Bettymol Mathew 

ആക്ടിവിസം ഫെയ്സ് ബുക്കിൽ മതിയോ..?

വാളയാറിലെ പെൺകുട്ടികളുടെ മരണവും ദുരന്തവും കേസുമൊക്കെ ചർച്ചയാകുന്ന സന്ദർഭത്തിൽ ഉണ്ടായ സംശയമാണ്. ഫെയ്സ് ബുക്കിൽ ഞാൻ പലതരം ആക്ടിവിസ്റ്റുകളെ കാണാറുണ്ട്. വാളയാർ കേസിന്റെ കാര്യത്തിൽ മറ്റു കേസുകളിലേതുപോലെ പൊതു സമൂഹത്തിന്റെ തായ ഒരു ജാഗ്രതയോ ആക്ഷൻ കൗൺസിലോ ഒന്നുമുണ്ടായില്ല..! കാരണം അവർ അങ്ങേയറ്റം പാർശ്വവല്കൃതരാണല്ലോ..!

പക്ഷേ ദലിത് ആക്ടിവിസ്റ്റുകളാരും കേസിന്റെ നാൾവഴികൾ ശ്രദ്ധിക്കുകയോ വിദ്യാസമ്പന്നരല്ലാത്ത മാതാപിതാക്കൾക്ക് താങ്ങായി നിൽക്കുകയോ ചെയ്തതായി തോന്നുന്നില്ല.. പൊതു വിഷയങ്ങളിൽ വളരെ ജാഗരൂകരായി നിലകൊള്ളുന്ന ദലിത് ആക്ടിവിസ്റ്റുകൾ പോലും ഈ കേസിൽ ഒരു തരം അനാസ്ഥയോടെ മൗനം പാലിച്ചു.മധു, ജിഷ, കെവിൻ സംഭവങ്ങളിലൊക്കെ അവരൊന്നും അങ്ങനെ ആയിരുന്നില്ല.ഇപ്പോൾ വിധിയിങ്ങനെയൊക്കെ വന്നപ്പോഴും പ്രതികരണങ്ങളിൽ ആ തണുപ്പൻ മട്ട് പ്രകടമാണ്..

അക്കാദമികവും ബൗദ്ധികവുമായ തലത്തിൽ മുന്നേറ്റങ്ങളുണ്ടാക്കുന്നതു പോലെ പ്രധാനമാണ് താഴേത്തട്ടിലുള്ളവർക്കു കൊടുക്കുന്ന ധാർമ്മിക പിൻതുണയും നിയമ സഹായവും പ്രത്യക്ഷസമരങ്ങളും. പാർശ്വവല്കൃതരുടെ ജീവിത പ്രശ്നങ്ങളെ ഏറ്റെടുക്കാതെയുള്ള അംബേദ്കറിസ്റ്റുകളുടെ അക്കാദമിക് സമരങ്ങളെ ഉൾക്കൊള്ളാനാവുന്നില്ല..സുഹൃദ് വലയത്തിലുള്ള എല്ലാ അംബേദ്കറിസ്റ്റുകളോടുമാണ് ചോദ്യം. തെറി വിളിച്ച് ചർച്ച വഴിതെറ്റിക്കാനായി ആരും വരേണ്ടതില്ല.പൊതു സമൂഹം അവഗണിക്കുന്ന ഇത്തരം കേസുകളിൽ ജാഗ്രത പുലർത്താനാവുന്നില്ലെങ്കിൽ നിങ്ങളുടെ ആക്ടിവിസത്തിന് എന്തു പ്രസക്തി..? എന്തു മൂല്യം..?

ഡോ. ബെറ്റിമോൾ മാത്യു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.