‘ജയ ജയ ജയ ജയഹേ’ തിയേറ്ററുകളിൽ ചിരി തരംഗം തീർത്തുകൊണ്ടു മുന്നേറുകയാണ്. ബേസിൽ ജോസഫും ദർശന രാജേന്ദ്രനും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോൾ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണമെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പാണ് ബെന്യാമിന്‍ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.
”ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ട പരിഹാരം തരും. എന്തായാലും തിയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍” ബെന്യാമിന്‍ കുറിച്ചു.