ബര്‍മുഡ ട്രയാങ്കിള്‍: നിഗൂഢതകള്‍ മറനീക്കി പുറത്തു വരുന്നു

486

tumblr_lu7039Y0s01ql69g4o1_500

ബര്‍മുഡ ത്രികോണത്തിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീങ്ങുന്നു. മയാമി, ഫ്‌ളോറിഡ, സാന്‍ ഹുവാന്‍, പ്യൂര്‍ട്ടോ റോക്കി, ബര്‍മുഡ എന്നിവയ്ക്കിടയിലുള്ള പ്രദേശമാണ് ബര്‍മുഡ ത്രികോണം എന്നറിയപ്പെടുന്നത്. ഇതു വഴി കടന്നു പോയ പല കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെ ഈ സാങ്കല്പിക ത്രികോണം ചെകുത്താന്‍ ത്രികോണമമെന്ന പേരില്‍ വിളിക്കപ്പെട്ടു. ബര്‍മുഡ ത്രികോണത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരൂഹതകളെ കുറിച്ചു ശാസ്ത്രജ്ഞരും അന്ധവിശ്വാസകളും തര്‍ക്കിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഒടുവിലിതാ, എല്ലാ ദുരൂഹതകള്‍ക്കുത്തരം നല്‍കാനെന്നവണ്ണം ശാസ്ത്ര ലോകത്തു നിന്നു പുതിയ വാര്‍ത്ത. ബര്‍മുഡ ട്രയാംഗിളിനു സമീപത്തായി സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2000 മീറ്റര്‍ താഴെയായി ഒരു കൂറ്റന്‍ പിരമിഡിനെ കണ്ടെത്തിയിരിക്കുന്നു.

കട്ടിയുള്ള ഗ്ലാസ് കൊണ്ടു നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന ഈ പിരമിഡിന് ഈജിപ്തിലെ ഫറവോമാരുടെ പിരമിഡുകളെക്കാള്‍ വലിപ്പമുണ്ട്. പിരമിഡിനു മുകളിലായി 2 വലിയ ദ്വാരങ്ങള്‍ കാണപ്പെടുന്നു. രണ്ടാമത്തെ ദ്വാരത്തിലൂടെ അതി ശക്തമായ സമുദ്ര പ്രവാഹം കടന്നു പോകുന്നതിനാല്‍ ആ ഭാഗത്ത് നുരയും പതയും രൂപം കൊള്ളുന്നതായും ഗവേഷകര്‍ കണ്ടെത്തി. ഇത്തരം പിരമിഡുകള്‍ക്കു കോസ്മിക് രസ്മികളെ ആഗിരണം ചെയ്യാനും ആകര്‍ഷിക്കാനും കഴിയും. ബര്‍മുഡത്രികോണം എന്നു വിളിക്കപ്പെടുന്ന പ്രദേശത്തില്‍, സമുദ്രാന്തര്‍ ഭാഗത്തായി ഇത്തരം പിരമിഡുകള്‍ ഉണ്ടാകാമെന്നും ഇവയാകാം കപ്പലുകളുടെയും വിമാനങ്ങളുടെയും തിരോധാനത്തിനു പിന്നിലെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു