Entertainment
മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Rajesh Kumar
മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്.. സംസ്ഥാന സർക്കാറിൻറെ മികച്ച സഹനടനുളള പുരസ്ക്കാരം രണ്ട് തവണയും ഇദ്ദേഹം ഏറ്റുവാങ്ങുമ്പോഴും ഈയൊരു പുരസ്ക്കാരം അദ്ദേഹത്തെ തേടിയെത്തുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു..
1993-94 കാലത്ത് ദൂരദർശനിൽ വന്ന ജൂഡ് അട്ടിപ്പേറ്റിയുടെ മിഖായേലിൻറെസന്തതികൾ പരമ്പരയിലാണ് അലോഷ്യസ് എന്ന നായക വേഷത്തിൽ ബിജുമേനോൻ എന്ന നടൻറെ മുഖം ആദ്യമായി കാണുന്നത്. പി.എഫ്.മാത്യൂസിൻെറ കൈയ്യടക്കമുള്ള തിരക്കഥയിൽ വിരിഞ്ഞ ആ സീരിയൽ തുടക്കത്തിൽ കാണുമ്പോൾ ജോസ്പ്രകാശ്, നീനാക്കുറുപ്പ്, കോകില എന്നിവരെയൊക്കെയായിരുന്നു കൂടുതൽ പരിചയം .
എന്നാൽ അന്നത്തെ പരിചിത മിനിസ്ക്രീൽ താരങ്ങളിൽ തീർത്തും അപരിചിതനായ ഈ യുവാവ് പക്ഷേ ചുരുക്കം എപ്പിസോഡുകൊണ്ട് തന്നെ മനം കവർന്നു. അന്ന് പൊതുവെ 13 ഭാഗങ്ങളുള്ള സീരിയലുകൾക്കിടയിൽ ഈ സീരിയൽ 26 ഭാഗങ്ങൾ ഉണ്ടായിരുന്നു എന്നൊരു സംശയമില്ലാതില്ല.
ഒരു സീരിയലിൻറെ ജനപ്രീതി കൊണ്ട് അതിൻറെ രണ്ടാം ഭാഗം സിനിമയായി അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു മലയാളം സീരിയലും അതാവും..പുത്രൻ എന്ന പേരിൽ ആ സീരിയൽ സിനിമയാക്കിയപ്പോൾ ബിജു വെള്ളിത്തിരയിൽ പുതുമുഖമാണേലും പ്രേക്ഷകർക്കിടയിൽ താരമായി മാറിക്കഴിഞ്ഞിരുന്നു.
മാന്നാർമത്തായിസ്പ്പീക്കിംഗിലെ വില്ലൻ വേഷമാണ് അലോഷ്യസിൻറെ സൌമ്യവും പക്വതയുമുളള മുഖത്തെ മാറ്റി മറിച്ചത്.പതിയെപ്പതിയെ ബിജു വെച്ചടി വെച്ചടി കയറുകയായിരുന്നു. അൽപ്പം കൂർമ്മബുദ്ധിയും ഉത്സാഹവും ഉണ്ടായിരുന്നുവെങ്കിൽ സൂപ്പർതാരമാവാൻ യോഗ്യതയുളള അന്നത്തെ ഏകയുവതാരം ബിജുമേനോൻ ആയിരുന്നു.
നടൻ മമ്മൂട്ടി പറയാറുളളതുപോലെ അലസതയിലും മടിയിലും ആഴ്ന്നിറങ്ങിയതായിരുന്നു ബിജുവിൻറെ നടനവഴിയിലെ പ്രൊഫഷണലിസം..എന്നിട്ടും ബിജുമേനോൻ എന്ന നടൻ നിഴൽബിംബമാവാതെ തിളങ്ങിയെങ്കിൽ ശബ്ദഗാംഭീര്യത്തിനും ആകാരഭംഗിയ്ക്കുമൊപ്പം നിൽക്കുന്ന അഭിനയ മികവ് തന്നെയായിരുന്നു കാരണം.അഭിനയപർവ്വത്തിൻറെ മൂന്നാം വർഷം (2007ൽ)മികച്ച രണ്ടാമത്തെ നടനായി..പിന്നീടൊരിക്കൽ കൂടി ആ പട്ടം കിട്ടി…ഇടയ്ക്ക് കിട്ടാതെ പോയത് ബിജുവിൻറെ കുറ്റമല്ല..മുണ്ടൂർ മാടനു കിട്ടാതെ പോയത് അവാർഡ് ജൂറിയുടെ പരിലസിതലാളനങ്ങളേറ്റുവാങ്ങാൻ കഴിയാത്ത താരമായതു കൊണ്ടാവാം..
ആർക്കറിയാം എന്ന ചിത്രത്തിൽ വറൈറ്റി ലുക്കാണ്…പ്രായത്തിൽ കവിഞ്ഞ ആ വേഷം ബിജുവിലെ നടനെ സംബന്ധിച്ചിടത്തോളം മുണ്ടൂർ മാടനു മുമ്പിൽ മുണ്ടിൻറെ മാടിക്കുത്തഴിച്ച് നിൽക്കാവുന്ന വേഷം മാത്രമായിരിക്കും എന്ന ആ നടൻ മുമ്പ് അടയാളപ്പെടുത്തിയ ഓരോ മികച്ച വേഷങ്ങളും നമ്മെ ഓർമ്മപ്പെടുത്തും പലവട്ടം തഴഞ്ഞ ഒരു നായകന് പകുത്ത് നൽകിയതാണേലും ഇത്തവണ പുരസ്ക്കാരം ലഭിക്കുമ്പോൾ അതുകൊണ്ട് തന്നെ ഒത്തിരി സന്തോഷമുണ്ട്..
647 total views, 4 views today