ലക്ഷങ്ങളുടെ കോട്ടില്ല! സ്വർണ്ണനൂലുകളാൽ എഴുതിയ പേരില്ല! സ്വർണ്ണം പൂശിയ പേനയില്ല, സാധാരണക്കാർക്കു വേണ്ടി നിലകൊള്ളുന്ന സാധാരണ മുഖ്യമന്ത്രി ശ്രീ.കേജരിവാൾ

2307

Benny Puthukkeril

ലക്ഷങ്ങളുടെ കോട്ടില്ല! സ്വർണ്ണനൂലുകളാൽ എഴുതിയ പേരില്ല! സ്വർണ്ണം പൂശിയ പേനയില്ല! ഹെയർ ഫിക്സിന് ലക്ഷങ്ങൾ മുടക്കുന്നില്ല! ലക്ഷങ്ങളുടെ കൂണ് കഴിക്കുന്നില്ല! സാധാരണക്കാരുടെ റൊട്ടിയും കിഴങ്ങും ഏത് വഴിയിലും ഇരുന്നു കഴിക്കും! സ്വന്തം കാര്യം നോക്കുന്നതിന് സമയമില്ല, ജനങ്ങളെ സേവിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല! സാധാരണക്കാരനായ ഈ മനുഷ്യനെ കേന്ദ്രം എന്തിനിത്ര ഭയക്കുന്നു? വിദേശയാത്രകൾ നടത്തുന്നില്ല! അവസരം ഇല്ലാഞ്ഞിട്ടല്ല, സ്വദേശത്തെ കാര്യങ്ങൾ തീർപ്പാക്കാൻ ഓടി നടക്കുമ്പോൾ എന്ത് സഞ്ചാരം? അക്രമ രാഷ്ട്രീയവും കൊലപാതകവും നടത്തിയില്ല! പിന്നെ ഇദ്ദേഹത്തെ എന്തിന് കേന്ദ്രം ഭയക്കുന്നു. സ്വയംഭരണ അവകാശം ഡെൽഹിക്കു കിട്ടിയാൽ യഥാർത്ഥ ഇന്ദ്രപ്രസ്ഥം ഈ മനുഷ്യൻ സൃഷ്ടിക്കുമെന്ന്, ഉറപ്പുള്ളതു കൊണ്ട് ..ഏത് രീതിയിലും തടയും, എങ്കിലും പരിമിതികൾക്കുള്ളിൽ നിന്ന് സാധാരണക്കാർക്കു വേണ്ടി നിലകൊള്ളുന്ന, കരിമ്പൂച്ചകൾ, ഇല്ലാത്ത സാധാരണ മുഖ്യമന്ത്രി ശ്രീ.കേജരിവാൾ.