ആശയത്തെ ഖണ്ഡിക്കാം, പക്ഷെ ചാപ്പ കുത്തുന്നതെന്തിന് ?

53

BENNY VARGHESE

കോർപ്പറേറ്റ് പേടി ഉള്ളവർക്ക് ഒരിക്കലും കാർഷിക ബിൽ എന്നല്ല വിപണിയെ സ്വതന്ത്രം ആക്കുന്ന ഒന്നിനോടും യോജിക്കാൻ കഴിയില്ല.അവരോട് ബില്ലിലെ പോരായ്മകൾ സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതും ഒക്കെ ഐസ് കട്ടക്ക് പെയിൻറ് അടിക്കുന്നത് പോലെയാണ്. കേരളത്തിലെ ഇടതപക്ഷ പ്രവർത്തകരുടെ പ്രശ്നം അതാണ്. സുനിതയുടെ ഖണ്ഡന വീഡിയോ കേട്ടു നോക്കിയാൽ മനസ്സിലാകും, ക്യാനഡയിലെ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിൽ ഇരുന്നുകൊണ്ട് ഇന്ത്യയിലെ കോർപ്പറേറ്റുകളെ കുറ്റം പറയുന്ന സുനിത സ്വയം ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ച് പോലും ബോധവതി അല്ല എന്നതാണ് അതിൻ്റെ irony.

ബിജെപി കൊണ്ടുവന്നു എന്നതാണ് ഈ ബില്ലിലെ ഏക പോരായ്മ ആയി വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ഒരു യുക്തിവാദിക്ക് അതൊരു പോരായ്മയായി മാത്രം കണ്ട ഒരു കാര്യത്തെ വിലയിരുത്താൻ സാധിക്കില്ല. ഈ ബില്ല് കോൺഗ്രസ് കൊണ്ടുവന്നിരുന്നു എങ്കിലും ഇടതുപക്ഷം കൊണ്ടുവന്നിരുന്നു എങ്കിലും ബിജെപിക്കാരും ഇതേപോലെ എതിർതേനെ.അപ്പോഴും രവിചന്ദ്രൻ ബില്ലിനെ അനുകൂലിച്ച് തന്നെ സംസാരിച്ചചെനെ, ചാണക ങ്ങളെ കാണടാ വിവരമുള്ളവർ പറയുന്നത് എന്നും പറഞ്ഞ് ഇതേ വീഡിയോ ഇവിടെയുള്ള അന്തങ്ങളും കൊങ്ങികളും ഷെയർ ചെയ്തേനെ.

കേരളംപോലെ ഇത്രമേൽ പൊളിറ്റിക്കൽ സെൻസിറ്റീവായ ഒരു സ്ഥലത്ത് വസ്തുതകൾ മാത്രം പറഞ്ഞു മുന്നോട്ടു പോവുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. രവിചന്ദ്രൻ പ്രഭാഷണങ്ങൾ കേട്ടിട്ടുള്ള വർക്ക് തീർച്ചയായും അറിയാൻ പറ്റും അദ്ദേഹത്തിന് ഒരിക്കലും സംഘപരിവാർ പാളയത്തിൽ പ്രവർത്തിക്കാനോ അവരോടൊപ്പം ചേർന്ന് മുന്നോട്ടുപോകാനോ സാധിക്കില്ല എന്നത്.
പക്ഷേ ഇടത് ചക്കര നരേറ്റീവ് കളെ എതിർക്കുമ്പോൾ സംഘി ആക്കാതെ ഖണ്ഡനം നടത്താൻ ഇടതു വിങ്ങിന് സാധിക്കില്ല എന്നതാണ് കേരളത്തിലെ സങ്കടകരം ആയ വസ്തുത.

സവർക്കർ നിരീശ്വരവാദി മാത്രമായിരുന്നു അദ്ദേഹം ഒരിക്കലും ശാസ്ത്രീയ വീക്ഷണമുള്ള ഒരു യുക്തിവാദി ആയിരുന്നില്ല. എന്നാലും ഒരു ഓളത്തിന് രവിചന്ദ്രനും സവരക്കരെയും കൂട്ടിക്കെട്ടിയാൽ മാത്രമേ ചില ആളുകൾക്ക് മനസമാധാനം ഉണ്ടാവുകയുള്ളൂ.