ഐ‌എ‌എ‌എഫ് വേൾഡ് അണ്ടർ 20 ചാമ്പ്യൻ‌ഷിപ്പിൽ 51.46 സെക്കൻറ് വേഗതയിൽ ഗ്ലോബൽ ട്രാക്ക് ഇവന്റിൽ സ്വർണ്ണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 2000 ജനുവരി 9

ഈ പ്രപഞ്ചം നമ്മുടേത് മാത്രമല്ല, നമ്മളെ പോലെ എല്ലാത്തിനും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്

സഹജീവികളോടുള്ള സ്നേഹം മനുഷ്യന് വേണ്ട ഏറ്റവും നല്ല ക്വളിറ്റിയാണ് . നിർഭാഗ്യവശാൽ പലർക്കും അതിനിയും മനസിലായിട്ടില്ല.…