വിമാന ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ സമയവും വിമാനവും ഏതെന്ന് അറിയാന്‍ എളുപ്പമാര്‍ഗ്ഗം !

2456

01

പ്രവാസികളായ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന വിമാന കമ്പനിയും അതിനു പറ്റിയ സമയവും ഏതെന്ന് അറിയുവാനുള്ള പ്രയാസം. ഒട്ടുമിക്ക ട്രാവല്‍ സൈറ്റുകളും ഇന്ന്‍ അത് പറഞ്ഞു തരുമെങ്കിലും പച്ചവെള്ളം പോലെ മനസ്സിലാക്കി കൊടുക്കുന്ന ഒരു സൈറ്റും നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ ഹോപ്പര്‍ എന്ന ട്രാവല്‍ സൈറ്റ് നിങ്ങളുടെ ഓരോ ബുക്കിങ്ങിലും 40% ത്തോളം കാശ് നിങ്ങള്‍ക്ക് ലഭിച്ചു തരുന്നു എന്ന അവകാശ വാദവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഹോപ്പറിന്റെത് വെറും അവകാശവാദം അല്ലെന്നു തുടര്‍ന്നു വിവരങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഇന്നലെ അവരുടെതായ ഒരു ഐഫോണ്‍ ആപ്ലിക്കേഷന്‍ ഇറങ്ങിയതോടെയാണ് ഹോപ്പര്‍ വാര്‍ത്ത‍ മാധ്യമങ്ങളില്‍ താരമായി മാറിയത്. നിങ്ങള്‍ക്ക് പോകാന്‍ ഉദ്ദേശമുള്ള സ്ഥലത്തേക്ക് വിമാന ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ സമയം ഏതെന്നും ഏത് വിമാന കമ്പനിയുടെ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ആണ് ആ സമയത്ത് ഏറ്റവും കുറഞ്ഞ ചിലവില്‍ ഉള്ള യാത്ര സാധ്യമാവുകയെന്നും ഹോപ്പര്‍ അവരുടെ വെബ്സൈറ്റ് വഴിയും ഐഫോണ്‍ ആപ്പ് വഴിയും നമുക്ക് പറഞ്ഞു തരും.

ഹോപ്പറിന്റെ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട്‌സ് ടാബില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് പോകേണ്ടുന്ന റൂട്ടില്‍ വിമാന ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ സമയം ഏതെന്നും ഏത് വിമാന കമ്പനിയുടെ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ആണ് ആ സമയത്ത് ഏറ്റവും കുറഞ്ഞ ചിലവില്‍ ഉള്ള യാത്ര സാധ്യമാവുകയെന്നും അത് പറയും. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പോകേണ്ടത് എന്ന് വെക്കുക. രണ്ടു വിമാനത്താവളത്തിന്റെയും പേര് അടിച്ചു നല്‍കിയാല്‍ മാത്രം മതി, ബാക്കി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം പിറകെ വരവായി.

 

കോഴിക്കോട് എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന മലപ്പുറത്ത് നിന്നും ദുബായിലേക്ക് ഉള്ള ടിക്കറ്റ് ചാര്‍ജ്ജ് 256 ഡോളര്‍ അഥവാ 15828 രൂപയിലും കുറവാണെന്നാണ് മുകളില്‍ പറഞ്ഞ സെര്‍ച്ച്‌ നടത്തിയാല്‍ ഹോപ്പര്‍ നമ്മോട് ആദ്യം പറയുക. കൂടാതെ അടുത്ത ആറു മാസക്കാലം നോണ്‍ സ്റ്റോപ്പ് റൂട്ടിലും ഇടയ്ക്ക് സ്റ്റോപ്പുള്ള റൂട്ടിലും എത്രയാകും ചാര്‍ജെന്നും അവര്‍ പറഞ്ഞു തരും.

 

ഏറ്റവും കുറഞ്ഞ ചാര്‍ജില്‍ ഏത് മാസമാണ് പോവാന്‍ കഴിയുക എന്നത് മുകളില്‍ കാണിച്ചിരിക്കുന്നു. മാര്‍ച്ച്‌ അവസാനമാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്യാന്‍ പറ്റിയ സമയം. കൂടാതെ ജൂണില്‍ അങ്ങോട്ട്‌ തിരിഞ്ഞു നോക്കുകയെ വേണ്ടെന്നാണ് ഹോപ്പര്‍ നമ്മോട് പറയുന്നത്.

 

ഒരു തിങ്കളാഴ്ച പോയി മറ്റൊരു തിങ്കളാഴ്ച തിരികെ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് 17 ഡോളറോളം ടിക്കറ്റ് ചാര്‍ജില്‍ ലാഭിക്കാം എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഒരു റൌണ്ട്ട്രിപ്പ്‌ ടിക്കറ്റ്‌ എടുക്കുകയാണെങ്കില്‍ ചൊവ്വാഴ്ച 12 ഡോളര്‍ ലാഭിക്കാം എന്നും വണ്‍ വെ ടിക്കറ്റ്‌ ആണെങ്കില്‍ തിങ്കളാഴ്ച എടുത്താല്‍ 13 ഡോളറോളം ലാഭിക്കാം എന്നും ഹോപ്പര്‍ നമ്മോടു പറയുന്നു.

 

ഡിമാന്‍ഡ് കുറഞ്ഞു വരികയാണെന്നും അത് കൊണ്ട് തന്നെ നല്ല ഡീല്‍ നോക്കി ടിക്കറ്റ് എടുത്താല്‍ മതിയെന്നുമാണ് അവരുടെ ഉപദേശം.

 

സൗദി അറേബ്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ജെറ്റും ആണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നതെന്ന് അവര്‍ കണ്ടു പിടിച്ചു നമുക്ക് നല്‍കുന്നു.

 

ഇനി ചാര്‍ജ് കുറവുള്ള മറ്റു റൂട്ടുകളും അവര്‍ നമ്മെ കാണിക്കുന്നുണ്ട്. അതാണ്‌ മുകളിലെ ചിത്രം നല്‍കുന്ന സൂചന.

ഇതൊക്കെ കാരണത്താല്‍ ആണ് ഹോപ്പറിനെ ഒരു സംഭവം എന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുക. ഉപഭോക്താക്കള്‍ക്ക് റിയല്‍ ടൈം അലര്‍ട്ടും ഹോപ്പര്‍ വാഗ്ദാനം ചെയ്യുന്നു. അവര്‍ സെലെക്റ്റ് ചെയ്ത റൂട്ടില്‍ ഏറ്റവും കുറഞ്ഞ നിരക്കുള്ളപ്പോള്‍ ഉപഭോക്താവിന് അലര്‍ട്ട് വന്നെത്തും. മെയില്‍ വഴിയായിരിക്കും അത് വരിക. വില ഉയരുമ്പോള്‍ ഉപഭോക്താവിന് വാണിംഗ് മെയിലും കിട്ടും.

ഇങ്ങനെ അലര്‍ട്ട് നല്‍കുന്ന കുറെ കമ്പനികള്‍ നിലവിലുണ്ടെങ്കിലും അവരെല്ലാം ദിനേനയുള്ള അലര്‍ട്ട് ആണ് നല്‍കുന്നത്. റിയല്‍ ടൈം അലര്‍ട്ട് ആണ് ഹോപ്പറിനെ വ്യത്യസ്തനാക്കുന്നതെന്ന്‍ ഹോപ്പറിലെ ചീഫ് ഡാറ്റ സൈന്റിസ്സ്റ്റ് ആയ പാട്രിക് സറി പറയുന്നത്.

ഇനി ഐഫോണ്‍ ആപ്പില്‍ ഈ സേവനം ഉപയോഗിക്കുകയാണെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട റൂട്ട് ആണ് നല്‍കേണ്ടത്. ഹോപ്പര്‍ ആപ്പ് അപ്പോള്‍ തന്നെ വ്യത്യസ്ത നിരക്കുകളും അത് ലഭിക്കുന്ന തിയതിയും വ്യത്യസ്ത കളറുകളില്‍ കാണിക്കും. ഏറ്റവും കുറഞ്ഞ ചാര്‍ജ് ഏതെന്ന് കണ്ടു പിടിക്കാന്‍ ഈ കളര്‍ വ്യത്യാസം നിങ്ങളെ എളുപ്പത്തില്‍ സഹായിക്കും.

 

അത് പോലെ ബുക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ തന്നെ ഇന്ന തിയതിയില്‍ ബുക്ക് ചെയ്താല്‍ ഇത്രയും കുറവുണ്ട് എന്നതും കാണിക്കും. അടുത്ത കുറച്ചു മാസക്കാലം ഉണ്ടാവുന്ന വില വ്യത്യാസവും അവര്‍ പ്രവചിക്കും.

 

അപ്പോള്‍ ഇനിയെന്തിന് കാത്തിരിക്കണം, വേഗം ഹോപ്പര്‍.കോം ഉപയോഗിച്ച് തുടങ്ങൂ..

കൂടുതല്‍ വിമാന ടിക്കറ്റ് ബുക്കിംഗ് സെര്‍ച്ചിന് വേണ്ടി നിങ്ങള്‍ക്ക് ബൂലോകത്തിന്റെ സ്വന്തം സേര്‍ച്ച്‌ സൈറ്റായ ട്രാവല്‍.ബൂലോകം.കോമും സന്ദര്‍ശിക്കാം.