ബെര്‍മുഡ ട്രയാന്‍ഗിള്‍ : എന്താണ്?…എവിടെയാണ്?

465

ggg

ഉയരവും താഴ്ചയും ഒക്കെ നമുക്ക് എല്ലാവര്‍ക്കും ഒരേപോലെ പേടിയുള്ളവയാണ്. പക്ഷെ നിങ്ങള്‍, 1950ല്‍ അപകട മേഖലയായി പ്രഖ്യാപിക്കപ്പെട്ട ബെര്‍മുഡ ട്രയാന്‍ഗിള്‍ എന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ??

ഉത്തര അറ്റ്ലാന്‍ടിക്ക് സമുദ്രത്തിലെ നിഗൂഢമായ ഒരു പ്രദേശമാണ് ബെര്‍മുഡ ട്രയാന്‍ഗിള്‍. ഈ സ്ഥലത്തെക്കുറിച്ചും അവിടെ നടന്നിട്ടുള്ള വിചിത്രമായ സംഭവങ്ങളെക്കുറിച്ചും അറിഞ്ഞോളൂ…..

1. 1945ല്‍ യു.എസ് നേവിയിലെ ആറു ബോംബാക്രമികള്‍ ഇവിടെ അപ്രത്യക്ഷമായി..അവരുടെ സന്ദേശം ലഭിച്ച് അവരെ രക്ഷപ്പെടുത്താന്‍ പുറപ്പെട്ട 27 നേവി ഉദ്യോഗസ്ഥന്‍മാരെയും അവിടെ വെച്ച് കാണാതായി..അതില്‍ ഒരാള്‍ അവസാനം അയച്ച സന്ദേശം ഇങ്ങനെ,”എല്ലാം വളരെ വിചിത്രമായിരിക്കുന്നു,ഈ കടലുപോലും”.

2. 1492ല്‍ ഇറ്റാലിയന്‍ പര്യവേഷകനായ കൊളംബസിന്‍റെ  കപ്പല്‍ ഇവിടെ നിശ്ചലമായ കടലില്‍ അകപ്പെട്ടുപോയി എന്നും ചരിത്രം പറയുന്നു.ഇവിടെ വെച്ച് അദ്ദേഹത്തിന് അസാധാരണമായ കോമ്പസ് റീഡിംഗും ആകാശത്ത് ഒരു തീഗോളത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടതായും പറയപ്പെടുന്നു.

3.  ഇരുപതാം നൂറ്റാണ്ടില്‍ 1000 ജീവനുകള്‍ ഇവിടെ നഷ്ടപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

4. ശരാശരി ഒരു വര്‍ഷത്തില്‍ 4 വിമാനങ്ങളും 20 ചെറു വള്ളങ്ങളും ഇവിടെ കാണാതാകുന്നു.

5. ബെര്‍മുഡ ട്രയാന്‍ഗിളിനു മുകളില്‍ മേഘത്തിന്റെ ഒരു തുരംഗം ഉണ്ടെന്നും, അതിനു 28 മിനുട്ട് ദൈര്‍ഖ്യം ഉണ്ടെന്നും ബ്രൂസ് ഗെര്‍നോന്‍ എന്ന പൈലറ്റ്‌ വാദിക്കുന്നു.

6. വലിയ അളവിലുള്ള മീതെയ്ന്‍ ഗാസ് ഇവുടുത്തെ കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്നു .ഈ ഗാസ് പോക്കറ്റുകളാണ് കപ്പലുകളെ അടിയിലേക്ക് വലിച്ചു താഴ്ത്തുന്നത് എന്ന് ശാസ്ത്രം പറയുന്നു.

7. ഡെവിള്‍സ് ട്രയാന്‍ഗിള്‍,ഡ്രാഗന്‍ ട്രയാന്‍ഗിള്‍ തുടങ്ങിയ പേരുകളിലും ബെര്‍മുഡ ട്രയാന്‍ഗിള്‍ അറിയപ്പെടുന്നു.

8. രണ്ടു വര്‍ഷത്തിനിടക്ക് 700 നാവികര്‍ ഇവിടെ കാണാതായതിനെ തുടര്‍ന്ന്, 1950ല്‍ ആണ് ഈ പ്രദേശം അപകട മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്.

9. ചിലര്‍ ഇവിടുത്തെ കടലിനടിയില്‍ പുരാതനകാലത്തെ നഗരാവശിഷ്ടങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്നു.

10.”ഈ കടലിനടിയില്‍ മാന്ത്രികകല്ലുകള്‍ ഉണ്ടെന്നും, അവയുടെ ശക്തി കൊണ്ടാണ് കപ്പലുകള്‍ ഇവിടെ അപ്പ്രത്യക്ഷമാകുന്നത്”എന്നും ചില അന്ധവിശ്വാസങ്ങള്‍ ഉണ്ട്.

ഇനി ബെര്‍മുഡ ട്രയാന്‍ഗിളിനെ കുറിച്ചുള്ള ചില യൂട്യൂബ് വീഡിയോകള്‍ കണ്ടു കളയാം

Advertisements