ലോകത്തെ ഫാഷന്‍ മേഖലയില്‍ ഇന്ത്യക്കാരും ഇന്ത്യന്‍ വസ്ത്രങ്ങളും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു വിഭാഗമാണ്. ഇന്ത്യന്‍ സമ്പന്ന മേഖലയില്‍ അതി സുന്ദരമായ രീതിയില്‍ വസ്ത്രം ധരിക്കുക എന്നത് അവരുടെ ഒരു ഫാഷനാണ്. മണിക്കൂറുകള്‍ക്കകം വസ്ത്രം മാറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ. അതി സുന്ദരമായ രീതിയില്‍ വസ്ത്രം ധരിച്ച രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ബോളിവുഡ് നടന്മാരെ വരെ നമുക്കൊന്ന് പരിചയപ്പെടാം.
നരേന്ദ്ര മോഡി
നമ്മുടെ പ്രധാനമന്ത്രി തന്നെയാണ് ഇതിലും മുന്പന്. നരേന്ദ്ര മോഡിയുടെ കുര്‍ത്ത ഇന്ത്യയും കടന്നു പോയിരിക്കുകയാണ്. മോഡി ധരിക്കുന്നത് പോലെയുള്ള കുര്‍ത്ത വില്ക്കുവാന് ഇപ്പോള്‍ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ പോലും ലഭ്യമായ കാലമാണ്. ജേഡ് ബ്ലു കമ്പനിയുടെ ചൌഹാന് സഹോദരങ്ങള്‍ ഡിസൈന്‍ ചെയ്ത ഹാഫ് സ്ലീവ് കുര്‍ത്തയാണ് മോഡി ധരിക്കാറുള്ളത്.
ശശി തരൂര്‍
ഷെര്‍വാണിയും നെഹ്റു മോഡല്‍ ജാക്കറ്റും ഒരു ശശി തരൂര്‍ സ്റ്റൈല്‍ തന്നെയാണ്.
ഒമര്‍ അബ്ദുള്ള
ഇന്ത്യയില്‍ ഏറ്റവും സുന്ദരമായി വേഷം ധരിക്കുന്ന രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഒമര്‍. ടൈകളുടെ ഒരു കളക്ഷന്‍ തന്നെ ഒമറിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിനായി മാത്രം നിര്‍മ്മിക്കപ്പെട്ട ലിനന്‍ വസ്ത്രങ്ങള്‍ ആണ് ഒമര്‍ ധരിക്കാറുള്ളത്.
രണ്‍ബീര്‍ കപൂര്‍
സ്വന്തം സ്റ്റൈലിഷ് ജാക്കറ്റുകള്‍ കാരണവും സ്യൂട്ട്സ് കാരണവും ഈ ലിസ്റ്റില്‍ കയറി.
കരണ്‍ ജോഹര്‍
സിനിമകള്‍ക്കിടയില്‍ ഉണ്ടാവുന്ന ടിവി ഷോകളില്‍ സ്റ്റൈലിഷ് വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആളാണ് കരണ്‍. പണ്ട് ജയലളിതയ്ക്ക് ഇത്ര ജോഡി ചെരിപ്പുണ്ടെന്നു ആരോ പറഞ്ഞ പോലെ കരണിന്റെ ഹോബി ഷൂ ശേഖരിക്കല്‍ ആണ്. 100 ജോഡി ഷൂ ഇദ്ദേഹത്തിനു ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
സൈഫ് അലി ഖാന്
പട്ടോഡിയുടെ പത്താമത്തെ നവാബായ സൈഫ് അലിഖാന്, അത് കൊണ്ട് തന്നെ എന്നും നവാബിന്റെ വസ്ത്രധാരണ രീതി തന്നെ സൈഫ് പിന്തുടരുന്നത്. ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ സ്യൂട്ടും വാച്ചും ഷൂവും ധരിച്ചാണ് സൈഫ് എപ്പോഴും നടക്കാറ്.
അമിതാഭ് ബച്ചന്
മറ്റൊരു സ്റ്റൈലിഷ് നടന്. എന്നും തന്റെ വസ്ത്ര വൈവിധ്യം ലോകത്തെ കാണിക്കുവാന്‍ അമിതാഭ് തിടുക്കം കാട്ടാറുണ്ട്.
അനില്‍ അംബാനി
അതിസമ്പന്നന് എന്ന നിലയില്‍ അംബാനിക്ക് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ സ്വന്തമാക്കുവാന്‍ യാതൊരു പ്രയാസവുമില്ല. അത് അദ്ദേഹത്തിന്റെ വസ്ത്രങ്ങളില്‍ നമുക്ക് കാണാനും കഴിയും.
രത്തന്‍ ടാറ്റാ
മുകളിലെ അനില്‍ അംബാനിയെ കുറിച്ച് പറഞ്ഞ പോലെ ഏറ്റവും വിലപിടിപ്പുള്ള സ്യൂട്ടുകള്‍ മാത്രം ധരിക്കുന്ന ആളാണ് രത്തന്‍ ടാറ്റാ